റംസാനുമായുളള സൗഹൃദം നോമിനേഷന്‍ ഫ്രീ കാര്‍ഡ് നഷ്ടപ്പെട്ടതിന് ശേഷം റിതു കീപ്പ് ചെയ്തില്ല, ആരോപണവുമായി അഡോണി
ബിഗ് ബോസ് മൂന്നാം സീസണില്‍ തുടക്കം മുതല്‍ അടുത്ത സുഹൃത്തുക്കളായ മല്‍സരാര്‍ത്ഥികളാണ് റംസാനും റിതു മന്ത്രയും. എല്ലാ കാര്യങ്ങളിലും പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോയത്. വഴക്കിടാറുണ്ടെങ്കിലും അത് ഇവര്‍ക്കിടയില്‍ പെട്ടെന്ന് പറഞ്ഞുതീര്‍ക്കാറുണ്ട്. റംസാന്‍ അധികം അടുപ്പം കാണിക്കാത്ത സമയത്ത് റിതുവാണ് കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചത്. ഇടയ്ക്ക് ഇരുവരും പ്രണയത്തിലാണെന്ന് പലരും പറഞ്ഞെങ്കിലും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് റംസാനും റിതുവും പറഞ്ഞത്.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
റംസാന് പുറമെ അഡോണിയും ബിഗ് ബോസ് ഹൗസില്‍ റിതുവിന്‌റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. എന്നാല്‍ കുറച്ചുനാളുകളായി റിതുവിനെതിരെ കളിക്കുകയാണ് അഡോണി. ഇരട്ടത്താപ്പുകളുടെ രാജകുമാരി എന്നാണ് റിതുവിനെ അടുത്തിടെ അഡോണി വിളിച്ചത്. സായിയുടെ ക്യാപ്റ്റന്‍സി തന്നോട് സംസാരിച്ച ആള്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ അതേകുറിച്ച് ചോദിച്ചപ്പോള്‍ നിശബ്ദത പാലിച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് അഡോണി രംഗത്തെത്തിയത്.

സ്വന്തം അഭിപ്രായത്തില്‍ ഉറപ്പില്ലാതെ നില്‍ക്കുന്ന ആളാണ് റിതുവെന്നാണ് മുന്‍പ് അഡോണി പറഞ്ഞത്. ഈ സംഭവത്തിന് പിന്നാലെ അഡോണിയോട് പഴയതുപോലെ അത്ര സൗഹൃദം റിതുവിന് ഉണ്ടായിരുന്നില്ല. അഡോണി പിന്നീട് ഓരോ കാര്യങ്ങള്‍ തനിക്കെതിരെ പറഞ്ഞപ്പോഴും ചിരിച്ചുകൊണ്ടാണ് റിതു നേരിട്ടത്. അതേസമയം റിതുവിനെതിരെ ആരോപണവുമായി അഡോണി വീണ്ടും രംഗത്തെത്തിയിരുന്നു.

റംസാനും റിതുവിനും ഒപ്പം ഇരിക്കുന്ന സമയത്താണ് നോമിനേഷന്‍ ഫ്രീകാര്‍ഡിനെ കുറിച്ച് പറഞ്ഞ് അഡോണി സംസാരിച്ചത്. ബിഗ് ബോസിന്‌റെ പുതിയ വീഡിയോയിലാണ് അഡോണിയും റിതുവും തമ്മിലുളള വാക്കേറ്റം കാണിക്കുന്നത്. റിതു നോമിനേഷന്‍ ഫ്രീകാര്‍ഡ് റംസാന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെടുന്നത് വരെ ആ സൗഹൃദം കീപ്പ് ചെയ്യാന്‍ ശ്രമിച്ചു എന്ന് അഡോണി പറയുന്നു.

പിന്നെ ശ്രമിച്ചില്ല. തുടര്‍ന്ന് ഇതിന് മറുപടിയായി അഡോണി നീ പലതും വളച്ചൊടിച്ച് ഇവിടെ പലതും പറഞ്ഞിട്ടുണ്ടെന്ന് റിതു പറയുന്നു. നിങ്ങള്‍ ഇപ്പോഴും വ്യത്യസ്ത ചോദ്യങ്ങള്‍ എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുകയാണ്, റിതു പറഞ്ഞു. തുടര്‍ന്ന് മാനിപുലേറ്റഡും അവസരവാദവും ആരാണെന്ന് ലോകം കണ്ടു കൊണ്ടിരിക്കുകയാണെന്ന് റിതുവിനോട് ചൂടായി പറയുന്ന അഡോണിയെ കാണിക്കുന്നു.

അവസാനം അഡോണിയോട് ചൂടായി ഷെയിം ഓണ്‍ യൂ എന്ന് പറഞ്ഞ് പോകുന്ന റിതുവിനെയും ബിഗ് ബോസിന്‌റെ പുതിയ വീഡിയോയില്‍ കാണാം. അതേസമയം കുറച്ചുനാളുകളായി സൗഹൃദം നോക്കാതെയാണ് അഡോണി ഗെയിം കളിക്കുന്നത്. ബിഗ് ബോസിന്‌റെ ഈ ആഴ്ചയിലെ ക്യാപ്റ്റന്‍ കൂടിയാണ് അഡോണി. കഴിഞ്ഞ ആഴ്ച എലിമിനേഷന്‍ ഡ്രാമയില്‍ സന്ധ്യയെയും അഡോണിയെയുമാണ് ലാലേട്ടന്‍ വിളിപ്പിച്ചത്. എന്നാല്‍ പുറത്തായില്ലെന്ന് അറിഞ്ഞതോടെ വലിയ സന്തോഷമാണ് അഡോണിക്കുണ്ടായത്. നിലവില്‍ വേറിട്ട ഗെയിം പ്ലാനുമായാണ് അഡോണി ഷോയില്‍ മുന്നേറുന്നത്. ഇത്തവണ ബിഗ് ബോസ് ഫൈനലിസ്റ്റായി പലരും അഡോണിയുടെ പേരും പറഞ്ഞിരുന്നു.


Click it and Unblock the Notifications