പൊളി ഫിറോസിനുള്ള മറുപടി ആണോ, മധുര പ്രതികാരം, ഋതു പങ്കുവെച്ച വീഡിയോ വൈറലാകുന്നു

ബിഗ് ബോസ് സീസൺ 3ലെ ശക്തയായ മത്സരാർഥിയാണ് ഋതു മന്ത്ര. ഷോ ആരംഭിക്കുമ്പോൾ ഋതു പ്രേക്ഷകർക്ക് അധികം സുപരിചിതയായിരുന്നില്ല. എന്നാൽ വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഷോ അവസാനിക്കുമ്പോൾ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് താരം. ഋതു അഭിനയിച്ച പരസ്യ ചിത്രങ്ങളും പാടിയ ഗാനങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

സ്റ്റൈലൻ ലുക്കിൽ പാർവതി നായർ, ചിത്രം കാണാം

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഋതു തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു പരസ്യ ചിത്രമാണ്. ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷമാണ് ഋതു വീഡിയോ പങ്കുവെച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്. ഇത് ഋതു ഫിറോസ് ഖാന് നൽകിയ മധുര പ്രതികാരമാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഋതുവും ഫിറോസും  തമ്മിലുള്ള

ബിഗ് ബോസ് ഹൗസിൽ ഋതുവും ഫിറോസ് ഖാനും തമ്മിൽ ജോലിയുടെ പേരിൽ ഒരു വഴക്ക് നടന്നിരുന്നു. ഋതു തന്റെ ഷൂട്ടിങ്ങിനെ കുറിച്ച് ഒരിക്കൽ ഹൗസിൽ പറഞ്ഞിരുന്നു. അതിന്റെ ഓരോത്ത് പിടിച്ച് ഫിറോസ് ഖാൻ രംഗത്ത് എത്തിയിരുന്നു. ഋതു അഭിനയിച്ച പരസ്യമോ സിനിമകളോ തങ്ങളാരും കണ്ടിട്ടില്ല എന്നായിരുന്നു ഫിറോസ് അന്ന് പറഞ്ഞത്. എന്നാൽ ഇവരുടെ സംസാരം അന്ന് വലിയ വഴക്കിലായിരുന്നു അവസാനിച്ചത്.

പിന്തുണച്ച്  സൂര്യ

അന്ന് ഋതുവിനെ പിന്തുണച്ച് സൂര്യ രംഗത്ത് എത്തിയിരുന്നു. ഋതു അത്യാവശ്യം അറിയപ്പെടുന്ന വ്യക്തിയാണെന്നും ദുൽഖർ സൽമ്മാനൊടൊപ്പമൊക്കെ പരസ്യം ചെയ്തിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. ഇത് പിന്നീട് ഹൗസിൽ മറ്റൊരു വഴക്ക് സൃഷ്ടിക്കുകയായിരുന്നു. സൂര്യയുടെ മറുപടി കേട്ടതിന് പിന്നാലെ ഫിറോസ് ഇവർക്കെതിരെ രംഗത്ത് എത്തുകയായിരുന്നു.

പരസ്യ ചിത്രം

ഹൗസിൽ നിന്ന് പുറത്ത് വന്നതിന് ശേഷം ഋതു തന്റെ പരസ്യ ചിത്രങ്ങൾ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുകയാണ്. മിൽമയ്ക്ക് വേണ്ടി ചെയ്ത പരസ്യങ്ങളാണ് ഋതു പങ്കുവെച്ചിരിക്കുന്നത്. മികച്ച കാഴ്ചക്കാരേയും നേടിയിട്ടുണ്ട്. ഋതുവിനോടൊപ്പം ചക്കപ്പഴം താരം സബിറ്റയും പരസ്യത്തിലുണ്ട്. ഒരു മില്യൺ വ്യൂസ് നേടിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഫിറോസിനുള്ള  മറുപടിയോ

ഋതുവിന്റെ പരസ്യം കണ്ടത് പിന്നാലെ പ്രേക്ഷകർ വീണ്ടു ബിഗ് ബോസ് വിഷയം കുത്തിപ്പൊക്കിയിരിക്കുകയാണ്.ഇതിനു മാത്രംഷൂട്ട് എവിടുന്നാ നിനക്ക്. ഞങ്ങൾ ഇതുവരെ നിന്നെ ഒരു സിനിമയിലും കണ്ടിട്ടില്ല " എന്ന് പറഞ്ഞ പൊളി ഫിറോസിന് ഇതൊന്നു ഷെയർ ചെയ്തു കൊടുക്കു ഋതുകുട്ടി. ഷൂട്ടിങ്ങ് എന്നാൽ സിനിമ മാത്രമല്ലന്ന് അറിയട്ടെ, പൊളി ഇക്കക്കുള്ള ഒരു മറുപടി ആണോ... പുള്ളിക്ക് ഒന്ന് അയച്ചു കൊടുത്തേക്ക് , ആ ഡയലോഗ് ഓർമ്മവരുന്നു "ഇതിനുമാത്രം ഷൂട്ട്‌.. ഞനൊരുസിനിമയിലും... എന്ന് തുടങ്ങുന്ന കമന്റുകളാണ് അധികവും വരുന്നത്. കടാതെ ഋതുവിനോട് യൂട്യൂബിൽ കുറച്ച് കൂടി ആക്ടീവ് ആകാൻ പ്രേക്ഷകർ പറയുന്നുണ്ട്. . നല്ല പ്രതികരണമാണ് ഋതു മന്ത്രയ്ക്ക് ലഭിക്കുന്നത്.

Recommended Video

Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

ഋതുവിന്റെ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X