റംസാന്റെ ഗേൾ ഫ്രണ്ടിന് ഇതൊരു പ്രശ്നം ആകുമോ, മണിക്കുട്ടന് മുന്നിൽ മനസ് തുറന്ന് ഋതു
ബിഗ് ബോസ് റിയാലിറ്റി ഷോകളിലെ പ്രണയങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. മലയാളത്തിൽ മാത്രമല്ല എല്ലാ ഭാഷകളിലും ഹൗസിൽ നിന്ന് ഒരു പ്രണയം മൊട്ടിടാറുണ്ട്. ബിഗ് ബോസ് ഹൗസിലെ പ്രണയം എന്ന് കേൾക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടി എത്തുന്നത് പേളി മാണിയേയും ശ്രീനീഷിനേയുമാണ്. പിന്നീട് മലയാളം സീസണിൽ അത്തരത്തിലൊരു പ്രണയം ഉണ്ടായിട്ടില്ല.
കറുത്ത വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിൽ നടി പാർവതി നായർ, ചിത്രം കാണൂ
ബിഗ് ബോസ് സീസൺ 3 ൽ ചർച്ചയാകുന്ന പ്രണയമാണ് സൂര്യയുടേത്. നടൻ മണിക്കുട്ടനോടുള്ള സൂര്യയുടെ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ മണിക്കുട്ടൻ ഇതുവരെ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. ഇപ്പോൾ ഋതു, റംസാൻ പേരുകൾ ഉയർന്നു കേൾക്കുകയാണ്. ടാസ്ക്കിന്റെ ഇടയിലാണ് ഡിംപൽ ഇവരുടെ പേരുകൾ പരാമർശിച്ചത്. ഇത് ഋതുവിനെ ഏറെ ദുഃഖിപ്പിച്ചിരുന്നു. ഇപ്പോഴിത ഡിംപലിന്റെ പരമാർശത്തെ കുറിച്ച് മണിക്കുട്ടന് മുന്നിൽ മനസ് തുറക്കുകയാണ് ഋതു.

ടാസ്ക്ക് നടക്കുമ്പോൾ തന്നെ ഇതിനെ കുറിച്ചുള്ള ക്ലാരിഫിക്കേഷൻ ഋതു നൽകിയിരുന്നു. ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ് എന്നാണ് ഋതു പറഞ്ഞത്. എന്നാൽ ഇതിന് ശേഷവും മത്സരാർഥികൾ ഋതുവിനെ ട്രോളിയിരുന്നു. ടാസ്ക്കിന് ശേഷമാണ് ഇക്കാര്യം ഋതു മണിക്കുട്ടനോട് ചർച്ച ചെയ്തത്. ഞങ്ങൾ അടുത്ത സുഹത്തുക്കളാണെന്നാണ് ഋതു മണിക്കുട്ടനോടും പറഞ്ഞത്.

ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്ന് പുറത്തുള്ളവർക്ക് അറിയാം. എന്നിട്ടും ഈ സംഭവം നെഗറ്റീവ് ആയിരിക്കുകയാണ്. ഇപ്പോൾ നോക്കിയേ എന്തൊക്കെ പാട്ടുകളാണ് ഇതിന്റെ പേരിൽ കേൾക്കുന്നത്. അവനൊരു ഗേൾഫ്രണ്ട് ഉണ്ട്. ഇനി ഇതൊക്കെ കണ്ടിട്ട് അവർക്കിടയിൽ പ്രശ്നമാകുമോ എന്ന് ഋതു സംശയം പ്രകടിപ്പിക്കുന്നു.

ഇവിടെ ഉള്ളവർ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. പാലെടുക്കുമ്പോൾ ഡയറി മിൽക്ക് ഓക്കെ ഇടുമ്പോഴാണ് ഞാൻ അത് ഷെയർ ചെയ്യുന്നത്. ഇവിടെ ഞങ്ങൾ തമ്മിൽ എന്തുമാത്രം അടികൾ ഉണ്ടായിട്ടുണ്ട്. ഇന്നും നടന്നു. ഞങ്ങൾ തമ്മിൽ അങ്ങനെ എന്തെങ്കിലും ഉള്ളതായി ചേട്ടന് തോന്നിയോ എന്നും ഋതു മണിക്കുട്ടനോട് ചോദിക്കുന്നു.

എനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ലെന്നാണ് മണിക്കുട്ടന്റെ മറുപടി. പരസ്പരം ബഹുമാനിക്കുന്ന രണ്ട് സുഹൃത്തുക്കൾ ആയിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ എന്നും മണിക്കുട്ടൻ മറുപടിയായി പറഞ്ഞു. ഡിംപൽ ആയിരുന്നു ടാസ്ക്കിനിടയിൽ ഋതു- റംസാൻ പ്രണയത്തെ കുറിച്ച് പറഞ്ഞ്. മത്സരാർഥികൾ പാട്ട് പരസ്പരം ഡെഡിക്കേറ്റ് ചെയ്യുന്ന ഒരു ടാസ്ക്ക് ഉണ്ടായിരുന്നു. ഇതിലാണ് ഋതുവിനായി തേച്ചില്ലേ പെണ്ണേ തേച്ചില്ല പെണ്ണേ..,എന്ന് തുടങ്ങുന്ന ഗാനം ഡെഡിക്കേറ്റ് ചെയ്തത്. കാരണം ചോദിച്ചപ്പോഴാണ് റംസാനെ തേച്ചു എന്ന് ഡിംപൽ പറഞ്ഞത്. മുൻപ് ഡിംപലും അഡോണിയും തമ്മിൽ റംസാൻ- ഋതു പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നു.


Click it and Unblock the Notifications