കാമുകനോടുള്ള എതിര്‍പ്പാണോ? ബിഗ് ബോസ് താരം റിതു മന്ത്രയുടെ പുതിയ ഫോട്ടോയ്ക്ക് താഴെ സംശയവുമായി ആരാധകര്‍
ബ്രൈഡല്‍ ഫോട്ടോഷൂട്ടിന് ശേഷം കിടിലന്‍ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം റിതു മന്ത്ര. കഴിഞ്ഞ ദിവസങ്ങളില്‍ റിതു പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലാവാറുണ്ട്. അത്തരത്തില്‍ പുതിയതായി പങ്കുവെച്ച റിതുവിന്റെ ഫോട്ടോസെല്ലാം വളരെ കുറഞ്ഞ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറി.
ആരെയും മയക്കുന്ന ക്യൂട്ട് ലുക്കിൽ നടി ഫരിയ അബ്ദുള്ള, മനോഹരമായ ഫോട്ടോസ്
വീണ്ടും പുതിയ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം. ഇത്തവണ കറുപ്പ് നിറമുള്ള മോഡേണ്‍ വസ്ത്രമായിരുന്നു. ഫോട്ടോയില്‍ അതീവ സന്തോഷവതിയായി ചിരിച്ച് നില്‍ക്കുകയാണ് നടി. അതിനൊപ്പം റിതു നല്‍കിയ ക്യാപ്ഷനാണ് ശ്രദ്ധേയം. ആരെയെങ്കിലും ഉദ്ദേശിച്ച് പറഞ്ഞതാണോ എന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നതും.

'നിരസിക്കുന്നത് പുരോഗതിയിലേക്കുള്ള കുത്തിവെപ്പ് പോലെയാണ്. നിങ്ങളുടെ ശക്തി അനുഭവിക്കുക എന്നുമാണ് ചിത്രത്തിന് താഴെ റിതു മന്ത്ര ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. റിതുവിന്റെ കാമുകനായ ജിയ ഇറാനിയ്ക്കുള്ള മറുപടിയാണോ ഇതെന്ന ചോദ്യവുമായി ചിലര്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബ്ന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ക്ഷമയാണ് ജ്ഞാനത്തിന്റെ കൂട്ടുകാരന്‍. ഓരോ ഘട്ടത്തിലും നിങ്ങള്‍ക്ക് അത് മതിയാവും. ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ വിജയം ഉറപ്പാണ്. എല്ലാ നെഗറ്റിവീറ്റിയും അവഗണിച്ച്, നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക. ഞങ്ങള്‍ എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ടാവും. നിങ്ങളുടെ ചിറുകളില്‍ വിശ്വസിക്കുക. ഒരിക്കല്‍ നിങ്ങളും പറക്കും. അതിന് വേണ്ടി പരിശീലിക്കണം. ജീവിതത്തിലെ വഴിത്തിരിവ് പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും നടക്കുക. അത് നമ്മളെ വലിയ ഉയരങ്ങളില്‍ എത്തിക്കും. നിങ്ങളെ ഞങ്ങളെല്ലാവരും സ്നേഹിക്കുന്നുണ്ട്, തുടങ്ങി നൂറ് കണക്കിന് മെസേജുകളാണ് റിതുവിന്റെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

അതേ സമയം തനിക്കൊരു പ്രണയമുണ്ടെന്ന് റിതു പറഞ്ഞിട്ടും അതാരാണെന്ന് ഇനിയും വെളിപ്പെടുത്തിയില്ലെന്ന നിരാശ പലരും പങ്കുവെക്കാറുണ്ട്. റിതു മന്ത്രയുമായി താന്‍ പ്രണയത്തിലാണെന്ന് പറഞ്ഞ് മോഡലും നടനുമായ ജിയ ഇറാനി രംഗത്ത് വന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങളടക്കം പങ്കുവെച്ചാണ് ജിയ പ്രണയത്തെ കുറിച്ച് വാചാലനായത്. എന്നാലിത് വരെ റിതു ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

ചെറുതും വലുതമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള റിതു മന്ത്ര ബിഗ് ബോസിലൂടെയാണ് ജനപ്രീതി നേടി എടുക്കുന്നത്. ഗ്രാന്‍ഡ് ഫിനാലെ ഇതുവരെ നടന്നിട്ടില്ലെങ്കിലും വിജയസാധ്യത ഏറെ ഉള്ള മത്സരാര്‍ഥികളില്‍ ഒരാളാണ്. ഷോ യില്‍ പങ്കെടുത്തതിനെ കുറിച്ചോ തന്റെ വിശേഷങ്ങളോ റിതു എവിടെയും തുറന്ന് പറയാത്തതിന്റെ നിരാശയിലാണ് ആരാധകര്‍. ഫിനാലെ കഴിയുന്നത് വരെ ചില നിയന്ത്രണങ്ങള്‍ ഉള്ളത് കൊണ്ടാണെന്നാണ് അറിയുന്നത്.


Click it and Unblock the Notifications