ബിഗ് ബോസ് സീസൺ 3, അഡ്വ. ജയശങ്കർ, ശ്രീജിത്ത് പണിക്കരും വേണം, കാരണം വെളിപ്പെടുത്തി രഘു

സോഷ്യൽ മീഡിയ പേജുകളിൽ ബിഗ് ബോസ് സീസൺ 3യെ കുറിച്ചുളള ചർച്ചകൾ പുരോഗമിക്കുകയാണ്. സീസൺ 3 ആരംഭിക്കാൻ ഇനി ഒരു ദിവസം മാത്രമാണുള്ളത്. സസ്പെൻസ് നിലനിർത്തി കൊണ്ട് മുന്നോട്ട് പോകുന്ന ഷോയാണ് ബിഗ് ബോസ്. ഈ സീസണിൽ പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന് അറിയാനുള്ള ത്രില്ലില്ലാണ് പ്രേക്ഷകരിപ്പോൾ. ഷോയുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നുണ്ട്.

അമലാ പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

 RJ Raghu

ഇപ്പോഴിത ബിഗ് ബോസ് മത്സരാർഥികൾക്ക് ഒരു നിർദ്ദേശവുമായി സീസൺ 2 മത്സരാർഥി ആർ ജെ രഘു. കൂടാതെ ഷോയിൽ കാണാൻ ആഗ്രഹിക്കുന്ന രണ്ട് പേരുടെ പേരും ഇദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉപദേശം

ബിഗ് ബോസ് ഹൗസിൽ എത്തി കഴിഞ്ഞാൽ പ്രേക്ഷകർ എന്ത് വിചാരിക്കും എന്നതിനെ കുറിച്ച് ഓർമിക്കരുതെന്നാണ് രഘുവിന് സീസൺ 3 ലെ മത്സരാർഥികളോട് പറയാനുള്ളത്. ഏറെ ടെൻഷനോടെയാണ് താൻ ബിഗ് ബോസ് ഹൗസിൽ എത്തിയത്. അന്നത്തെ ടെൻഷൻ ഇന്നും ഞാൻ ഓർക്കുന്നുണ്ട്. ഇത് ആദ്യത്തെ മൂന്ന് ദിവസം ഉണ്ടായിരുന്നുവെന്നും പിന്നീട് ചുറ്റുമുള്ള ക്യാമറയെ മറന്ന് കളിയിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നുവെന്ന് രഘു പറയുന്നു.

കളിക്കേണ്ടത്

പുതിയ മത്സരാർഥികൾ ഒരു കാര്യം ഓർക്കുക,നിങ്ങളിൽ നിന്ന് പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന എന്തും കാണിക്കാൻ വേണ്ടിയുള്ള ഒരു കാരാറിലാണ് ഒപ്പ് വെച്ചിരിക്കുന്നത്. അതിൽ എന്ത് സംപ്രേക്ഷണം ചെയ്യണം എന്നത് നിങ്ങളുടെ കൈകളില്ലല്ല. നിങ്ങൾ ബിഗ് ബോസ് ഹൗസിൽ പ്രവേശിച്ചു കഴിഞ്ഞാൽ പ്രേക്ഷകർ എന്ത് വിചാരിക്കും എന്നുള്ള ചിന്ത അവസാനിക്കുക. വീട്ടിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ജാഗ്രതയേടെ നിരീക്ഷിച്ചതിന് ശേഷം അത് അനുസരിച്ച് കളിക്കുകയാണ് വേണ്ടത്.

പ്രതീക്ഷിക്കുന്ന മത്സരാർഥികൾ

അഡ്വ. എ ജയശങ്കർ, ശ്രീജിത്ത് പണിക്കർ എന്നിവരുടെ പേരുകളാണ് രഘു സീസൺ 3 ലേയ്ക്ക് നിർദ്ദേശിച്ചത്. രാഷ്ട്രീയ നിരീക്ഷകരുടെ പേര് നിർദ്ദേശിക്കാനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തി. ബിഗ് ബോസ് ഹൗസിനുള്ളിൽ അധികം രാഷ്ട്രീയ ചർച്ചകൾ കാണുന്നില്ല. എന്നാൽ ഇരുവർക്കും ഷോയിലൂടെ പ്രേക്ഷകർക്ക് രാഷ്ട്രീയത്തെ കുറിച്ചുള്ള അവബോധം പ്രേക്ഷകരിലേയ്ക്ക് സൃഷ്ടിക്കാൻ കഴിയുമെന്ന് തോന്നുന്നു കൂടാതെ അവർക്ക് കാര്യങ്ങൾ യുക്തിപൂർവം വിശകലനം ചെയ്യാനും അഭിപ്രായം പങ്കുവെയ്ക്കാനും സാധിക്കും. അത്തരം ആളുകൾ ഷോയെ കൂടുതൽ വിജ്ഞാനപരമാക്കുമെന്നും രഘു അഭിമുഖത്തിൽ പറയുന്നു.

Recommended Video

ബിഗ്‌ബോസിൽ കേരമെന്ന പേരിൽ ഭൂലോക തട്ടിപ്പ്..പിന്നിൽ പ്രമുഖ സെലിബ്രറ്റി
മത്സരാർഥികൾ

ഫെബ്രുവരി 14 മുതലാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. ഷോയ്ക്ക് വേണ്ടി മത്സരാർഥികൾ ചെന്നൈയിൽ എത്തിയിട്ടുണ്ട്. ഇവരുടെ ക്വാറന്റൈൻ പൂർത്തിയായിട്ടുണ്ട്. പഴയ മത്സരാർഥികളും ഷോയ്ക്കായി ചെന്നൈയിൽ എത്തിയിട്ടുണ്ട്. ആര്യ, രഘു, സീസൺ 1 മത്സരാർഥി സാബു മോൻ എന്നിവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ വൈറലാണ്. എന്നാൽ ഇവർ സീസൺ 3 ൽ മത്സരിക്കുന്നുണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. ഷോ ആരംഭിച്ചാൽ മാത്രമേ മത്സരാർഥികളെ കുറിച്ച് കൃത്യമായ ചിത്രം ലഭിക്കുകയുള്ളൂ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X