മജിസിയ പറഞ്ഞതിന്റെ പിഴവ് ചൂണ്ടി കാണിച്ച് സാബു, ബിഗ് ബോസ് അങ്ങനെ ഒരിക്കലും പുറത്ത് വിടില്ല
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ വൻ വിജയമായിരുന്ന ഷോ പിന്നീട് മലയാളത്തിലും മറ്റുള്ള ഭാഷകളിലും ആരംഭിക്കുകയായിരുന്നു. 2018 ലാണ് മലയാളത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ പേളിമാണി, സാബു മോൻ, രഞ്ജിനി തുടങ്ങിയവരായിരുന്നു ഷോയിൽ ഉണ്ടായിരുന്നത്. 100 ദിവസം പൂർത്തിയാക്കിയ ഈ ഷോയിൽ സാബു മോൻ ആയിരുന്നു വിജിയി.

2020 ൽ ബിഗ്ബോസ് സീസൺ 2 ആരംഭിച്ചുവെങ്കിലും കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു. മൂന്നാം ഭാഗത്തിനും ഇതേ അവസ്ഥ തന്നെയായിരുന്നു. ഫൈനലിലേയ്ക്ക് അടുക്കുമ്പോഴായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ബിഗ് ബോസ് സീസൺ 3ക്ക് ലഭിച്ചത്. താരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഇക്കുറി ഷോയിൽ എത്തിയിരുന്നു.

ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് മജിസിയ ഭാനു. സ്പോർട്സ് താരമായ മജ്സിയ ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ അറിയപ്പെടുന്നത് . ബിബി 3 ലെ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു മജ്സിയ. എന്നാൽ ഷോയുടെ അവസാനം വരെ തുടരാൻ കഴിഞ്ഞിരുന്നില്ല. 50 ദിവസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ പുറത്ത് പോവുകയായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മജിസിയയും സീസൺ 1 ലെ വിജയി സാബുവും പങ്കാളിയായ ഒരു ക്ലബ്ബ് ഹൗസ് ചർച്ചയാണ്. ചർച്ചയിൽ മജിസിയ തന്റെ എലിമിനേഷനെ കുറിച്ച് പറഞ്ഞിരുന്നു. ഭാനു പറഞ്ഞതിലെ പിഴവ് ചൂണ്ടി കാണിച്ച് സാബു മോൻ രംഗത്ത് എത്തിയിരുന്നു. ഇത് പിന്നീട് വലിയ ചർച്ചയായി മാറുകയായിരുന്നു.

തനിക്ക് ഷോയിൽ നിന്ന് പുറത്ത് വരാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നാണ് മജ്സിയ ചർച്ചയിൽ പറഞ്ഞത്. പരീക്ഷയായിരുന്നു. അതിനാൽ തന്നെ ഷോയിൽ നിന്ന് പുറത്ത് വരണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ കൃത്യസമയത്ത് തന്നെ പുറത്തുവരുകയും ചെയ്തു. ഗെയിമിനെ ഗെയിമായിട്ട് മാത്രമേ കണ്ടിട്ടുള്ളൂ. അതിനൊരു ലൈഫ് കൊടുത്തിരുന്നില്ല. കൂടാതെ താൻ ഗെയിമിലേയ്ക്ക് അങ്ങനെ ഇറങ്ങിയിട്ടില്ലെന്നും മജിസിയ ചർച്ചയിൽ പറഞ്ഞു

ഔട്ട് ആയിരുന്നില്ലെങ്കിൽ പരീക്ഷയ്ക്ക് വേണ്ടി പുറത്തു വരുമായിരുന്നോ എന്ന് ഒരാൾ മജിസിയയോട് ചോദിച്ചിരുന്നു. ഇതോടെയാണ് ചർച്ച മറ്റൊരു രീതിയിലേയ്ക്ക് മാറിയത്. ഫിനാലെയ്ക്ക് മുൻപ് ഇത് പറയാമോ എന്ന് അറിയില്ലെന്നും, പരീക്ഷയ്ക്ക് വേണ്ടി കുറെ അഭ്യർത്ഥിച്ചിട്ടാണ് തന്നെ പുറത്ത് വിട്ടതെന്നായിരുന്നു മജ്സിയ പറഞ്ഞു. ഇതിലെ പിഴവ് ചൂണ്ടിക്കാട്ടി കൊണ്ടാണ് സാബു മോൻ എത്തിയത്. പിന്നീട് ഇത് മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു.
Recommended Video

ഷോയ്ക്കുള്ളിൽ കയറി കഴിഞ്ഞാൽ നമ്മുടെ ആഗ്രഹത്തിന് പുറത്ത് വിടില്ല എന്നായിരുന്നു സാബു പറഞ്ഞത്. സാബുവിന്റെ വാക്കുകൾ ഇങ്ങനെ.. പരീക്ഷയ്ക്ക് പോകണം എന്ന് പറഞ്ഞാൽ ബിഗ് ബോസ് പുറത്ത് വിടില്ല. കാരണം, ഷോ തുടങ്ങുന്നതിന് മുൻപ്, നിങ്ങളുടെ എല്ലാക്കാര്യവും ഫ്രീയാക്കിയതിന് ശേഷമേ അകത്തേയ്ക്ക് വിടുകയുള്ളൂ. ഒരിക്കലും മജ്സിയയെ പരീക്ഷയുടെ പേരിൽ പുറത്ത് വിടില്ലെന്നും, അത് തനിക്ക് അറിയാമെന്നും സാബു മറുപടിയായി പറഞ്ഞു. എന്നാൽ തന്റെ എവിക്ഷനിൽ ഹാപ്പിയാണ് എന്നാണ് മജ്സിയ മറുപടി പറയുന്നത്.


Click it and Unblock the Notifications











