മോഹൻലാലിന്റെ ബിഗ് ബോസ് അവതരണം പോര, ഉഗ്രൻ മറുപടിയുമായി സാബു , ലെഫ്റ്റ് അടിച്ച് ആരാധകൻ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ തുടങ്ങിയ ഷോ പിന്നീട് മറ്റുള്ള ഭാഷകളിലും ആരംഭിക്കുകയായിരുന്നു. മലയാളത്തിൽ 3 സീസണുകളാണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. ഇതിൽ ആദ്യത്തെ സീസൺ മാത്രമാണ് 100 ദിവസം പൂർത്തിയാക്കിയത്. ബാക്കി രണ്ട് സീസണുകളും കൊവിഡിനെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു.
ഗ്ലാമറസ് ലുക്കിൽ താരത്തിന്റെ ചിത്രങ്ങൾ, കാണൂ
2018 ജൂൺ 24 നാണ് ബിഗ് ബോസ് സീസൺ1 ആരംഭിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ആദ്യ സീസണിൽ എത്തിയത്. സാബു മോൻ ആയിരുന്നു ഷോയുടെ വിജയി ആയത്. നടിയും അവതാരകയുമായ പേളി മാണിയായിരുന്നു രണ്ടാം സ്ഥാനത്ത്. ബിഗ് ബോസ് ഷോയിൽ എത്തിയതോടെ സാബുവിന് ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. താരത്തിന്റെ ഇമേജ് തന്നെ മാറുകയായിരുന്നു,
Recommended Video

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാബു മോന്റെ ഒരു വോയിസ് ക്ലിപ്പാണ്. ഓൺ ലൈൻ ചർച്ചയ്ക്കിടയിലെ ചില ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നതാണിത്. മോഹൻലാൽ എന്ന അവതാരകനിൽ നിങ്ങൾ തൃപ്തരാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഈ ചർച്ചയിൽ സാബുവിനെ കൂടാതെ ആദ്യ രണ്ട് സീസണിലെ ബിഗ് ബോസ് താരങ്ങളും ഉണ്ടായിരുന്നു. ആരാധകന്റെ ചോദ്യത്തിന് ഉത്തരം പറയുന്നതിനോടൊപ്പം തന്നെ ബിഗ് ബോസ് ഹൗസിൽ ജീവിച്ച ഒരാളുടെ മാനസിക അവസ്ഥയെ കുറിച്ചും സാബു മോൻ വെളിപ്പെടുത്തിയിരുന്നു

ചോദ്യത്തെ വിമർശിക്കുന്ന രീതിയിലായിരുന്നു സാബുവിന്റെ മറുപടി. മറുപടി പറയുന്നതിനായി ചോദ്യം ചോദിച്ച ആളുടെ പേര് താരം ചോദിച്ചിരുന്നു. എന്നാൽ ഇയാൾ പേര് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. ഇത് ചർച്ച മറ്റൊരു തലത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഇയാൾ സെക്ഷനിൽ നിന്ന് ലെഫ്റ്റ് അടിച്ച് പുറത്ത് പോകുകയായിരുന്നു. ചോദ്യത്തിന് ഉത്തരം പറയുന്നതിനോടൊപ്പം ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ തങ്ങളുടെ മാനസികാവസ്ഥയെ കുറിച്ച് സാബു സംസാരിച്ചിരുന്നു.

നമ്മൾ ഒന്നാമത് ആ വിട്ടിനുള്ളിൽ താമസിക്കുന്നത് മറ്റൊരു മാനസികാവസ്ഥയിലാണ്. പുറത്ത് നിന്ന് ഒരു മനുഷ്യനെ പോലും കാണാൻ സാധിക്കുന്നില്ല. എന്നെ സംബന്ധിച്ച് ലാലേട്ടനെ ആ ടിവിയിലൂടെ കാണുമ്പോൾ ഭയങ്കരമായ ആശ്വാസമായിരുന്നു... എന്നാണ് സാബു മോൻ പറയുന്നത്.

താരങ്ങളുടെ ചർച്ച സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേർ സാബുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. മോഹൻലാലിന്റെ അവതരണത്തെ കുറിച്ചും പ്രേക്ഷകർ വാചാലരാകുന്നുണ്ട്. ഏത് എപ്പിസോഡ് മിസ് ആയിപ്പോയാലും ലാലേട്ടൻ വരുന്ന എപ്പിസോഡ് കാണാൻ മറക്കില്ലെന്നാണ് ആരാധകർ പറയുന്നത്. ലാലേട്ടൻ ഇല്ലാതെ എന്ത് ബിഗ് ബോസ് ഷോയെന്നും ചോദിക്കുന്നുണ്ട്. ഹിന്ദി, തമിഴ് ബിഗ് ബോസ് ഷോകളെ വെച്ച് മലയാളത്തെ കംപെയർ ചെയ്യരുത്. മലയാളി പ്രേക്ഷകർക്ക് വേണ്ടതൊക്കെ ബിഗ് ബോസ് മലയാളം ഷോയിലുണ്ട്. മറ്റ് ഭാഷകളിലെ ഷോ ഇഷ്ടമുള്ളവർ അത് കാണട്ടെ എന്നു ഒരു ആരാധകൻ പറയുന്നുണ്ട്.


Click it and Unblock the Notifications











