ഋതുവാണ് ഇപ്പോഴത്തെ മിക്ക പ്രശ്നങ്ങൾക്കും തിരി കൊളുത്തുന്നത്, ഏണി പിടിക്കലാണെന്ന് സായ്

ബിഗ് ബോസ് അതിന്റെ 12ാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. മത്സരാർഥികൾ സ്വപ്നം കാണുന്ന 100 എന്ന ദിവസത്തിലേയ്ക്ക് വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ദിവസം കൂടുമ്പോൾ ബിഗ് ബോസ് മത്സരവും കടുക്കുകയാണ്. 100 ദിവസം പൂർത്തിയാക്കണം എന്ന ലക്ഷ്യത്തോടെയാണ് മത്സരാർഥികൾ ഹൗസിൽ നിൽക്കുന്നത്.

കൂടുതൽ സുന്ദരിയായി റായ് ലക്ഷ്മി, ചിത്രം കാണൂ

ഫെബ്രുവരി 14 ന് ആണ് ബിഗ് ബോസ് സീസൺ ആരംഭിക്കുന്നത്. 14 പേരുമായി ആരംഭിച്ച ഷോയിൽ പലഘട്ടങ്ങളിലായി പലരും ഹൗസിലേയ്ക്ക് വരുകയും പുറത്തു പോകുകയും ചെയ്തിരുന്നു. ഇപ്പോൾ മത്സരം 100ാം ദിവസത്തിലേയ്ക്ക് അടുക്കുമ്പോൾ 9 പേരാണ് ഹൗസിലുള്ളത്. ഇവർ 9 പേരും ബിഗ് ബോസ് സീസൺ 3 ലെ ശക്തരായ മത്സരാർഥികളാണ്.

ഋതു ചർച്ചയാകാറുണ്ട്

കിടിലൻ ഫിറോസ് , മണിക്കുട്ടൻ, നോബി, സായ്, റംസാൻ, രമ്യ,സൂര്യ,ഋതു എന്നിവരാണ് 12ാം ആഴ്ചയിൽ ഹൗസിലുള്ളത്. മത്സരം മുറുകുമ്പോൾ പലരും ഒർജിൻ ഗെയിം പുറത്ത് എടുക്കുകയാണ്. ബിഗ് ബോസ് ഹൗസിലെ ശക്തയായ വനിത മത്സരാർഥിയാണ് ഋതു. എല്ലാവരുടേയും അടുത്ത സുഹൃത്തായ ഋതു ഇപ്പോൾ ബിഗ് ബോസ് ഹൗസിലെ ചർച്ചാ വിഷയമാകുകയാണ്. ഷോ അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുമ്പോഴാണ് ഋതു ഹൗസ് അംഗങ്ങളുടെ ഇടയിൽ ചർച്ചയാകുന്നത്.

മിക്ക പ്രശ്നങ്ങൾക്കും കാരണം

ഗ്രൂപ്പ് മത്സരങ്ങളിലും സിംഗിൾ മത്സരങ്ങളിലും വളരെ മികച്ച പ്രകടനമാണ് ഇപ്പോൾ ഋതു കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ ഋതുവിന്റെ വീക്കിലി ടാസ്ക്കിലെ പ്രകടനം മോഹൻലാൽ വരെ അഭിനന്ദിച്ചിരുന്നു. ടാസ്ക്കിൽ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചതെന്നാണ് മോഹൻലാൽ പറഞ്ഞത്. പോയ വാരം മോശം പ്രകടനത്തെ തുടർന്ന് ജയിലിൽ പോയതും ഇവർ രണ്ടു പേരുമായിരുന്നു. ഇപ്പോഴിത ഋതുവിനെ കുറിച്ചുള്ള സായ്- രമ്യ ചർച്ച സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇപ്പോഴത്തെ മിക്ക പ്രശ്നങ്ങൾക്കും തിരികൊളുത്തുന്നത് ഋതു ആണെന്നാണ് ഇവർ പറയുന്നത്.

ഋതു പറഞ്ഞത് ശരിയല്ല

വീക്കിലി ടാസ്ക്കിൽ തങ്ങളെ മറ്റുള്ളവർ ടാർഗറ്റ് ചെയ്തതായി തോന്നിയെന്ന് ഋതു മോഹൻലാൽ വന്ന എപ്പിസോഡിൽ പറഞ്ഞിരുന്നു. ഇൻഡയറക്ടായിട്ടാണ് ഇക്കാര്യം ഋതു ഹൗസിൽ അവതരിപ്പിച്ചത്. എന്നാൽ ഇത് മത്സരാർഥികളുടെ ഇടയിൽ ചർച്ചയായിരുന്നു. മോഹൻലാൽ പോയതിന് ശേഷം നടന്ന മീറ്റിങ്ങിൽ ഇതിനെ കുറിച്ച് മത്സരാർഥികൾ സംസാരിക്കുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ മുന്നിൽ ഋതു പറഞ്ഞതിനെ കുറിച്ചായിരുന്നു സായിയും രമ്യയും സംസാരിച്ചത്. ഋതു പറഞ്ഞത് ശരിയല്ലെന്നാണ് ഇവർ പറഞ്ഞത്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
ഋതുവിന്റെ സ്വഭാവം

എന്തോ ഒരു അധികാരം കിട്ടിയത് പോലെയാണ് ഋതു ഇപ്പോൾ സംസാരിക്കുന്നതെന്ന് രമ്യസായിയോട് പറഞ്ഞു. താനൊരു വലിയ സംഭവമാണെന്ന് എല്ലാവരേയും കാണിക്കണം. അതിനായി ഋതു ഏണി പിടിക്കലാണെന്നും സായിയും പറഞ്ഞു. സൂര്യയും ഋതുവിനെ കുറിച്ച് മണിക്കുട്ടനോട് പറഞ്ഞിരുന്നു. പിന്തുണച്ച ഞാൻ ശശി കുമാരിയായി എന്നാണ് സൂര്യ പറഞ്ഞത്. ജയിലിൽ പോയ സംഭവത്തെ ചുറ്റിപ്പറ്റി റംസാനും ഋതുവുമായി ചെറിയ തർക്കം ഹൗസിൽ നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X