സായി നിൽക്കുന്നത് സഹതാപം കൊണ്ട്, പ്രകടനത്തിൽ മണിക്കുട്ടനും റംസാനും, ഭാഗ്യം കിടിലത്തിനൊപ്പം

ബിഗ് ബോസ് സീസൺ 3, 13 ാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. 100 ദിവസങ്ങൾ പൂർത്തിയാക്കാൻ ഇനി രണ്ട് ആഴ്ചകൾ മാത്രമാണുളളത്. ദിവസം കുറയുന്തോറും മത്സരാർഥികൾ തമ്മിലുളള മത്സരവും കനക്കുകയാണ് 100 ദിവസം ഹൗസിൽ നിൽക്കുക എന്നതാണ് മത്സരാർഥികളുടെ ഇപ്പോഴത്തെ പ്രധാനലക്ഷ്യം. ഇതിനായി മികച്ച പ്രകടനമാണ് ഇവർ കാഴ്ച വെയ്ക്കുന്നത്.

പൂളിൽ ഗ്ലാമറസ് ലുക്കിൽ റായ് ലക്ഷ്മി, ചിത്രം കാണൂ

12ാം വാരം ബിഗ് ബോസ് ഹൗസിൽവലിയ സംഭവങ്ങളൊന്നും നടന്നിരുന്നില്ല. ചെറിയ വാക്ക് തർക്കങ്ങൾ ഒഴിച്ചാൽ വളരെ സമാധാനത്തോടെയാണ് ഹൗസ് മുന്നോട്ട് പോയത്. എന്നാൽ കഴിഞ്ഞ വാരത്തെ പോലെ അത്ര സുഖമമായിട്ടാകില്ല ഈ വാരം ഹൗസ് പോകുക. മോഹൻലാൽ മത്സരാർഥികൾക്ക് നൽകിയ ആക്ടിവിറ്റി ബിഗ് ബോസ് ഹൗസിൽ ചെറിയ പൊട്ടലും ചീറ്റലും സൃഷ്ടിച്ചിട്ടുണ്ട്.

 മൂന്ന് വിഭാഗം

ബിഗ് ബോസ് ഹൗസിലുള്ള മത്സരാർഥികളെ ഭാഗ്യം, സഹതാപം, പ്രകടനം എന്നിങ്ങനെ മൂന്ന് രീതിയിൽ തിരിക്കുന്നതായിരുന്നു ടാസക്ക്. എന്നാൽ തങ്ങള്‍ക്ക് തോന്നുന്നവരെയല്ല, പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിന്തിച്ച് കൊണ്ട് വേണം മത്സരാര്‍ഥികളെ മൂന്ന് വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കാനുള്ളത്.

ഗ്രൂപ്പ്

സൂര്യ ആയിരുന്നു ആദ്യം എത്തിയത്. ഭാഗ്യത്തിന്റെ പേരിൽ ഋതുവിനേയും പ്രകടനത്തിന്റെ പേരിൽ മണിക്കുട്ടനേയും സഹതാപത്തിന്റെ പേരിൽ സായ് വിഷ്ണുവിനേയുമായിരുന്നു തിരഞ്ഞെടുത്തത് ഋതുവിനെ കൂടാതെ രമ്യ, കിടിലൻ ഫിറേസ്, റംസാൻ, നോബി. മണിക്കുട്ടൻ എന്നിവരും ഭാഗ്യത്തിൽ ഇടം പിടിച്ചിരുന്നു. മണിക്കുട്ടൻ, റംസാൻ അനൂപ്, കിടിലൻ ഫിറോസ് എന്നിവരായിരുന്നു പ്രകടനത്തിന്റെ വിഭാഗത്തിൽ എത്തിയത്. സായ് വിഷ്ണു, സൂര്യ കിടിലൻ ഫിറോസ് എന്നിവരായിരുന്നു സഹതാപത്തിലൂടെ ബിഗ് ബോസ് ഹൗസിൽ നിൽക്കുന്നതെന്ന് മത്സരാർഥികൾ പറഞ്ഞു.

റംസാനും  മണിക്കുട്ടനും

റംസാനും മണിക്കുട്ടനുമാണ് പ്രകടനത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്.മൂന്ന് വോട്ടുകളായിരുന്നു ഇവർക്ക രണ്ട് പേർക്കും ലഭിച്ചത്.അനൂപിന് രണ്ടും കിടിലൻ ഫിറോസിന് ഒരു വോട്ടും ലഭിച്ചിരുന്നു. ഭാഗ്യത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് കിടിലൻ ഫിറോസിന് ആയിരുന്നു. മൂന്ന് വോട്ടുകളാണ് കിടിലത്തിന് ലഭിച്ചത്. രണ്ട് വോട്ടുമായി റംസാനും ഉണ്ടായിരുന്നു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
സായ്- സൂര്യ

സഹതാപത്തിന്റെ വോട്ട് ലഭിച്ചത് സൂര്യയ്ക്കും സായിക്കുമായിരുന്നു. നാല് വോട്ടുകൾ വീതമാണ് ഇരുവർക്കും ലഭിച്ചത്. സ്വപ്നങ്ങളുള്ള സാധാരണക്കാരുടെ പ്രതിനിധിയാണ് സായ്. തന്ഡറെ പ്രശ്നങ്ങളെല്ലാം സായ് ഇവിടെ പറഞ്ഞിരുന്നു. അതിന്റെ പേരിലാണ് സായി ഇവിടെ നിൽക്കുന്നതെന്നാണ് അധികം പേരും കാരണമായി പറഞ്ഞത്. സൂര്യയുടെ കരച്ചിൽ തന്നെയായിരുന്നു കാരണമായി പറഞ്ഞത്. കിടിലൻ ഫിറോസ് സഹതാപം ലഭിക്കാൻ വേണ്ടി ടാസ്ക്കിനിടയിൽ മെസേജ് പങ്കുവെച്ചു വെന്നായിരുന്നു മണിക്കുട്ടൻ ഫിറോസിന്റെ പേര് നിർദ്ദേശിച്ചു കൊണ്ട് പറഞ്ഞത്. ഈ ടാസ്ക്ക് ഹൗസിൽ മാത്രമാല്ല പുറത്തും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X