For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സായി പറഞ്ഞ മാറ്റം അംഗീകരിക്കാനാവാതെ പൊട്ടിത്തെറിച്ച് സൂര്യ, ചിരിയോടെ സ്വീകരിച്ച് മണിക്കുട്ടൻ

  |

  ബിഗ് ബോസ് സീസൺ 3, 87ാം ദിവസം പിന്നിടുകയാണ്. 100 ലേയ്ക്ക് എത്താൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുളളത്. 14 പേരുമായിട്ടാണ് ബിഗ്ബോസ് സീസൺ 3 ആരംഭിക്കുന്നത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ 4 പേർ കൂടി ഹൗസിൽ എത്തിയിരുന്നു. ഇപ്പോൾ 9 പേരാണ് ഷോയിലുള്ളത്. ഇപ്പോൾ ടോപ്പ് ഫൈവ് എന്ന ലക്ഷ്യത്തോടെയാണ് മത്സരാർഥികൾ ഹൗസിൽ നിൽക്കുന്നത്.

  നടി രംഭ ആകെ മാറി, നടിയുടെ പുതിയ ചിത്രം വൈറലാകുന്നു

  ദിവസം കൂടുന്തോറും മത്സരവും കടുക്കുകയാണ്. കഴിഞ്ഞ വാരത്തെ ശാന്തതയ്ക്ക് ശേഷം വീണ്ടും ഒരു പെട്ടിത്തെറിയിൽ ഹൗസ് എത്തിയിരിക്കുകയാണ്. ഈ വാരം രസകരമായ ടാസ്ക്ക് ആണ് ബിഗ് ബോസ് നൽകിയതെങ്കിലും മോർണിംഗ് ആക്ടിവിറ്റി ബിഗ് ബോസ് ഹൗസിൽ വലിയൊരു വഴക്കിന് തിരികൊളുത്തിയിരിക്കുകയാണ്. മോർണിംഗ് ആക്ടിവിറ്റിയോടെ ബിഗ് ബോസ് ഹൗസ് രണ്ടായി തിരിഞ്ഞിട്ടുണ്ട്.

  ബിഗ് ബോസ് ഹൗസിൽ വന്നതിന് ശേഷം സ്വഭാവത്തിൽ മാറ്റം വരാത്ത വ്യക്തിയേയും മാറ്റം വന്ന വ്യക്തിയേയും കുറിച്ച് പറയാനായിരുന്നു ടാസ്ക്ക്. വ്യക്തമായ കാരണത്തോട് കൂടി വേണം ആളുടെ പേര് നിർദ്ദേശിക്കാൻ. ആക്ടിവിറ്റിക്കായി ആദ്യം എത്തിയത് മണിക്കുട്ടനാണ്. മാറ്റം വരാത്ത വ്യക്തിയായി ഫിറോസിന്റെ പേരാണ് പറഞ്ഞത്. സഹതാപം പിടിച്ചു പറ്റിയാണ് ഫിറോസ് ഇവിടെ നിൽക്കുന്നതെന്ന് മണിക്കുട്ടൻ പറഞ്ഞു. വലിയ മാറ്റം വന്ന വ്യക്തിയായി സായ് വിഷ്ണുവിന്റെ പേരാണ് പറഞ്ഞത്. വലിയ മാറ്റമാണ് സായിക്ക് ഉണ്ടായിരിക്കുന്നത്. അഞ്ചാം ആഴ്ചയ്ക്ക് ശേഷമാണ് സായിയുടെ മുഖത്ത് ആ ചിരി കണ്ടത്. ദേഷ്യക്കാരനിൽ നിന്നുള്ള ചിരി വളരെ കുളിർമ നൽകിയെന്നും അത് ഇനിയും മുന്നോട്ട് പോകട്ടെ എന്നും മണിക്കുട്ടൻ പറഞ്ഞു.

  പിന്നീട് എത്തിയത് സായ് വിഷ്ണുവാണ്. മാറ്റം ഇല്ലാതെ തുടരുന്നത് ഋതുവും റംസാനുമാണെന്നാണ് സായ് പറഞ്ഞത്. താൻ വന്ന സമയത്ത് സ്വന്തമായി അഭിപ്രായങ്ങൾ ഉണ്ടാകുമെന്ന് വിചാരിച്ച വ്യക്തികളായിരുന്നു ഇവർ രണ്ട് പേരും. എന്നാൽ ഇവർ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. സ്വന്തമായി അഭിപ്രായമില്ലാതെ ആ ഗ്രൂപ്പിനെതിരെ വായ പോലും തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വലിയ മാറ്റം വന്ന വ്യക്തി സൂര്യയാണ്. ആദ്യത്തെ സൂര്യയിൽ നിന്നും വലിയ ട്രാൻസ്ഫോർമേഷൻ ആണ് നടന്നത് . തുടക്കത്തിൽ പവർ ഫുൾ ആയിട്ടുള്ള സൂര്യയെ ആയിരുന്നു കണ്ടത്. ഇപ്പോൾ ഒന്നും ചെയ്യാൻ വയ്യ എന്നുള്ള രീതിയിലേയ്ക്ക് വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും സായ് പറഞ്ഞു. കൂടാതെ മണിക്കുട്ടനുമായുള്ള ഒരു സംഭവവും സായ് അവിടെ ചൂണ്ടി കാണിച്ചിരുന്നു. ഇത് സൂര്യയെ ചൊടിപ്പിച്ചിരുന്നു. ചിരിച്ച് ഇരിക്കുന്ന മണിക്കുട്ടനെയാണ് ആ സമയം കണ്ടത്.

  പിന്നീട് എത്തിയത് ഋതുവായിരുന്നു. സായിയുടേയും രമ്യയുടേയും പേരാണ് പറഞ്ഞത്. മാറ്റം വരാത്ത വ്യക്തിയായി രമ്യയെയും മാറ്റം വന്ന വ്യക്തിയായി സായിയുടെ പേരുമാണ് പറഞ്ഞത്. ഓരോരോ വീക്കിലും ഓരോ നിലപാട് ആണ് സായിക്ക് എന്നാണ് ഋതു പറഞ്ഞത്. രമ്യ വളച്ചൊടിച്ച് സംസാരിച്ചത് പോലെ തോന്നിയെന്നാണ് ഋതു പറഞ്ഞു. പിന്നീട് എത്തിയത് കിടിലൻ ഫിറോസ് ആയിരുന്നു. മാറ്റമില്ലാത്ത വ്യക്തിയായി തോന്നിയത് നോബിയെ ആണെന്നാണ് കിടിലം പറഞ്ഞത്. അന്നും ഇന്നും നോബി അങ്ങനെ തന്നെയാണ്. മാറ്റം തോന്നിയത് ഋതുവിനെയാണെന്നും കിടിലം വ്യക്തമാക്കി.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  പിന്നീട് എത്തിയത് റംസാൻ ആയിരുന്നു. മാറ്റം ഇല്ലാത്തത് മണിക്കുട്ടനും മാറ്റം വന്നത് സായിക്കും, കിടിലത്തിനും ആണെന്ന് റംസാൻ പറഞ്ഞു. മണിക്കുട്ടന് ഭയമാണെന്നും റംസാൻ കാരണമായി പറഞ്ഞു. സായിയേയും വിമർശിച്ചു കൊണ്ടാണ് റംസാൻ സംസാരിച്ചത്. കിടിലൻ ഫിറോസിന്റെ മാറ്റം പോസിറ്റീവ് രീതിയിലാണ് റംസാൻ അവ,തരിപ്പിച്ചത്. മോർണിംഗ് ആക്ടിവിറ്റിക്ക് ശേഷം ഇതിനെ ചൊല്ലി ബിഗ് ബോസ് ഹൗസിൽ വലിയ വഴക്ക് നടന്നിരുന്നു. റംസാൻ, കിടിലൻ ഫിറോസ്, മണിക്കുട്ടൻ എന്നിവരാണ് തർക്കത്തിൽ ഏർപ്പെട്ടത്. കൂടാതെ രമ്യയും ഋതുവും തമ്മിലും വഴക്ക് നടന്നിരുന്നു.

  Read more about: bigg boss malayalam 3
  English summary
  Bigg Boss Malayalam Season 3: Sai criticized soorya in morning task, manikuttans response goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X