ആരെങ്കിലും അതു തിരുത്തിയാല്‍ ശരിയാവുന്നതെയുള്ളൂ; ഡിംപല്‍ പറഞ്ഞ സായിയുടെ യോഗ്യത കുറവ് അന്വേഷിച്ച് ആരാധകരും

ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ സായി വിഷ്ണുവും ഡിംപല്‍ ഭാലും തമ്മിലുള്ള വാക്ക് തര്‍ക്കം ഏറെ ശ്രദ്ധേയമായിരുന്നു. മോണിംഗ് ടാസ്‌കിനിടെ ഡിംപല്‍ സായിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ സാധിക്കാതെ വന്നത് കൊണ്ടാണ് ഇരുവരും പിന്നീടും ഇതേ കാര്യം സംസാരിച്ചത്. ഇരുന്ന് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ഒരുപോലെ ബഹളമുണ്ടാക്കിയതോടെ അത് വലിയൊരു വഴക്കായി തീര്‍ന്നു.

നിനക്ക് എന്നോട് സംസാരിക്കാന്‍ യാതൊരു യോഗ്യതയുമില്ല. തലയ്ക്ക് സ്ഥിരതയില്ല തുടങ്ങി സായിയെ കുറിച്ച് നിരവധി വിമര്‍ശനങ്ങളുമായിട്ടാണ് ഡിംപല്‍ പോയത്. ഇതേ വിഷയം സോഷ്യല്‍ മീഡിയയും ഏറ്റുപിടിച്ചിരിക്കുകയാണ്. സായി പറയുന്നത് കേള്‍ക്കാന്‍ സമ്മതിക്കാതെ തന്നോട് സംസാരിക്കാന്‍ യോഗ്യതയില്ലെന്ന് പറയാന്‍ ഡിംപലിന് എന്ത് യോഗ്യതയാണെന്ന് ചില സായി ആരാധകര്‍ ചോദിക്കുന്നു.

sai-dimiple-

'കാര്യം സായിയുടെ സ്വഭാവം ഇഷ്ടപ്പെടുന്നില്ലെങ്കിലും ഇന്ന് ഡിംപല്‍ കാട്ടിയതു തീര്‍ത്തും തെറ്റാണ്. ഡിംപല്‍ സ്വയം ബുദ്ധിജീവിയെന്നു തെറ്റുധരിച്ചിട്ടുണ്ടെന്നു തോന്നുന്നു, ആരെങ്കിലും അതു തിരുത്തിയാല്‍ ശരിയാവുന്നതെയുള്ളൂ.

നടി അമല പോളിൻ്റെ മനോഹരമായ ഫോട്ടോസ്, മഞ്ഞയിൽ തിളങ്ങിയ പുത്തൻ ചിത്രങ്ങൾ കാണാം

ഡിംപല്‍ ഭാലിനൊപ്പം ഇരുന്ന് സംസാരിക്കാന്‍ നിനക്ക് യോഗ്യതയില്ല. പോടാ, തലക്ക് വെളിവില്ലാത്തവന്‍, എന്ത് അഹംകാരം ആണ് ആ സ്ത്രീയുടെ വാക്കുകളില്‍. ബാക്കി എല്ലാവരും വളരെ താഴെ അവര്‍ ഒത്തിരി മുകളില്‍. ഇത് ശരിക്കും ചില നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്തുക്കളില്‍ കണ്ടിട്ടുള്ള മദ്രാസ്സി പുച്ഛം. മലയാളികളെ പുച്ഛം എന്നു പണ്ടേ അവര്‍ തെളിയിച്ചിട്ടുണ്ട്.

Recommended Video

Bigg Boss Malayalam Season 3 : ആദ്യമായി ഏറ്റുമുട്ടി ഡിംപലും സായിയും | FilmiBeat Malayalam

ഡിംപല്‍ കേള്‍ക്കാരന്‍ ആകാന്‍ ആവശ്യപ്പെടുന്ന ഈ സ്ത്രീ ആരെ ആണ് കേള്‍ക്കുന്നത്? ഇന്നലെ മോഹന്‍ലാലിനോട് പോലും പുച്ഛഭാവത്തില്‍ പെരുമാറിയ ഈ സ്ത്രീയെ ഒക്കെ മലയാളി ഷോയുടെ വിന്നര്‍ ആക്കിയാല്‍ മലയാളികള്‍ക്ക് നാണക്കേട് എന്നെ പറയാന്‍ ഉള്ളൂ. സായി, ആ ഒരു സിറ്റുവേഷന്‍ നല്ല രീതിയില്‍ നീ കൈകാര്യം ചെയ്തു. കലിപ്പന്‍ ആണെങ്കിലും അവരെ തിരിച്ചു അവരുടെ തറ സംസ്‌കാരത്തില്‍ പ്രതികരിക്കാതെ നീ കാണിച്ച മാന്യത മലയാളികള്‍ക്ക് അഭിമാനം ആണ്...എന്നുമാണ് ചില പോസ്റ്റുകളില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X