For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സായിക്ക് പിഴവു പറ്റിയത് രണ്ടു കാര്യങ്ങളില്‍, ഏതൊരാള്‍ക്കും ചില കണക്കുകൂട്ടലുകള്‍ പിഴക്കുക സ്വാഭാവികം, കുറിപ്പ്

  |

  ബിഗ് ബോസിലെ പുതിയ ടാസ്‌ക്കായ ടിക്കറ്റ് ടു ഫിനാലെയില്‍ ശക്തമായ മല്‍സരമാണ് ഇന്നലെ നടന്നത്. രണ്ട് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അനൂപ് കൃഷ്ണനാണ് എറ്റവും കൂടുതല്‍ പോയിന്‌റ് നേടിയിരിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കില്‍ കിടിലം ഫിറോസ്, ഋതു മന്ത്ര, സായി വിഷ്ണു തുടങ്ങിയവര്‍ തുടക്കത്തില്‍ പുറത്തായിരുന്നു. റംസാനൊപ്പം ചേര്‍ന്ന് മണിക്കുട്ടനെ ലക്ഷ്യമിട്ടാണ് സായി വിഷ്ണു കളിച്ചത്. തുടര്‍ന്ന് തനിക്ക് കിട്ടിയ ബോളുകളുടെ പകുതി സായിക്ക് റംസാന്‍ നല്‍കുകയായിരുന്നു.

  സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി സോനം ബജ്‌വ, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  എന്നാല്‍ മറ്റൊരാളുടെ ബോള്‍ എടുക്കാന്‍ പോവുമ്പോള്‍ സ്വന്തം ബോള്‍ സേഫ് ആക്കി വെക്കാന്‍ സായിക്ക് സാധിച്ചില്ല. തുടര്‍ന്ന് ബോളുകള്‍ കളക്ട് ചെയ്തവരില്‍ എറ്റവും പിന്നിലാവുകയായിരുന്നു സായി. അതേസമയം ബോള്‍ ടാസ്‌ക്കിലെ സായിയുടെ പിഴവിനെ കുറിച്ച് എഴുതി പ്രേക്ഷക എത്തിയിരുന്നു. ഒരു ഗെയിം ആവുമ്പോള്‍ ഏതൊരാളെ സംബന്ധിച്ചും ചില കണക്കുകൂട്ടലുകള്‍ പിഴക്കുക സ്വാഭാവികമായൊരു കാര്യമാണെന്ന് കുറിപ്പില്‍ പറയുന്നു.

  പ്രത്യേകിച്ച് ഒരു ഗെയിമില്‍ ആകുമ്പോള്‍ അതിന് പ്രാധാന്യം കൂടും. പരസ്പരം അറ്റാക്ക് ചെയ്ത് മനോഹരമായും, വാശിയോടെയും കളിക്കേണ്ട ഇന്നലത്തെ ബോള്‍ ടാസ്‌ക് സായ് അതിന്റെതായ രീതിയില്‍ കളിച്ചു തുടങ്ങിയെങ്കിലും സായിക്ക് പിഴവു പറ്റിയത് രണ്ടു കാര്യങ്ങളില്‍ ആണ്. ഒന്നാമത് മറ്റൊരാളുടെ ബോള്‍ എടുക്കാന്‍ പോവുമ്പോള്‍ സ്വന്തം ബോള്‍ സേഫ് ആയി വെയ്ക്കാന്‍ ശ്രമിച്ചില്ല.

  രണ്ട് ,വേറൊരാള്‍ക്ക് എറിഞ്ഞു കൊടുക്കുന്നതിന് പകരം അത് സ്വന്തം ബോക്‌സില്‍ തന്നെ വക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത് .പിന്നീട് ആലോചിച്ചു ഷെയര്‍ ചെയ്യുകയും ചെയ്യാമായിരുന്നു. ഇവിടെ റംസാന്‍ സായിയോട് പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട്, കൊടുത്ത ബോളില്‍ പകുതി സായിക്ക് കൊടുക്കുക തന്നെ ചെയ്തു. സ്വന്തം തീരുമാനത്തിലെ പിഴവ് മൂലം സായ് പുറത്താവുകയും പോയിന്റ്‌റ് കുറയുകയും ചെയ്തു.

  അതില്‍ സായിയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും തീര്‍ച്ചയായും നിരാശയുണ്ട്. പിന്നീട് സ്വന്തം തെറ്റില്‍ പശ്ചാത്തപിച്ചിരിക്കുന്ന സായിയെ കണ്ടു. ആ തിരിച്ചറിവ് കൊണ്ട് ഇനിയുള്ള അടുത്ത 8 ഗെയിം മെച്ചമായി കൊണ്ടുപോകാന്‍ സായിക്ക് കഴിയട്ടെ. ഗെയിമില്‍ വിജയവും പരാജയവും ഉണ്ടാവും, ആഗ്രഹിക്കുന്നത് തന്നെ സംഭവിക്കണമെന്ന് യാതൊരു നിര്ബന്ധവും ഇല്ല.

  Bigg boss malayalam season 3 is going to end?

  തെറ്റുകള്‍ തിരിച്ചറിഞ്ഞു അടുത്ത ഗെയിമുകളില്‍ മുന്നേറുവാന്‍ സായിക്ക് സാധിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. പക്ഷേ തോല്‍വികളില്‍ ഇല്ലാതാവുന്ന സ്‌നേഹമോ സപ്പോര്‍ട്ടോ അല്ല ഞങ്ങള്‍ സായിക്ക് കൊടുത്തുകൊണ്ടിരിക്കുന്നത് . സായിയുടെ ജയത്തിലും പരാജയത്തിലും പൂര്‍ണ്ണ പിന്തുണയുമായ് ചേര്‍ത്തുപിടിച്ച് മുന്‍പോട്ടും ഞങ്ങള്‍ ഒപ്പമുണ്ടാകും, സായിയോടൊപ്പം എന്നാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഒഫീഷ്യല്‍സ് ഗ്രൂപ്പില്‍ പ്രേക്ഷക കുറിച്ചത്.

  English summary
  Bigg Boss Malayalam Season 3: Sai Lost The Ticket To Finale Task Because Of Two Mistakes, Here's How
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X