ഓപ്പൺ നോമിനേഷനുമായി മത്സരാർഥികൾ, ഇത്തവണ എവിക്ഷനിൽ എത്തിയിരിക്കന്നത് ഇവരൊക്കെ...
ബിഗ് ബോസ് ഷോ അവസാനിക്കാൻ ഇനി വളരെ കുറച്ച് ആഴ്ചകൾ മാത്രമാണുളളത്. മത്സരാർഥികളുടെ ഇടയിൽ മത്സരവും മുറുകിയിട്ടുണ്ട്. വാരാന്ത്യം പോലെ മത്സരാർഥികളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന എപ്പിസോഡാണ് തിങ്കളാഴ്ചത്തേത്. ബിഗ് ബോസ്ഹൗസിൽ എവിക്ഷൻ നോമിനേഷൻ നടക്കുന്നത് തിങ്കളാഴ്ചയാണ്. ബിഗ് ബോസ് സീസൺ 3 ലെ അവസാന നോമിനേഷനാണ് ഈ ആഴ്ച നടക്കുന്നത്. ഓപ്പൺ നോമിനേഷൻ ആയിരുന്നു ഇക്കുറി. നോബി, ഡിംപൽ, അനൂപ് , മണിക്കുട്ടൻ, ഫിറോസ്, സായി എന്നിവരാണ് ഇത്തവണ നോമിനേഷനിൽ എത്തിയിരിക്കുന്നത്.

ആദ്യം എത്തിയത് കിടിലൻ ഫിറോസ് ആയിരുന്നു, മണിക്കുട്ടനേയും സായിയേയുമാണ് നോമിനേറ്റ് ചെയ്തത്.മണിക്കുട്ടൻ, അമ്മ ടാസ്‍ക് നടന്നപ്പോള്‍ വളര്‍ത്തി വലുതാക്കിയ കുടുംബത്തിന്റെ പേര് അറിയാതെ പറഞ്ഞു. ചെയ്ത പല കാര്യങ്ങളും സായ് വിഷ്ണു മറ്റുള്ളവരിലേയ്ക്ക് അടിച്ചേല്‍പ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് നോമിനേറ്റ് ചെയ്തത്. സായിയേയും മണിക്കുട്ടനേയുമാണ് റംസാൻ നോമിനേറ്റ് ചെയ്തത്. നോബി ഡിംപലിനേയും മണിക്കുട്ടനേയുമാണ് നോമിനേറ്റ് ചെയ്തത്. അനൂപിനേയും സായിയേയുമാണ് ഋതു നോമിനേറ്റ് ചെയ്തത്.
പിന്നീട് എത്തിയത് ഡിംപൽ ആണ്. നോബിയെ ആയിരുന്നു ആദ്യം നോമിനേറ്റ് ചെയ്തത്. പിന്നീട് അനൂപിന്റ പേരായിരുന്നു പറഞ്ഞത്. ഹൗസിൽ ജോലിയെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ഇവരെ നോമിനേറ്റ് ചെയ്തത് കിടിലൻ ഫിറോസിനേയും നോബിയേയുമാണ് നോമിനേറ്റ് ചെയ്തത്. ബിഗ് ബോസ് നിയമം തെറ്റിച്ചു എന്ന കാരണത്താലാണ് കിടിലത്തെ നോമിനേറ്റ് ചെയ്തത്.
നിയമപുസ്‍തകത്തില്‍ പറയുന്നുണ്ട് ചാരിറ്റിയുടെ കാര്യം പറയാനാകില്ല. അദ്ദേഹം അത് എടുത്തെടുത്ത് പറഞ്ഞു, ഒറ്റപ്പെടുന്നുവെന്ന് പറയുന്നു, സഹതാപം പിടിച്ചു പറ്റുന്നു, സ്‍നേഹം നടിച്ച് മറ്റുള്ളവരെ പുറത്താക്കുന്നു. എന്ന് പറഞ്ഞു കൊണ്ടാണ് കിടിലൻ ഫിറോസിന്റെ പേര് പറഞ്ഞത്. സ്‍നേഹിക്കുന്നയാള്‍ തെറ്റ് ചെയ്‍താല്‍ ഒന്നും പറയാത്ത ആളാണ് നോബി. ചില ടാസ്‍കുകള്‍ ചെയ്യാൻ നോബിക്ക് ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് നോബിയെ നോമിനേറ്റ് ചെയ്തത്.
Recommended Video
ഏറ്റവും ഒടുവിൽ എത്തിയത് അനൂപ് കൃഷ്ണയായിരുന്നു . തനിക്ക് എതിനെ നോമിനേഷനിൽ ആരോപിച്ച് കാര്യങ്ങൾ ക്ലിയർ ചെയ്തതിന് ശേഷമാണ് തന്റെ ഊഴത്തിലേയ്ക്ക് കടന്നത്. കിടിലൻ ഫിറോസ് , ഡിംപൽ എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് വന്നതെന്നും പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്ന ആളാണ് എന്നും കിടിലൻ ഫിറോസ് പറഞ്ഞു. എന്നാല്‍ തന്റെ സഹോദരിയുടെ വിവാഹം നടത്തുക തന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ് എന്ന് പറഞ്ഞപ്പോള്‍ പരിഹസിച്ച ആളാണ് കിടിലൻ ഫിറോസെന്നും തന്റെ ക്യാപ്റ്റൻസിയെ കുറിച്ച് രണ്ട് സ്ഥലത്ത് രണ്ട് അഭിപ്രായം പറഞ്ഞു വെന്ന് ചൂണ്ടി കാണിച്ചുകൊണ്ടാണ് ഫിറോസിനെ നോമിനേറ്റ് ചെയ്തത്. ഡിംപൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി കൊണ്ടാണ് നോമിനേറ്റ് ചെയ്തത്. ഋതുവിനെ കുറിച്ചും അനൂപ് നോമിനേഷനിൽ പരാമർശിച്ചിരുന്നു .


Click it and Unblock the Notifications