For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നോബിയെ എതിര്‍ത്തുപറയാനോ നോമിനേറ്റ് ചെയ്യാനോ ഉളള ധൈര്യം സായിക്കില്ല, കാരണം പറഞ്ഞ് ആരാധകര്‍

  |

  ബിഗ് ബോസ് സീസണ്‍ 3 അവസാനിക്കാന്‍ കുറച്ചുദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഫൈനലില്‍ ആരെക്കെയുണ്ടാവും എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പലരും തങ്ങളുടെ ഇഷ്ടമല്‍സരാര്‍ത്ഥികള്‍ ഫൈനലിലെത്തുമെന്ന പ്രവചനവുമായി എത്തിയിരുന്നു. എന്നാല്‍ ഇനിയുളള ദിവസങ്ങളിലെ പ്രകടനവും വോട്ടുമൊക്കെയാവും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാവുക. കഴിഞ്ഞ ദിവസം മോര്‍ണിംഗ് ടാസ്‌ക്കായി ഫൈനലില്‍ ആരൊക്കെയുണ്ടാവും എന്ന് പറയാനാണ് മല്‍സരാര്‍ത്ഥികളോട് ബിഗ് ബോസ് ആവശ്യപ്പെട്ടത്.

  ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  തുടര്‍ന്ന് ഏട്ട് മല്‍സരാര്‍ത്ഥികളും ഫൈനലില്‍ എത്തുന്നവരെന്ന് തങ്ങള്‍ക്ക് തോന്നുന്നവരെ പറഞ്ഞിരുന്നു. ഡിംപല്‍, റംസാന്‍, നോബി, അനൂപ് കൃഷ്ണന്‍, ഞാന്‍ എന്നായിരുന്നു സായി വിഷ്ണു പറഞ്ഞത്. ഇതിന് പിന്നാലെ നോബിയെ പറഞ്ഞതിന് സായിക്കെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് ആരാധകര്‍ എത്തിയിരുന്നു. നോബിയെ എതിര്‍ത്തുപറയാനോ നോമിനേറ്റ് ചെയ്യാനോ ഉളള ധൈര്യം സായിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

  കൂടാതെ നോബിയെ മണിയടിയാണ് സായിയുടെ പുതിയ പ്ലാനെന്നും ഇവര്‍ കുറിപ്പുകളിലൂടെ പറയുന്നു. "നോബി ഗ്രൂപ്പിസം കളിക്കുന്നത് ഒന്നും ആശാന്‍ പ്രശ്നം ഇല്ല. നോബിയെ മണിയടിയാണ് പുതിയ പ്ലാന്‍. നോബിയെ നോമിനേറ്റ് ചെയ്യാനോ, എതിര്‍ത്തു പറയാനോ ഉള്ള ദൈര്യമില്ല. പുറത്തിറങ്ങി ഫിലിം ചാന്‍സ് വല്ലതും കിട്ടണേല്‍ നോബിയെ വെറുപ്പിക്കരുതല്ലോ. ഫിറോസ് കത്തി നില്‍ക്കുന്ന സമയത്ത് ആ ഗ്രൂപ്പിസത്തിന് എതിരെ ഒരു വാക്ക് നേരെ നിന്ന് മിണ്ടാന്‍ കഴിവില്ലായിരുന്നു..

  രമ്യയോട് ചേര്‍ന്ന് പരദൂഷണത്തില്‍ ഒതുക്കുമായിരുന്നു. എല്ലാം കഴിഞ്ഞു ഗ്രൂപ്പ് അംഗങ്ങള്‍ ഒകെ കൊഴിഞ്ഞു പോയി ബിഗ്ഗ്ബോസ് തീരാറായപ്പോഴാണ് അണ്ണന് ബോധം ഉദിച്ചത് അവിടെ ഗ്രൂപ്പ് ഉണ്ടെന്നു. ലേഡീസിനെ ഒട്ടും റെസ്പെക്ട് ഇല്ലാതെ അവരെ മാത്രം തിരഞ്ഞു പിടിച്ചു അറ്റാക്ക് ചെയ്യുന്ന ഗെയിം. സജ്ന ഫിറോസ് നോട് പറഞ്ഞ വാക്കുകളു നിങ്ങള്‍ മറന്നോ, നോബിയെ ടോപ്പ് ഫൈവില് പറഞ്ഞ ചുരുക്കം വ്യക്തികളില്‍ ഒരാളാണ് എന്നാണ് സായിയെ കുറിച്ച് ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ സയിദ് മുഹമ്മദ് കുറിച്ചത്.

  ഇതുകൂടാതെ സനീഷ് എന്ന പ്രേക്ഷകനും സായിയുടെ പ്രവചനത്തെ വിമര്‍ശിച്ച് എത്തിയിരുന്നു. സായി ഇന്നലെ നോബിയെ ഫൈനല്‍ ഫൈവിലേക് തിരഞ്ഞെടുക്കാന്‍ ആയി പറഞ്ഞ കാര്യമെന്നത് നല്ലൊരു ഗെയിമെര്‍ എന്നതിലുപരി നല്ല മനുഷ്യന്‍ എന്ന പരിഗണന ആണെന്ന്. ഈ സായി തന്നെ മുന്‍പ് പറഞ്ഞതാണ്...ബിഗ്ബോസ് എന്നത് മനുഷ്യത്വവും ഗെയിമും രണ്ടും ഒരു പോലെ കൊണ്ട് പോകുകയാണ് വേണ്ടത് എന്ന്. നോബിയെ സെലക്ട് ചെയ്തപ്പോ ആ ഒരു ഇളവ് സായി കൊടുത്തു.

  അവിടുത്തെ മത്സരത്തിന് ഒരു വിലയും സായി കൊടുക്കുന്നില്ല എന്നല്ലേ അര്‍ത്ഥം. ഗ്രൂപ്പിസത്തെ കുറിച് വലിയ വര്‍ത്തമാനം പറയുന്ന സായി തന്നെ നോബിയെ സപ്പോര്‍ട്ട് ചെയ്യുന്നു. റംസാനും ഫിറോസും മാത്രമല്ല ഗ്രൂപ്പില്‍ ഉള്ളതെന്ന് എല്ലാര്‍ക്കും അറിയാം എന്നിട്ടും നോബിക്കെതിരെ പറയാന്‍ സായിക്ക് പറ്റുന്നില്ല. നോബിക്ക് വലിയ ഫന്‍ബേസ് ഉണ്ടെന്ന് കിടിലത്തിന്റെ വിലയിരുത്തല്‍ ബാക്കി എല്ലാരും വിശ്വസിച്ചിരിക്കാന്‍ ആണ് സാധ്യത.

  Bigg boss malayalam season 3 is going to end?

  അവിടെ ആണ് മണികുട്ടന്റെ പ്രസക്തി. നോബിയെ 3 തവണയോളം നോമിനേറ്റ് ചെയ്തത് മണിക്കുട്ടന്‍ മാത്രമേ ഉള്ളു. ചെരുപ്പേറ് വിഷയത്തിന് ശേഷമുള്ള എലിമിനേഷനില്‍ ജനങ്ങള്‍ക് മുമ്പില്‍ നോബിയെ ധൈര്യമായി ഇട്ട് തരുന്നു എന്ന് പറഞ്ഞത് മണികുട്ടനാണ്...അന്ന് മണിക്കുട്ടന്‍ ഒഴിച്ച് ആരും നോബിയെ പറയാത്ത കാരണം അന്നും എലിമിനേഷനില്‍ നിന്ന് രക്ഷപെട്ടു. നോബിയെ നോമിനേറ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച മണികുട്ടനാണ് ഹീറോ.

  English summary
  Bigg Boss Malayalam Season 3: Sai's Prediction About Noby In Final Five Ended In Criticism
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X