അഡോണിയുടെ രഹസ്യം പരസ്യമാക്കി സായി വിഷ്ണു, ഇങ്ങനെയാണ് അവൻ രക്ഷപ്പെട്ടത്

സംഭവ ബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നോട്ട് പോകുകയാണ്. സീസൺ 3 അതിന്റെ 50 ദിവസംങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഷോ അതിന്റെ പകുതി ദിനങ്ങൾ കഴിഞ്ഞതോടെ ഇനിയുളള മത്സരാർഥികളുടെ യാത്ര അത്ര സുഖകരമായിരിക്കില്ല. രമ്യയുടെ മടങ്ങി വരവ് ഇത് നൽകുന്ന സൂചനയാണ്.ഇനിയുള്ള ടാസ്ക്കുകളെ കുറിച്ച് ഇതിനോടകം തന്നെ ബിഗ് ബോസ് ഹൗസിൽ വലിയ ചർച്ചയായിട്ടുണ്ട്. മത്സരാർഥികൾക്ക് മികച്ച പിന്തുണയാണ് പുറത്ത് നിന്ന് ലഭിക്കുന്നത്.

ഗ്ലാമറസ് ലുക്കിൽ ദുൽഖറിന്റെ നായിക, ചിത്രം നോക്കൂ

ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചർച്ചയായ മത്സരാർഥികളാണ് സായ് വിഷ്ണുവും ഫിറോസ് ഖാനും. ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന മത്സരാർഥികളായിരുന്നു ഇവർ. സായിയുടെ മുൻകോപവും ഫിറോസിന്റെ പ്രകോപനമായ പെരുമാറ്റവുമായിരുന്നു വിമർശകരെ സൃഷ്ടിച്ചത്. എന്നാൽ സായ് ഇപ്പോൾ ഹേറ്റേഴ്സിനെ ഫാൻസ് ആക്കി മാറ്റിയിരിക്കുകയാണ്. തന്റെ തെറ്റ് മനസ്സിലാക്കി സ്വയം തിരുത്തിയതോടെയാണ് സായ് വിഷ്ണുവിന്റെ പുറത്തുളള ഇമേജ് മാറിയത്. ഇപ്പോഴിത ഫിറോസ് ഖാന് ഒരു മുന്നറിയിപ്പമായി സായ് വിഷ്ണു എത്തിയിരിക്കുകയാണ്. സൂക്ഷിച്ച് നിൽക്കണമെന്നാണ് സായ് പറയുന്നത്. ഇത് ക്ഷമയോടെ കേൾക്കുകയാണ് ഫിറോസ്.

സായ് -ഫിറോസ് കൂട്ട്കെട്ട്

സായ് - ഫിറോസ് കൂട്ട്കെട്ട് ഓൺ ആകുമ്പോൾ അഡോണി-സായ് അഭിപ്രായവ്യത്യാസം രൂക്ഷമാകുകയാണ്. ഇത് സായിയുടെ സംസാരത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഫിറോസിനോട് കരുതിയിരിക്കാൻ പറയുന്നതോടൊപ്പം അഡോണിയുടെ ഗെയിം പ്ലാനിനെകുറിച്ചും സായ് പറയുണ്ട്. ബിഗ് ബോസ് ഷോയെല്ലാം കണ്ടിട്ടാണ് അഡോണി ഇവിടെ എത്തിയിരിക്കുന്നത്. അതെല്ലാം മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്ത് ഇവിടെ സെയിഫ് ഗെയിം കളിക്കുകയാണ്.ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവെച്ചതിനെ തുടർന്ന് ജയിലിൽ അയച്ച അഡോണിയെ എല്ലാവരും കൂടെ ചേർന്ന് യേശുക്രിസ്തുവാക്കിയെന്നും സായ് പറയുന്നു

ഫിറോസ് ഖാന്റെ പിന്തുണ

ഇതിനെ പിന്തുണക്കുകയായിരുന്നു ഫിറോസ്. ഇവൻ പുസ്തകങ്ങൾ വായിച്ചത് ജീവിതത്തിൽ അഡോപ്റ്റ് ചെയ്യുകയാണെന്നായിരുന്നു ഫിറോസിന്റെ മറുപടി. നമ്മളും വായിച്ചിട്ടുണ്ടെന്നും ഫിറോസ് പറയുന്നു. ഇവിടെ ഞാൻ കുറച്ചെങ്കിലും സംസാരിക്കുന്നത് നിന്നോട് മാത്രമാണ് എന്നും ഫിറോസ് സായിയോട് പറഞ്ഞു.

മുന്നറിയിപ്പ്

ഫിറോസിന് ഒരു മുന്നറിയിപ്പും സായ് കൊടുക്കുന്നുണ്ട്. നിങ്ങളുടെ കുറച്ച് പ്രശ്നം ഒഴിവാക്കി കഴിഞ്ഞാൽ,നിങ്ങൾ പറയുന്ന കുറെ കാര്യങ്ങൾ ശരിയാണ്. നിങ്ങൾ നേരിട്ട് ഒരാളോട് സംസാരിക്കും. വേറെ കളികൾ ഒന്നുമില്ല. പക്ഷെ ഉപയോഗിക്കുന്ന വാക്കുകൾ സൂക്ഷിക്കണം. നിങ്ങളെ പ്രകോപിപ്പിക്കൻ ശ്രമിക്കുമെന്നും അത് സൂക്ഷിക്കണമെന്നു സായ് പറയുന്നു. ത്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
സായ്-ഫിറോസ്  സൗഹൃദം

അത് തനിക്ക് അറിയാമെന്നായിരുന്നു ഫിറോസിന്റെ മറുപടി. എന്നെ ഇവിടെന്ന് അങ്ങനെ പുറത്താക്കാനാണ് ഇവരൊക്കെ ചിന്തിക്കുന്നതെന്നും ഫിറോസ് പറയുന്നു. നിന്നിൽ തെറ്റ് കണ്ടാൽ ഞാൻ ഇതുപോലെ തന്നെ പറയുമെന്നും തിരിച്ചും നീയും അങ്ങനെ തന്നെ ആയിരിക്കണമെന്നും ഫിറോസും പറയുന്നു. സായ് -ഫിറോസ് കൂട്ട്കെട്ട് ഒന്നിച്ചാൽ കളി മാറുമെന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന പ്രതികരണം. കഴിഞ്ഞ ദിവസത്തെ സായിയും ഫിറോസും തമ്മിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചായായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X