ഭ്രാന്തമായ പ്രണയമായിരുന്നു എനിക്കവളോട്; ആദ്യമായി ചുംബിച്ചത് എസ്‌ക്യുലേറ്ററില്‍ വെച്ചെന്ന് സായി വിഷ്ണു

സംഭവബഹുലമായ നിമിഷങ്ങള്‍ക്കിടയില്‍ നിന്നും ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് പറയാനുള്ള അവസരമാണ് പുതിയ ടാസ്‌കിലൂടെ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് കൊടുത്തത്. ഗാര്‍ഡന്‍ ഏരിയയില്‍ പ്രത്യേകിമായി ഏര്‍പ്പാടാക്കിയ ഇരിപ്പിടത്തില്‍ ഇരുന്ന് ഓരോരുത്തരായി മുന്നിലേക്ക് വന്നാണ് പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

സായി വിഷ്ണുവും തനിക്കുണ്ടായിരുന്ന ഭ്രാന്തമായൊരു പ്രണയത്തെ കുറിച്ചാണ് വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ കണ്ട് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ നേരില്‍ പോയി കണ്ടതിനെ കുറിച്ചും സ്‌നേഹിച്ചിരുന്ന നാളുകളില്‍ ഒരു നിമിഷം പോലും സംസാരിക്കാതെ ഇരുന്നിട്ടില്ലെന്നുമൊക്കെ താരം പറയുന്നു. തുടര്‍ന്ന് വായിക്കാം...

 പ്രണയത്തെ കുറിച്ച് സായി വിഷ്ണു

ഭയങ്കര ബ്യൂട്ടിഫുള്‍ ആയിട്ടുള്ള ഒരു റിലേഷന്‍ എനിക്കുണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഓണ്‍ലൈനില്‍ മാത്രമായി പ്രണയം കൊണ്ട് പോകാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് നേരില്‍ കാണാന്‍ തീരുമാനിച്ചു. ആ സമയത്ത് അവള്‍ കേരളത്തിന് പുറത്താണ് പഠിച്ച് കൊണ്ടിരുന്നത്. നേരിട്ട് വരാമെന്ന് പറഞ്ഞ് എറണാകുളത്ത് നിന്ന് ട്രെയിനില്‍ പൈസ ഇല്ലാത്തത് കൊണ്ട് ജനറല്‍ കംഫാര്‍ട്ട്‌മെന്റില്‍ കയറി അവളുടെ അടുത്ത് എത്തി.

പ്രണയത്തെ കുറിച്ച് സായി വിഷ്ണു

ആദ്യ ദിവസം അവളെ കണ്ട് കാര്യം പറഞ്ഞു. കുറച്ച് നേരം അവള്‍ ഒന്നും പറഞ്ഞില്ല. പിന്നെ കുടിച്ചോണ്ടിരുന്ന ജ്യൂസിന്റെ പകുതി എനിക്ക് തന്നു. കുറച്ച് കഴിഞ്ഞ് പോകാന്‍ നേരത്ത് അവിടെ ഒരു എസ്‌ക്യൂലേറ്റര്‍ ഉണ്ട്. അത് പണി നടന്ന് കൊണ്ടിരുന്നതാണ്. ഞങ്ങള്‍ അതില്‍ കയറി ആദ്യ ചുംബനം അവിടെ വെച്ച് സംഭവിച്ചു. അതു കഴിഞ്ഞ് ശരിക്കും ഭ്രാന്ത് പിടിച്ചത് പോലെത്തെ പ്രണയം എന്ന് പറഞ്ഞാല്‍ ഭ്രാന്ത് പിടിച്ചത് പോലെയുള്ളതായിരുന്നു. കാരണം ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ചെവിയിലുണ്ടാവും.

പ്രണയത്തെ കുറിച്ച് സായി വിഷ്ണു

അവള്‍ക്ക് ക്ലാസ് ഉള്ള സമയത്ത് മാത്രമായിരിക്കും ഫോണ്‍ കട്ടാക്കുക. ശനിയും ഞായര്‍ ദിവസങ്ങളിലൊക്കെ ആണെങ്കില്‍ അടുപ്പിച്ച് മൂന്ന് ദിവസം വരെ കോള്‍ ഉണ്ടായിരിക്കും. കുളിക്കുമ്പോള്‍, എനിക്ക് പ്രാര്‍ഥിക്കുന്ന സ്വാഭവം ഉണ്ട്. അപ്പോഴും എന്തിന് അവള്‍ കോളേജില്‍ നിന്ന് വണ്‍ഡേ ട്രിപ്പ് പോകുന്ന സമയത്തും എന്റെ കോള്‍ കട്ട് ചെയ്യാതെ കൂടെ ഉണ്ടാവും. അവള്‍ കോളേജില്‍ പോകുന്ന സമയത്ത് പൊരി വെയിലത്തൊക്കെ ഞാന്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. അങ്ങനെ ഭ്രാന്ത് പിടിച്ച പോലെത്തെ പ്രണയമാണ്.

Recommended Video

ഈ ബിഗ്ഗ്‌ബോസിൽ എന്നെ ഞെട്ടിച്ച താരങ്ങൾ ഇവർ | Arya Babu Exclusive Interview | Filmibeat Malayalam
പ്രണയത്തെ കുറിച്ച് സായി വിഷ്ണു

ന്യൂഡ് ആയിട്ട് വേണമെങ്കിലും അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ ആ സമയത്ത് അവള്‍ പറയുമായിരുന്നു, പെണ്‍കുട്ടികളുടെ കൂടെ അഭിനയിക്കരുത്, അങ്ങനെ ചെയ്യരുത് എന്നൊക്കെ. എനിക്ക് സിനിമ അത്രയും ഇഷ്ടമായിട്ട് കൂടെ അക്കാര്യത്തിനൊക്കെ ഞാനും ഓക്കെ ആയിരുന്നു. അവളുണ്ടായിരുന്നെങ്കില്‍ പിരിഞ്ഞിരിക്കാന്‍ വയ്യാത്തത് കൊണ്ട് ബിഗ് ബോസിലേക്ക് പോലും ഞാന്‍ വരില്ലായിരുന്നു. അത്രയ്ക്കും ഭ്രാന്ത് പിടിച്ച പോലെത്തെ പ്രണയമായിരുന്നുവെന്ന് സായി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X