മണിക്കുട്ടനെ വേദനിപ്പിച്ചുവിട്ടവര്‍ തന്നെയാണ് പ്രഹസനം കാണിക്കുന്നത്, സൂര്യക്കെതിരെ സായി വിഷ്ണു
മണിക്കുട്ടന്‍ പുറത്തുപോയതിന് പിന്നാലെ അതേകുറിച്ചുളള ചര്‍ച്ചകളാണ് ബിഗ് ബോസ് ഹൗസില്‍ നടന്നത്. മണിക്കുട്ടന്‍ പുറത്തുപോയ വിവരം ഞെട്ടലോടെയാണ് മല്‍സരാര്‍ത്ഥികള്‍ ബിഗ് ബോസില്‍ നിന്നും കേട്ടത്. മണിക്കുട്ടന്‌റെ കുറെ നേരത്തെ അഭ്യര്‍ത്ഥനയ്ക്ക് ശേഷമാണ് ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചത്. എനിക്ക് ഇവിടെ നില്‍ക്കാന്‍ ഭയമാണെന്നും തുടരാന്‍ താല്‍പര്യമില്ലെന്നുമാണ് മണിക്കുട്ടന്‍ അറിയിച്ചത്. തുടര്‍ന്ന് ബിഗ് ബോസ് പലതവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തന്‌റെ തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു താരം.
ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം
അതേസമയം മണിക്കുട്ടന്‍ പോയത് എല്ലാവരെയും വിഷമത്തിലാഴ്ത്തിയിരുന്നു. ബിഗ് ബോസ് ടാസ്‌ക്കിനായി വിളിക്കുന്നത് വരെ മണിക്കുട്ടന്‍ പോയതിന്‌റെ ഞെട്ടലിലായിരുന്നു മല്‍സരാര്‍ത്ഥികള്‍. അതേസമയം മണിക്കുട്ടന്‍റെ പിന്മാറ്റത്തെ കുറിച്ച് സായി വിഷ്ണുവും ക്യാപ്റ്റനായ രമ്യയും തമ്മില്‍ സംസാരമുണ്ടായിരുന്നു. അയാളെ വേദനിപ്പിച്ചുവിട്ടവര്‍ തന്നെയാണ് ഇവിടെ പ്രഹസനം കാണിക്കുന്നതെന്ന് സൂര്യയെ ഉദ്ദേശിച്ച് സായി രമ്യയോട് പറഞ്ഞു.

മണിക്കുട്ടന്‍ പോയതിന്‌റെ അത് കഴിയുമ്പോള്‍ ഇതിന്‌റകത്തുളള പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പട്ടോളും. ആള്‍ക്കാര് ആവശ്യമില്ലാത്തത് പറഞ്ഞുതുടങ്ങും. ഇപ്പോ തന്നെ തുടങ്ങി അവിടെം ഇവിടം ഒകെയായിട്ട്, സായി രമ്യയോട് പറഞ്ഞു. ഉണ്ടായിരുന്നപ്പോഴുളള കഥയല്ല പോയികഴിഞ്ഞപ്പോള്‍. മനസിലായില്ലെ. അത്രയും ദിവസം അത് സീക്രട്ട് ആക്കി വെച്ചെങ്കില്‍ പിന്നെയും അത് സീക്രട്ട് ആക്കി വെക്കുന്നതാണ് ക്വാളിറ്റി, രമ്യ പറഞ്ഞു.

പുളളിക്കാരി കാരണമായോ, പുളളിക്കാരിയെ ബാധിക്കുമോ എന്നൊക്കെയുളള ചിന്ത ഭയങ്കരമായിട്ടുണ്ട്, സൂര്യയെ കുറിച്ച് സായി പറഞ്ഞു. അതാ പെട്ടി വന്നപ്പോ ഇനി എന്തായാലും മണിക്കുട്ടന്‍ വരില്ലാന്ന് വിചാരിച്ചു. പെട്ടി വരുന്നത് വരെ ഷെയറ് ചെയ്തില്ല. പെട്ടി വന്ന് പോയികഴിഞ്ഞപ്പോ ഇവിടെ നടന്ന കാര്യങ്ങള് പറഞ്ഞു. ചിരിക്കുന്നു. സമ്മാനങ്ങള് കൊടുത്ത കാര്യം.

അതൊക്കെ കണ്ട് എനിക്ക് ഇഷ്ടമായില്ല, രമ്യ പറഞ്ഞു. ഞാനപ്പോഴോ പറയുന്നുണ്ട്. പുളളിക്കാരന്‍ അതുകൊണ്ടാണ് പോയതെന്ന് പറയല്ലെ പറയല്ലെ എന്ന്. കാരണം ഈ മനുഷ്യനെ ഇനിയും വെളിയില്‍ കാണുമല്ലോ, സായി പറഞ്ഞു. പുളളിയെ എല്ലാം ബാധിച്ചിട്ടുണ്ടാവും. പിന്നെ ഓരോരുത്തരും ഓരോന്ന് എടുക്കുന്ന രീതി. ഇത്രയും ആയിട്ടാണല്ലോ പുളളി പോയത്. പിന്നെം വീണ്ടും എന്തിനാണ് വലിച്ചിട്ടു കളിക്കുന്നത്, മണിക്കുട്ടനെ കുറിച്ച് സായിയോട് രമ്യ പറഞ്ഞു.

അതേസമയം മണിക്കുട്ടന്റെ പുറത്തുപോവല്‍ രമ്യയ്ക്കും വലിയ വിഷമമുണ്ടാക്കിയിരുന്നു. രമ്യ ഇമോഷണലായി ഇരുന്ന സമയത്ത് മണിക്കുട്ടന്‍ വന്നാണ് ആശ്വസിപ്പിച്ചത്. ഭക്ഷണം കഴിക്കുന്ന സമയത്ത് ഓരോ കാര്യങ്ങള്‍ പറഞ്ഞ് രമ്യയെ ആശ്വസിപ്പിച്ചിരുന്നു മണിക്കുട്ടന്‍. സായി പറഞ്ഞ കാര്യങ്ങളായിരുന്നു രമ്യയെ വിഷമത്തിലാക്കിയത്. തുടര്‍ന്ന് മണിക്കുട്ടന്‍ രമ്യയുടെ അടുത്തിരുന്ന് ആശ്വസിപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications











