എന്നെ ഉപദേശിക്കും മുൻപ് ആദ്യമറിയേണ്ടത് ഇതാണ്, കിടിലൻ ഫിറോസിനെ കിടുക്കി സായ് വിഷ്ണു

ഇക്കുറി ബിഗ് ബോസ് ഹൗസിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും എത്തിയിട്ടുണ്ട് സീസൺ 3 ലെ പുതുമുഖ താരമാണ് സായ് വിഷ്ണു. ഷോ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ സായ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്നത് സായ് വിഷ്ണുവും ഫിറോസും തമ്മിലുള്ള വാക്ക് തർക്കത്തെ കുറിച്ചാണ്. ടാസ്ക്കിനിടയിൽ സായ് യെ കുറിച്ച് ഫിറോസ് നടത്തിയ പരാമർശമാണ് പ്രശ്നത്തിന്റ അടിസ്ഥാനം. സംഭവം ഇങ്ങനെ.

താരപുത്രിയുടെ ഏറ്റവും പുതിയ ചിത്രം

സ്വന്തം ജീവിത പേരാട്ടത്തെ കുറിച്ച് പറയുന്ന ടാസ്ക്കിലായിരുനു ഫിറോസ് സായ് യുടെ പേര് ഉപയോഗിച്ചത്. ജീവിതത്തിൽ തൊഴിലിനുള്ള പ്രാധാന്യത്തെക്കുറിച്ച് പറയവെ സായ്‍ വിഷ്‍ണുവിനോട് അതിനെക്കുറിച്ച് താന്‍ സംസാരിച്ചിരുന്നുവെന്ന് ഫിറോസ് പറഞ്ഞു. എന്ത് തന്നെ ആയാലും ജീവിതത്തിൽ ഒരു തൊഴില്‍ വേണമെന്നാണ് ഫിറോസ് പറയാന്‍ ശ്രമിച്ചത്. എന്നാൽ ടാസ്ക്കിന് ശേഷം വേദി വിടുന്നതിന് മുൻപ് തന്നെ സായ് ഇത് ചോദ്യം ചെയ്യുകയായിരുന്നു. സ്വന്തം അനുഭവം പറയുന്നതിനിടെ തന്നെ ഉദാഹരണമാക്കിയത് ശരിയല്ലെന്നാണ് സായ് പറയുന്നത്.

ഫിറോസ്  പറഞ്ഞത് ശരിയല്ല

താന്‍ എന്തൊക്കെ ജോലി ചെയ്തിട്ടുണ്ടെന്ന് അറിയാതെ ഇങ്ങനെ പറഞ്ഞത് ശരിയായില്ലെന്നാണ് സായ് പറഞ്ഞത്. "ഈ പബ്ലിക് പ്ലാറ്റ്ഫോമില്‍ എന്നെപ്പറ്റി ഒരു സ്റ്റേറ്റ്മെന്‍റ് നടത്തുമ്പൊ, അല്ലെങ്കില്‍ ഉപദേശിക്കാന്‍ നേരത്ത് ആദ്യമറിയേണ്ട കാര്യം എനിക്ക് ജോലിയുണ്ടോ എന്നാണ്. അവിടെ നിന്ന് പറയും മുന്‍പ് എന്നോട് ചോദിക്കാമല്ലോ. ഞാന്‍ എന്തൊക്കെ ജോലി ചെയ്യുന്നുവെന്ന് ഫിറോസ് ഇക്കക്ക് അറിയില്ലല്ലോ. നീ ജോലിക്ക് പോകണം എന്ന് ഉപദേശിക്കേണ്ട കാര്യമില്ല. കാരണം പത്രം ഇടുന്ന ജോലി മുതല്‍ ഹോട്ടലില്‍ അടുക്കള കഴുകുന്ന ജോലി മുതല്‍ ഐടി ഫീല്‍ഡിലും സെയില്‍സ് മാന്‍ ആയുമൊക്കെ ഒത്തിരി ജോലി ചെയ്യുന്നുണ്ട് ഞാന്‍. ഞാനാണ് എന്‍റെ വീട്ടിലെ കാര്യം നോക്കുന്നത്, എന്‍റെ അനിയത്തിയെ പഠിപ്പിക്കുന്നത്, വീട്ടില്‍ വരുന്ന പ്രശ്നങ്ങള്‍ തീര്‍ക്കുന്നതുമെക്ക ഞാനാണ്.
ഫിറോസിക്ക സംസാരിക്കുമ്പോൾ എന്നെയുംകൂടി ഒരു കണ്ടന്‍ഡ് ആക്കാന്‍ വേണ്ടീട്ട് അങ്ങനെ പറയേണ്ട ആവശ്യമില്ലെന്ന് സായ് പറഞ്ഞു.

 ഉപദേശിക്കുമ്പോൾ ചെയ്യേണ്ടത്

കൂടതെ എനിക്ക് തോന്നിയത്, അനുഭവങ്ങളുടെ കാര്യത്തില്‍ എന്‍റേതാണ് വലുത് എന്നൊരു ആറ്റിറ്റ്യൂഡ് ഉള്ളതുപോലെ കേട്ടപ്പോള്‍ തോന്നി. എല്ലാവരുടെയും അനുഭവങ്ങള്‍ക്ക് അതിന്‍റേതായ വിലയുണ്ട്. ഇത്തരമൊരു പബ്ലിക് പ്ലാറ്റ്ഫോമില്‍ ഒരാളെക്കുറിച്ച് ഒരു സ്റ്റേറ്റ്മെന്‍റ് നടത്തുമ്പോള്‍ അതിനെക്കുറിച്ച് ഒന്ന് തിരക്കിയിട്ട് ഉപദേശിച്ചാല്‍ നന്നായിരിക്കുമെന്നും സായ് കൂട്ടിച്ചേർത്തു.

ഫിറോസിന്റെ പ്രതികരണം

സായ് സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഇത് പുറത്ത് വെച്ച് സംസാരിക്കാമെന്ന് ക്യാപ്റ്റൻ കൂടിയായ ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാൽ അത് വേണ്ട ഇവിടെ വെച്ച് തന്നെ തർക്കങ്ങൾ പരിഹരിക്കാമെന്ന് മറ്റുള്ളവർ നിലപാട് എടുക്കുകയായിരുന്നു. സായ് ക്ക് മറുപടി നൽകിയതിന് ശേഷമാണ് ഫിറോസ് വേദി വിട്ടത്.
താൻ സായ്‍യെ വ്യക്തിപരമായി ഉദ്ദേശിച്ചതല്ല എന്നായിരുന്നു ഫിറോസിന്‍റെ മറുപടി. "നിന്നെക്കുറിച്ചല്ല പറഞ്ഞത്. പിന്നെ ഞാന്‍ ഉപദേശിച്ചതുമല്ല. ഞാന്‍ എന്‍റെ അനുഭവം പറഞ്ഞതാണ്. ബാക്കപ്പ് ആയിട്ട് നമുക്കൊരു ജോലി വേണം. നീ സിനിമയിലേക്ക് എത്താന്‍ ശ്രമം നടത്തുമ്പോള്‍ ജോലി വേണം എന്ന അര്‍ഥത്തിലല്ല പറഞ്ഞതെന്നു", ഫിറോസ് പറഞ്ഞു.

Recommended Video

തന്നെ ചൊറിഞ്ഞ ഫിറോസിനെ നിർത്തിപൊരിച്ച് സായ് വിഷ്‌ണു
പ്രതികരിക്കാനുള്ള  കാരണം


എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ പ്രതികരിച്ചു എന്നായിരുന്നു ഇതിന് സായ്‍യുടെ മറുപടി. 'നീ പ്രചോദിപ്പിക്കുന്ന കുറേ പിള്ളേര് കാണുമല്ലോ' അവരെ ഉദ്ദേശിച്ചാണ് താന്‍ പറഞ്ഞതെന്നായിരുന്നു സായ്ക്ക് ഫിറോസ് മറുപടി നൽകിയത്. എന്നാല്‍ താന്‍ എങ്ങനെയാണ് പ്രചോദിപ്പിക്കുന്നതെന്ന് ആദ്യം മനസിലാക്കാനായിരുന്നു സായ് വിഷ്ണു പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X