എന്നെ പ്രജയായിട്ടാണ് കാണുന്നതെങ്കില്‍ എനിക്ക് നിങ്ങളെ അടിമയായി കാണേണ്ടി വരും, കിടിലത്തിനെതിരെ സായിയും റംസാനും
ബിഗ് ബോസ് മോണിംഗ് ആക്ടിവിറ്റിക്കിടെ കിടിലം ഫിറോസ് പറഞ്ഞ പരമാര്‍ശത്തിനെതിരെ പ്രതികരിച്ച് സായി വിഷ്ണുവും റംസാനും. ബിഗ് ബോസില്‍ നിങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുന്ന ഒരാളുടെ പേര് പറയാനും അത് എന്തുക്കൊണ്ടാണെന്ന് വ്യക്തമാക്കാനുമാണ് ബിഗ് ബോസ് ഇന്ന് ആവശ്യപ്പെട്ടത്. മോണിംഗ് ആക്ടിവിറ്റിയില്‍ സംസാരിക്കാനെത്തിയ മണിക്കുട്ടന്‍ കിടിലം ഫിറോസ് ആണ് എന്റെ എതിരാളിയെന്ന് ഞാന്‍ കണ്ണുമടച്ച് വിശ്വസിക്കുന്നു എന്ന് പറഞ്ഞിരുന്നു. പ്രജകളെയൊന്നും നമ്മള്‍ കൊണ്ടുവരാനായിട്ട് ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്തായാലും ആഗ്രഹിക്കുന്നില്ല.
ഗ്ലാമറസായി നടി, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
ഒറ്റയ്‌ക്കൊറ്റയ്ക്കാണ്. ഞാന്‍ ഇതുവരെ പ്രജകളെ ചേര്‍ക്കുന്ന ഒരു കണ്‍സെപ്റ്റ് ഇല്ല. കണ്ണുമടച്ച് വിശ്വസിക്കുന്നു. ഇദ്ദേഹം എന്നെതന്നെയാണ് നോക്കികൊണ്ടിരിക്കുന്നതെന്ന് എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. തുടര്‍ന്ന് മണിക്കുട്ടന്‍ പറഞ്ഞതിന് മറുപടിയുമായി കിടിലം ഫിറോസും എത്തി. 12 ഇന്‍ഡിവിഡ്വല്‍സായി മല്‍സരിക്കാന്‍ വന്നിട്ട് മണിയുടെ പ്രജകളായി മാറിയ 11 പേരെ. എന്ന് മറ്റുമല്‍സരാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് ഫിറോസ് സംസാരിച്ചു.

തുടര്‍ന്ന് എത്തിയ സായി വിഷ്ണു കിടിലം ഫിറോസ് പറഞ്ഞതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സംസാരിച്ചത്. ഈ കണ്ണുമടച്ചുളള വിശ്വാസം എന്ന സംഭവത്തോട് എനിക്ക് ഇതില്ല. പിന്നെ എനിക്ക് ഇപ്പോള്‍ പറയാന്‍ തോന്നിയത് മണിക്കുട്ടനെ നിങ്ങള്‍ എതിരാളിയായി വെച്ചിട്ട് ഗെയിം സെറ്റ് ചെയ്‌തോളൂ. അത് നിങ്ങളുടെ ഗെയിം പ്ലാന്‍. പക്ഷേ അതിന്‌റെ ഇടയ്ക്ക് പ്രജകള്‍ എന്ന് പറയുമ്പോ ചിലപ്പോ അതിന് പ്രതികരിക്കാത്തവര്‍ ഉണ്ടാവാം..

ഞാന്‍ ഇവിടെ വന്നത് ഇന്‍ഡിവിച്വലായിട്ട് മല്‍സരിക്കാനാണ്. ഞാന്‍ മണിക്കുട്ടനോട് മല്‍സരിക്കും, കിടിലത്തോട് മല്‍സരിക്കും ഓരോരുത്തരോടും മല്‍സരിക്കും. സായി പറഞ്ഞു. തുടര്‍ന്ന് റംസാനും കിടിലം ഫിറോസിനെതിരെ രംഗത്തെത്തി. വാക്കുക്കള്‍ ഇത്രയുമധികം നന്നായിട്ട് ശ്രദ്ധിച്ച് പറയുന്ന ഒരു വ്യക്തി ഇവിടെ വന്നുനിന്ന് മണിയുടെ പത്തോ പതിനഞ്ചോ പ്രജയെന്ന് പറയുമ്പോള്‍ അതിന്‌റെയകത്ത് ഒരു പ്രജയായി ഞാനും ഉണ്ട്.

എന്നെ ഒരു പ്രജയായിട്ടാണ് കാണുന്നതെങ്കില്‍ എനിക്ക് നിങ്ങളെ അടിമയായിട്ട് കാണേണ്ടി വരും. അപ്പോ അത് പറയുമ്പോ സൂക്ഷിക്കുക. അങ്ങനെ ഒരു പ്രജയായിട്ട് നില്‍ക്കാന്‍ വേണ്ടിയിട്ടല്ല ഇവിടെ ആരും വന്നത്. അത് ശ്രദ്ധിക്കണമായിരുന്നു, റംസാന്‍ പറഞ്ഞു. എന്നാല്‍ മറ്റുമല്‍സരാര്‍ത്ഥികളെ മനപൂര്‍വ്വം ചര്‍ച്ചയിലേക്ക് എടുത്തിട്ടതല്ലെന്നും മണിക്കുട്ടന്‍ പറഞ്ഞതിന് മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് കിടിലം ഇതിന് മറുപടിയായി പറഞ്ഞത്. എന്നാല്‍ ഫിറോസിന്‌റെ വിശദീകരണം ഉള്‍ക്കൊളളാന്‍ ആരും തയ്യാറായില്ല

അതേസമയം മോര്‍ണിംഗ് ആക്ടിവിറ്റിക്കിടെ സന്ധ്യയും സായിയും തമ്മിലും വാക്കേറ്റമുണ്ടായിരുന്നു. ഇനി ഒരു സ്ത്രീയും ഇവിടെ നിന്ന് പുറത്തുപോവരുതെന്ന് സന്ധ്യ പറഞ്ഞത് സ്ത്രീസമത്വമല്ലെന്നും മറിച്ച് പുരുഷ വിദ്വേഷമാണെന്നുമാണ് സായി പറഞ്ഞത്. എന്നാല്‍ താന്‍ ഉദ്ദേശിച്ചതെന്ന് അങ്ങനെയല്ലെന്ന് സന്ധ്യ പറഞ്ഞു. സ്ത്രീകള്‍ കരുത്തോടെ മുന്നോട്ടുപോവണമെന്നാണ് സന്ധ്യ സായിയോട് വ്യക്തമാക്കി.


Click it and Unblock the Notifications