സൂര്യയുടെ റൊമാന്റിക്ക് ട്രാക്ക് കോമഡിയായിപ്പോയി, ഒന്നും അങ്ങട് വര്‍ക്കൗട്ടാവുന്നില്ല, രമ്യയോട് സായി

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണ്‍ 85 എപ്പിസോഡുകള്‍ പിന്നിട്ടപ്പോള്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഒമ്പത് മല്‍സരാര്‍ത്ഥികളാണ് നിലവില്‍ ഷോയിലുളളത്. ആരെയും പുറത്താക്കാതെയാണ് ബിഗ് ബോസിന്‌റെ പുതിയ ആഴ്ച തുടങ്ങിയത്. ബിഗ് ബോസ് ഹൗസില്‍ റൊമാന്റിക്ക് ട്രാക്ക് ഉപയോഗിച്ച് കളിച്ച മല്‍സരാര്‍ത്ഥിയാണ് സൂര്യ. മണിക്കുട്ടനോട് സൂര്യ തന്‌റെ ഇഷ്ടം തുറന്നുപറഞ്ഞും കവിത എഴുതി നല്‍കിയതുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

സ്‌റ്റൈലിഷ് ലുക്കില്‍ തെലുങ്ക് നടി ലാവണ്യ,ചിത്രങ്ങള്‍ കാണാം

പ്രണയമില്ലെന്ന് പറഞ്ഞിട്ടും മണിക്കുട്ടനെ തന്നെ വിടാതെ കളിക്കുകയായിരുന്നു സൂര്യ. എന്നാല്‍ പിന്നീട് റിതുവിനൊപ്പം ചേര്‍ന്ന് കളിക്കാന്‍ തുടങ്ങിയിരുന്നു സൂര്യ. മണിക്കുട്ടനുമായി ഇപ്പോഴും നല്ല സൗഹൃദത്തിലാണെങ്കിലും റൊമാന്റിക്ക് ട്രാക്ക് വിട്ട് ഷോയില്‍ പിടിച്ചുനില്‍ക്കാനുളള ശ്രമങ്ങളിലാണ് സൂര്യ. കഴിഞ്ഞ എവിക്ഷന്‍ ലിസ്റ്റിലും സൂര്യയുടെ പേരുണ്ടായിരുന്നു.

അതേസമയം സൂര്യയുടെ റൊമാന്റിക്ക് ട്രാക്കിനെ

അതേസമയം സൂര്യയുടെ റൊമാന്റിക്ക് ട്രാക്കിനെ കുറിച്ച് സായി വിഷ്ണുവും രമ്യയും തമ്മില്‍ കഴിഞ്ഞ ദിവസം സംസാരമുണ്ടായിരുന്നു. ഒരിടയ്ക്ക് റൊമാന്റിക്ക് ട്രാക്ക് വര്‍ക്കൗട്ടാക്കാന്‍ ഭയങ്കര ശ്രമമായിരുന്നു സൂര്യയെന്നും എന്നാല്‍ അത് ഭയങ്കര കോമഡിയായിരുന്നു എന്നും സായി രമ്യയോട് പറഞ്ഞു. അതുകൊണ്ടെന്താ കൊറെ നാള്‍ പിടിച്ചുനിന്നില്ലെ എന്നായിരുന്നു രമ്യ ഇതിന് മറുപടി നല്‍കിയത്.

പക്ഷേ ഒന്നും നടന്നില്ലല്ലോ

പക്ഷേ ഒന്നും നടന്നില്ലല്ലോ, സായി പറഞ്ഞു. ഇതിനിടെ അഡോണി എയ്ഞ്ചല്‍ പ്രണയത്തെ കുറിച്ചും സായി പറഞ്ഞു. അതില്ലായിരുന്നെങ്കില്‍ ആ കൊച്ച് മര്യാദയ്ക്ക് നിന്ന് പോയേനെ എന്നായിരുന്നു രമ്യയുടെ മറുപടി. ഒന്നും അങ്ങ് വര്‍ക്കൗട്ടാവുന്നില്ലല്ലോ ഗുണം പിടിക്കുന്നില്ല. സൂര്യയും മണിക്കുട്ടനും പോലെയാണ് റിതുവും റംസാനുമെന്നും സായി പറഞ്ഞു.

സൂര്യ ചോദിച്ചത് കറക്ടാ റംസാന്‍

സൂര്യ ചോദിച്ചത് കറക്ടാ റംസാന്‍ എന്നെയും സൂര്യയെയും ചേച്ചി എന്ന് വിളിക്കുകയും റിതുവിനെ പേര് വിളിക്കുകയും ചെയ്യുന്നതെന്താണ്. ഞാനും ഋതുവും ഒരേപ്രായം സൂര്യ മൂത്തതാണ്. തുടര്‍ന്ന് അവര്‍ ഫ്രണ്ടല്ല,.സ്‌പെഷ്യല്‍ ഫ്രണ്ട്ഷിപ്പാണെന്നാണ് തന്നോട് പറഞ്ഞ കാര്യം സായി പറഞ്ഞു. അങ്ങനെയെങ്കില്‍ റംസാന് നമ്മളെയും പേര് വിളിച്ചൂടെ എന്നായി രമ്യ.

അതേ കോമഡിയാ കാര്യങ്ങള്‍

അതേ കോമഡിയാ കാര്യങ്ങള്‍, ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. റംസാന് പുറത്ത് റിലേഷനുണ്ട് എന്ന് സായി രമ്യയോട് പറഞ്ഞു. അതേസമയം മണിക്കുട്ടനും സൂര്യയും പോലെ ബിഗ് ബോസിലെ പ്രണയ ജോഡികളായിരുന്നു റംസാനും റിതുവും. തുടക്കത്തില്‍ ഇരുവരും പ്രണയത്തിലാണെന്ന് പലരും സംശയിച്ചെങ്കിലും റിതു തന്‌റെ ബെസ്റ്റ് ഫ്രണ്ട് മാത്രമാണെന്നാണ് റംസാന്‍ പറഞ്ഞത്.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
റിതുവും തനിക്ക് സൗഹൃദം മാത്രമേയുളളൂ

റംസാനുമായി തനിക്ക് സൗഹൃദം മാത്രമേയുളളൂ എന്ന് റിതുവും അന്ന് തുറന്നുപറഞ്ഞിരുന്നു. റംസാന് പുറത്തുളള പിന്തുണ മനസില്‍ വെച്ചാണ് റിതു സൗഹൃദത്തിലായതെന്ന് മുന്‍പ് പലരും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആരുടെയും സഹായമില്ലാതെ റിതു ഒറ്റയ്ക്ക് ഗെയിം കളിക്കാന്‍ തുടങ്ങി. ബിഗ് ബോസിന്‌റെ കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡുകളില്‍ മികച്ച പ്രകടനമാണ് റിതു മന്ത്ര കാഴ്ചവെച്ചത്. വീക്ക്‌ലി ടാസ്‌ക്കുക്കളിലും മറ്റും സൂര്യയ്‌ക്കൊപ്പം നിന്ന മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു റിതു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X