ആകാശം നോക്കി കിടന്ന് സായ് വിഷ്ണുവിന്റേയും ഋതുവിന്റേയും ക്യാപ്റ്റൻസി വിലയിരുത്തൽ, ഒരാഴ്ച ചെയ്തത്...

മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് സീസൺ3 മുന്നേറുകയാണ്. സംഭവ ബഹുലമായി 48 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഷോ അതിന്റെ 50 ദിവസത്തിലേയ്ക്ക് അടുക്കുമ്പോൾ, എല്ലാവരും വാശിയോടെയാണ് ഗെയിമിനെ സമീപിക്കുന്നത്. ഇത് പലപ്പോഴും കയ്യാങ്കളിയിലേയ്ക്ക് എത്താറുണ്ട്.

കറുപ്പിൽ അതീവ ഗ്ലാമറസായി പാർവതി നായർ, ചിത്രം കാണൂ

ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന മത്സരാർഥിയായിരുന്നു സായ് വിഷ്ണു. സായിയുടെ പൊട്ടിത്തെറിക്കുന്ന സ്വഭാവമായിരുന്നു മറ്റുള്ളവർ വിമർശിച്ചത്. എന്നാൽ ഇപ്പോൾ ആൾ ആകെ മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചകളായി ശാന്തനായി നിൽക്കുന്ന സായിയെയാണ് കാണുന്നത്. ഇത് മത്സരാർഥികളുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു. മോഹൻലാൽ ഉൾപ്പെടെ അഭിനന്ദിച്ചിരുന്നു.

സ്വയം  വിലയിരുത്തൽ

നിലവിൽ ഹൗസിലെ ക്യാപ്റ്റനാണ് സായ് വിഷ്ണു. വളരെ ശാന്തനായിട്ടായിരുന്നു ഹൗസിൽ നിന്നത്. എല്ലാവരോടും ഒരുപോലെ സംസാരിക്കുന്ന സായിയെ ആയിരുന്നു ഹൗസിൽ പോയ വാരം കണ്ടത്. എന്നിരുന്നാലും സായിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് വിമർശനവുമായി അംഗങ്ങൾ എത്തിയിട്ടുണ്ട്. ക്യാപ്റ്റനായപ്പോൾ സായിയുടെ വർത്തമാനവും പ്രവർത്തിയും രണ്ടായി എന്നാണ് മറ്റുള്ളവർ പറയുന്നത്. ഇപ്പോഴിത സ്വന്തം ക്യാപ്റ്റൻ സിയെ വിലയിരുത്തുകയാണ് സായ് വിഷ്ണു. വാരാന്ത്യം എപ്പിസോഡ് അടുക്കുമ്പോഴാണ് സായിയുടെ സ്വയം വിലയിരുത്തൽ. ഋതുവിനോട് സായ് ഇക്കാര്യം സംസരിച്ചത്.

ശാന്തമായുള്ള  ഇടപെടൽ

വലിയ വിവാദങ്ങളുണ്ടായ ആഴ്ചയായിരുന്നു കടന്നു പോയത്. ഹൗസിൽ പല നാടകീയ സംഭവങ്ങളും അരങ്ങേറിയിരുന്നു. വാക്ക് തർക്കങ്ങൾ കയ്യാങ്കളിയിലേയിൽ വരെ എത്തിയിരുന്നു. എന്നാൽ എല്ലാവരോടും സംയമനത്തോടെ നിൽക്കുന്ന സായ് വിഷ്ണുവിനെയാണ് കണ്ടത്. വഴക്കുകളിൽ വളരെ ശാന്തമായിട്ടായിരുന്നു സായിയുടെ ഇടപെടൽ.

 ഈക്വൽ സ്പേയ്സ് കൊടുത്തു

എല്ലാവരോടും നല്ല രീതിയിൽ ഇടപെടാൻ ശ്രമിച്ചുവെന്നാണ് സായ് പറയുന്നത്. അതുപോലെ എല്ലാവർക്കും ഈക്വൽ സ്പേയ്സ് കൊടുത്തു എന്നാണ് വിശ്വാസമെന്നും സായ് വിഷ്ണു ഋതുവിനോട് പറഞ്ഞു. ശ്രദ്ധ കാണിക്കാൻ ശ്രമിക്കുന്നുവെന്ന് പറയുന്നുവെന്ന് സുഹൃത്തെന്ന നിലയില്‍ ഋതു സായ് വിഷ്‍ണുവിനോട് പറഞ്ഞു. എന്നാല്‍ പരമാവധി ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഒരുമിച്ച് കൊണ്ടുപോകാനൊക്കെ ശ്രമിക്കുന്നുണ്ട് എന്ന് സായ് വിഷ്‍ണു കൂട്ടിച്ചേർത്തു.

ആള്‍ക്കാരെ ബാധിക്കരുത്

കുറച്ചുകൂടി കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് തോന്നുന്നുണ്ടോയെന്നു ഋതു ചോദിക്കുന്നുണ്ട്. ഞാൻ ശ്രമിച്ചത് ഒരുപാട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ആള്‍ക്കാരെ ബാധിക്കരുത്. അവര്‍ക്ക് അവരായി നില്‍ക്കാൻ ഇടം കൊടുക്കുക എന്നാണ് സായ് മറുപടിയായി പറഞ്ഞത്. വാരാന്ത്യം എപ്പിസോഡിൽ മോഹൻലാൽ എത്തുമ്പോൾ മറ്റുളളവരോട് ക്യാപ്റ്റൻസിയെ കുറിച്ചുളള അഭിപ്രായം ചോദിക്കാറുണ്ട. അടുത്ത സുഹൃത്ത് അഡോണിയും നോബിയും സായിയുടെ ക്യാപ്റ്റൻസിയെ വിമർശിച്ചിരുന്നു,

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
 പ്രേക്ഷകരുടെ അഭിപ്രായം

മികച്ച പ്രേക്ഷക പ്രതികരണമാണ് സായ് വിഷ്ണുവിന്റെ ക്യാപ്റ്റൻസിയ്ക്ക് ലഭിക്കുന്നത്. സായ് എല്ലാം അടിപൊളിയായി മനേജ് ചെയ്തുവെന്നാണ് പ്രേക്ഷകർ പറയുന്നത്. സായി ഒരു നല്ല ക്യാപ്റ്റൻ ആയിരുന്നെന്നും നല്ല ദേഷ്യമുള്ള സായ് അതൊക്കെ കണ്ട‍ട്രോൾ ചെയ്ത്
എല്ലാവരെയും ഒരുപോലെ കണ്ടു പെരുമാറിയെന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ സായിയുടേയും ഋതുവിന്റേയും സൗഹൃദത്തെ കുറിച്ചും പ്രേക്ഷകർ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X