സായ് വിഷ്ണുവിനെ കെട്ടിപ്പിടിച്ച് സജ്നയും ഫിറോസും, സായിയെ കൂടെ കൂട്ടുമെന്നും സജ്ന

സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് മലയാളം സീസൺ 3 വലിയ ചർച്ചയായിരിക്കുകയാണ്. മത്സരാർഥികളുടെ ഇണക്കവും പിണക്കവുമെല്ലാം പ്രേക്ഷകർ ഇതിനോടകം തന്നെ ഏറ്റെടുത്തിട്ടുണ്ട്. ഈ ആഴ്ച ഹൗസിവും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയമായിരുന്നു സായ് വിഷ്ണുവും സജ്ന ഫിറോസും തമ്മിലുള്ള പ്രശ്നം. ബിഗ് ബോസ് വീക്കിലി ടാസ്ക്കിനിടയിലുണ്ടായ പ്രശ്നമായിരുന്നു ഇത്. കഴിഞ്ഞ രണ്ട് ദിവസമായി ഹൗസിനുള്ളിൽ പുകയുകയാണ്. ഇപ്പോഴിത അതിന് ശുഭകരമായ അവസാനം ഉണ്ടായിരിക്കുകയാണ്.

firoz-sajina

ബിഗ് ബോസ് ടാസ്ക്കിനടയിൽ നടന്ന പ്രശ്നം മറ്റൊരു ടാസ്ക്കിലൂടെ തന്നെ അവസാനിച്ചിരിക്കുകയാണ്. മോർണിംഗ് ആക്ടിവിറ്റിയിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നം അവസാനിച്ചിരിക്കുന്നത്. ഹൗസില്‍ നിന്ന് കൂടെക്കൂട്ടുന്ന ഒരു അടുത്ത സുഹൃത്ത് ആരെന്ന് പറയുക എന്നതായിരുന്നു ബിഗ് ബോസിന്റെ മോര്‍ണിംഗ് ആക്ടിവിറ്റി. ഓരോരുത്തരായി പേരുകൾ വന്ന് പറയണമായിരുന്നു. ആക്ടിവിറ്റിയിൽ സജ്ന സായ് വിഷ്‍ണുവിന്‍റെ പേരായിരുന്നു പറഞ്ഞത്.

തങ്ങളുടെ പ്രശ്‍നം ഗെയിമിന്‍റെ ഭാഗമായി സംഭവിച്ചതാണെന്നും അല്ലാതെ വ്യക്തിപരം ആയിരുന്നില്ലെന്നും സജ്ന പറഞ്ഞു. "ഇവിടുന്ന് ഇറങ്ങുമ്പൊ എനിക്ക് നല്ലൊരു കൂട്ടായിട്ട് ഞാന്‍ സായിയെ കൂട്ടും. എല്ലാവരും പറഞ്ഞു നമ്മുടെ ശത്രുതയെല്ലാം മാറ്റിവച്ചിട്ട് വേണം പുറത്തോട്ട് ഇറങ്ങാനെന്ന്.. ഇവിടെ എന്തോ ആയിക്കോട്ടെ, ഞാന്‍ സായിയെ ആ സമയത്ത് കൂടെ കൂട്ടും. ബാക്കി എല്ലാവരും ഒരുപോലെയാണ്. വെളിയില്‍ ഇറങ്ങുമ്പോൾ എല്ലാവരും ഒന്നുതന്നെയെന്നും സജ്ന പറഞ്ഞു. സജ്നയുടെ വാക്കുകൾ ഫിറോസ് മിണ്ടാതെ നിന്ന്കേൾക്കുകയായിരുന്നു. എല്ലാവരും കയ്യടിയോടെയാണ് സജ്നയുടെ വാക്കുകൾ കേട്ടത്.

സജ്ന മാത്രമല്ല അഡോണിയും റംസാനും സായിയുടെ പോരാണ് പറഞ്ഞത്. സായ് വിഷ്ണുവും റംസാന്റേയും അഡോണിയുടേയും പേരാണ് പറഞ്ഞത്. എല്ലാവരും തുല്യരാണെന്ന് പറഞ്ഞു കൊണ്ടാണ് സായ് തന്റെ വാക്കുകൾ പറഞ്ഞ് അവസാനിപ്പിച്ചത്. തന്റെ വാക്കുകൾ അവസാനിപ്പിച്ച് പോകാൻ നേരം ഫിറോസ് ഖാൻ സായ് വിഷ്ണുവിനോട് അവിടെ നിൽക്കാൻ പറയുകയായിരുന്നു. ബിഗ് ബോസില്‍ എത്തുന്നതിനും മുന്‍പേ ഇഷ്ടമുള്ള മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സായിയെന്നും ഗെയിമിന്‍റെ ഭാഗമായി ഉണ്ടായ പ്രശ്നം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്നും സായിയോട് സജിന പറഞ്ഞു. പിന്നാലെ സജ്നയും ഫിറോസും സായിയെ കെട്ടിപ്പിടിച്ചു. ആ അവസരത്തിൽ ഫിറോസിനോട് രാവിലെ ചെന്ന് ക്ഷമ ചോദിച്ച കാര്യവും സായ് പറഞ്ഞു. "വിഷമില്ലാത്ത പടക്കങ്ങള്‍ ഇങ്ങനെ പൊട്ടിത്തെറിക്കും, പക്ഷേ അതില്‍ കാര്യമില്ല. ഉള്ളില്‍ നമുക്ക് വിഷമില്ല", ഫിറോസ് സായിയോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X