സായിയുടെ സ്വപ്‌നത്തില്‍ ഗന്ധര്‍വ്വനായി വന്ന ലാലേട്ടന്‍, ശ്രദ്ധേയമായി സാങ്കല്‍പ്പിക കഥ
ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കിയ മോര്‍ണിംഗ് ആക്ടിവിറ്റി ശ്രദ്ധേയമായിരുന്നു. ബിബി വീട്ടിലുളള ഒരു വ്യക്തിയുമായുളള നിങ്ങളുടെ ആദ്യ കൂടിക്കാഴ്ച എങ്ങനെയായിരിക്കും എന്ന് ഒരു സാങ്കല്‍പ്പിക കഥയിലൂടെ പറയുക എന്നതായിരുന്നു ടാസ്‌ക്ക്. ഇത് മിക്ക മല്‍സരാര്‍ത്ഥികളും ശ്രദ്ധേയമായാണ് അവതരിപ്പിച്ചത്. എല്ലാവരും നല്ല രീതിയിലാണ് ടാസ്‌ക്കില്‍ പങ്കെടുത്തതെന്ന് ഇന്ന് മോഹന്‍ലാലും പറഞ്ഞു. തുടര്‍ന്ന് തന്നെ ആദ്യമായി കണ്ടതിനെ കുറിച്ച് പറയാന്‍ മല്‍സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.
ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം
നോബിയായിരുന്നു ആദ്യം കഥ പറഞ്ഞത്. ഓസ്‌ട്രേലിയയില്‍ വെച്ചായിരുന്നു ലാലേട്ടനെ ആദ്യം കാണുന്നതെന്നും അവിടെ ഞാന്‍ കംഗാരുവിനെ വളര്‍ത്തുന്നുണ്ടായിരുന്നു എന്ന് നോബി പറഞ്ഞു. അവിടെ ഒരിക്കല്‍ ഒരാള്‍ ടൂറിന് വന്നു. അയാള്‍ സ്വയം എന്നെ പരിചയപ്പെടുത്തി,. ഞാന്‍ മോഹന്‍ലാല്‍ എന്ന് എന്നോട് പറഞ്ഞു..

കംഗാരുവിനൊപ്പവും എന്നോടൊപ്പവും ഫോട്ടോ എടുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രസകരമായിട്ടാണ് മോഹന്‍ലാലിനെ ആദ്യമായി കണ്ടത് സാങ്കല്‍പ്പിക കഥയിലൂടെ നോബി അവതരിപ്പിച്ചത്. തുടര്‍ന്ന് നോബിയെ ട്രോളി ലാലേട്ടനും സംസാരിച്ചു. നോബിയോട് മൈക്ക് വയറിന്‌റെ അടുത്ത് വെക്കാന്‍ പറഞ്ഞു. തുടര്‍ന്ന് നോബി ഇപ്പോള്‍ ശരിക്കും കങ്കാരുവായെന്ന് ലാലേട്ടന്‍ പറഞ്ഞു. ഇത് കേട്ട് എല്ലാവര്‍ക്കും ചിരിപൊട്ടി.

നോബിക്ക് പിന്നാലെ സായി വിഷ്ണുവാണ് മോഹന്‍ലാലിനെ ആദ്യമായി കണ്ടത് സാങ്കല്‍പ്പിക കഥയിലൂടെ വിവരിച്ചത്. ഗന്ധര്‍വ്വനെ പോലെ ലാലേട്ടന്‍ കടല്‍തീരത്ത് വന്നതിനെ കുറിച്ചാണ് സായി പറഞ്ഞത്. സ്വപ്‌നത്തില്‍ കണ്ട കഥയാണ് സായി വിവരിച്ചത്. ഒരിക്കല്‍ ഞാന്‍ കടല്‍തീരത്ത് ഇരിക്കുകയായിരുന്നു. അപ്പോ അവിടെ നമ്മുടെ കുഞ്ഞ് ലൂക്കയെ പോലെ ഒരു മാന്ത്രിക വിളക്ക് ഉണ്ടായിരുന്നു.

അതില്‍ നിന്ന് പെട്ടെന്ന് ഒരു രൂപം വന്നു. ലാലേട്ടനായിരുന്നു അതെന്ന് സായി വിഷ്ണു പറഞ്ഞു. ഞാന്‍ ഗന്ധര്‍വ്വന്‍, മാനാകാനും മയിലാകാനും നിന്റെ ചുണ്ടിലെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലും വേണ്ട, ഞാന് ഗഗനചാരി എന്ന് പറഞ്ഞതായി സായി പറഞ്ഞു. ആ രൂപം ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്.

ഞാന്‍ കുറെ സ്വപ്‌നങ്ങളുമായി ഇവിടേക്ക് വന്നപ്പോള്‍ ആ രൂപം എന്റെയടുത്ത് വന്ന് മോഹന്‍ലാല്‍ എന്ന് പറഞ്ഞതായും സായി വിഷ്ണു പറഞ്ഞു. തുടര്‍ന്ന് എനിക്കും എറ്റവും ഇഷ്ടമുളളയാളാണ് ഗന്ധര്‍വ്വനെന്ന് സായിയോട് ലാലേട്ടനും പറഞ്ഞു. അതേസമയം മോഹന്‍ലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് ശ്രദ്ധേയമായാണ് എല്ലാവരും സാങ്കല്‍പ്പിക കഥ അവതരിപ്പിച്ചത്. മണിക്കുട്ടനും, സൂര്യയും ഉള്‍പ്പെടെയുളളവരെല്ലാം കഥ പറഞ്ഞിരുന്നു. ഇന്ന് എല്ലാവരെയും പരമാവധി സന്തോഷപ്പെടുത്താന്‍ നോക്കിയിരുന്നു മോഹന്‍ലാല്‍. മല്‍സരാര്‍ത്ഥികളുടെ പെര്‍ഫോമന്‍സുകളെയെല്ലാം അദ്ദേഹം പുകഴ്ത്തിയിരുന്നു.


Click it and Unblock the Notifications