ബിഗ് ബോസ് ഹൗസിൽ വീണ്ടും കയ്യാങ്കളി, സായ് വിഷ്‍ണുവിനെതിരെ ഫിറോസ് ഖാൻ...

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് അടുത്ത ദിവസത്തെ ബിഗ് ബോസ് സീസൺ 3യുടെ എപ്പിസോഡിനായി കാത്തിരിക്കുന്നത്. സായ് വിഷ്ണുവും ഫിറോസ് ഖാനും തമ്മിലുള്ള വഴക്കിന്റെ പ്രെമോ കാണിച്ചു കൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിച്ചത്. സായിയുടെ മോർണിംഗ് ടാസ്ക്കിന്റെ ബാക്കിയാണ് ഫിറോസും സായ് വിഷ്ണുവും തമ്മിലുള്ള വഴക്ക്. എന്നാൽ ഈ വഴക്ക് മുൻകൂട്ടി പ്രവചിച്ച ആൾ ബിഗ് ബോസ് ഹൗസിലുണ്ട്. അത് മറ്റാരുമല്ല കിടിലൻ ഫിറോസാണ്. എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെ നടക്കാൻ പോകുന്ന വഴക്കിനെ കുറിച്ച് ഭാഗ്യലക്ഷ്മിയോട് പറയുകയും ചെയ്തിരുന്നു.

sai-firoz khan

ഇന്ന് രാത്രി തന്നെ ചെറിയ പൊട്ടിത്തെറി നടക്കാൻ സാധ്യതയുണ്ടെന്നു കിടിലൻ ഫിറോസ് ഭാഗ്യലക്ഷ്മിയോട് പറഞ്ഞിരുന്നു. ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ...
ഇന്ന് മുഴുവൻ ഫിറോസ് ഖാൻ സായ് വിഷ്‍ണുവിനെ കുറിച്ചാണ് പറഞ്ഞത് . ജിമ്മില്‍ പോകുകയും വിലകൂടിയ വസ്‍ത്രധാരണം നടത്തുകയും ചെയ്യുന്ന ആളിന് സ്വന്തം വീട്ടിലെ വാതില്‍ ശരിയാക്കാൻ പൈസയില്ലെന്ന് പറയുന്നത് ശരിയല്ലല്ലോയെന്ന് ഫിറോസ് ഖാൻ തന്നോട് സൂചിപ്പിച്ചുവെന്ന് ഫിറോസ് ഭാഗ്യലക്ഷ്മിയോട് പറഞ്ഞു.

താൻ ഒഴപ്പൻ മട്ടില്‍ അവഗണിച്ചു. ഇന്ന് രാവിലെ തന്നെ അഡോണിയെ വിളിച്ചിട്ട് സായ് വിഷ്‍ണുവിന്റെ കഥയറിയില്ലേ എന്ന് ചോദിച്ചു. ദാരിദ്യത്തെ കുറിച്ചായിരുന്നു ഫിറോസ് ഖാന്റെ മുഴുവൻ സംസാരവും. സായ് വിഷ്‍ണുവിനെ തകര്‍ക്കാൻ ഫിറോസ് ഖാൻ ശ്രമിക്കുകയാണെന്ന് കിടിലൻ ഫിറോസ് ഭാഗ്യലക്ഷ്മിയോട് പറഞ്ഞു. ഇന്ന് വൈകുന്നേരം തന്നെ ഒരു വഴക്ക് നടക്കുമെന്നും കിടിലൻ ഫിറോസ് മുന്നറിയിപ്പ് നൽകി. അത് തന്നെ സംഭവിച്ചിരിക്കുകയാണെന്നാണ് പ്രെമോ വീഡിയോ സൂചിപ്പിക്കുന്നത്. ഭാഗ്യലക്ഷ്മിയോട് കിടിലൻ ഫിറോസ് സംസാരിക്കുന്നത് താഴെ എഴുതി കാണിക്കുന്നുണ്ടായിരുന്നു.

Recommended Video

Bigg Boss Malayalam : സായ്-ഡിമ്പൽ പ്രശ്‌നത്തിൽ ന്യായം ആരുടെ ഭാഗത്ത്? | FilmiBeat Malayalam

സായിയുടെ മോർണിംഗ് ടാസ്ക്ക് ഫിറോസിനേയും സജിനയേയും ചൊടിപ്പിച്ചിരുന്നു. ടാസ്ക്കിന് ശേഷം സായ്ക്കെതിരെ ഫിറോസ് രൂക്ഷമായി സംസാരിക്കുകയും ചെയ്തിരുന്നു. സായ് വിഷ്ണുവിന് ലഭിച്ച മോർണിംഗ് ടാസ്ക്ക് മത്സരാർഥികൾക്ക് പറ്റിയ ജോലി നിർദ്ദേശിക്കുക എന്നതാണ്. ടാസ്ക്കിന്റെ ഭാഗമായി ഫിറേസിനേയും സജ്നയേയും അംഗനവാടിയിലെ ആള്‍ക്കാരെ പോലെയാണ് ഉപമിച്ചത്. പക്വതയില്ലാത്തവര്‍ വന്നതുപോലെയായി എന്നും സ സായ് വിഷ്‍ണു പറഞ്ഞു താൻ ഹെഡ്‍മാഷാണെങ്കില്‍ അവരെ പിരിച്ചുവിട്ടേനെയെന്നും സായ് വിഷ്‍ണു പറഞ്ഞു. സായ് വിഷ്ണുവിന്റെ പരാമർശം ഫിറോസിനെ ചൊടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X