പഠിക്കുമ്പോൾ അലമ്പിനൊന്നും വന്നിരുന്നില്ല, അന്നും കഷ്ടപ്പെടുമായിരുന്നു, സായിയെ കുറിച്ച് സുഹൃത്ത്
ബിഗ് ബോസിന്റെ ആദ്യ സീസണുകളിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് മൂന്നാം ഭാഗം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞു പോയ രണ്ട് സീസണുകളിൽ അധികവും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു മത്സരാർഥികൾ. എന്നാൽ മൂന്നാം ഭാഗത്തിൽ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും മത്സരത്തുനെത്തിയിട്ടുണ്ട്. അധികം പേരും മോഡലിങ്ങിൽ നിന്ന് എത്തിയവരാണ്. ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ മത്സരാർഥിയാണ് സായ് വിഷ്ണു. പ്രേക്ഷകർക്ക് സായ് അത്ര സുപരിചിതനല്ല സായ്.
ഗ്ലാമറസ് ലുക്കിൽ പാർവതി നായർ, ചിത്രം കാണൂ
ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം സായ് വിഷ്ണുവാണ്. സായിയെ കുറിച്ചുള്ള സുഹൃത്തിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അനൂപ് വിഎസാണ് സായിയെ കുറിച്ച് വെളിപ്പെടുത്തുന്നത്. സായ് ആണല്ലോ.. ഇപ്പോൾ ഈ ഗ്രൂപ്പിലെ പ്രധാന വിഷയം...അതുകൊണ്ട്... ചില കാര്യങ്ങൾ എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് സായിയുടെ സ്കൂൾ കോളേജ് കാലഘട്ടത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും പറഞ്ഞത്.

സായ് എന്റെ ക്ലാസ്മേറ്റ് ആണ്, അത്കൊണ്ട് തന്നെ പരസ്പരം നല്ലപോലെ അറിയാം. ചെറുപ്പം മുതലേ സിനിമ ആയിരുന്നു അവന്റെ തലക്ക് അകത്ത്. പഠിക്കാനും കഴിവുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്ത് മറ്റ് ബാച്ചുകളുമായി ഇടിയും, വഴക്കും സ്റ്റാഫ് റൂമിൽ ഒക്കെ കേറിയിറങ്ങാനെ ഞങ്ങടെ ബാച്ചിന് നേരമുണ്ടായുള്ളൂ പക്ഷെ അന്നൊക്കെ ഞങ്ങളുടെ കൂട്ടത്തിൽ പെടാത്തത് ഇവൻ മാത്രമായിരുന്നു. അതായത് അലമ്പിനൊന്നും ആശാൻ വന്നിരുന്നില്ല.

പിന്നെ ആ കാലത്ത് അവന്റെ അമ്മാവന്മാരാണ് അവനെ നോക്കിയിരുന്നത്. പിന്നെ അല്ലറ ചില്ലറ കാറ്ററിംഗ് ജോലിക്കൊക്കെ ഞങ്ങളോടൊപ്പം വന്നിരുന്നു.. അന്നും കഷ്ടപ്പെടുമായിരുന്നു ഇല്ലെന്ന് പറയില്ല. പക്ഷെ അവന്റെ അച്ഛനും, അമ്മയും അവനെ ആ പ്രായത്തിൽ പണിക്കൊന്നും പോകാൻ അനുവദിച്ചിരുന്നില്ല എന്നത് സത്യമാണ്. എന്നിരുന്നാലും കാറ്ററിംഗ് വർക്കിനൊക്കെ പോയിരുന്നു. പിന്നീട്, എന്ജിനീറിങ് ന് പോയി. ഇയർ ഔട്ട് ആയി ശേഷം അവന്റെ വിവരങ്ങൾ ഒന്നും അറിയാണ്ട് ആയി... ഒരു ദിവസം വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അവന്റെയൊരു ഫോട്ടോ വന്നു... ചെക്കൻ അങ്ങു ചുള്ളൻ ആയി... ഞങ്ങളൊക്കെ വായും പൊളിച്ചിരുന്നു..., അങ്ങനെ പുള്ളി മോഡലിംഗ് ന് കൂടുതൽ പ്രാധാന്യം കൊടുത്തു അതിലേക്ക് മാറി, പിന്നീട് സൂര്യ മ്യൂസിക്കിൽ ൽ കണ്ടു... വീട്ടുകാരോടൊക്കെ പറയുമായിരുന്നു ദേ എന്റെ കൂട്ടുകാരനാ കേട്ടോന്ന്.. എന്തോ വളരെ സന്തോഷം തോന്നിയിരുന്നു അവന്റെ ഉയർച്ചയിൽ പിന്നീട് പല സിനിമ നടി/നടൻ മാരെയൊക്കെ അഭിമുഖം ചെയ്യുന്നതും കണ്ടു. ശേഷം RJ training ൽ ആയിരുന്നപ്പോഴാണ് ചെക്കന് BB S3 ൽ സെലക്ഷൻ കിട്ടിയെന്ന് അറിഞ്ഞത്.

ആദ്യ ദിവസം തന്നെ അവന്റെ കഥകൾ കേട്ടപ്പോൾ, ഞെട്ടിപ്പോയീ..., പക്ഷെ അവൻ അവിടെ തെറ്റിപ്പോയി... അവൻ പറഞ്ഞ/അവതരിപ്പിച്ച രീതി തെറ്റായിപ്പോയി,
സ്വയം മലന്ന് കിടന്ന് തുപ്പുന്ന രീതിയായി. അവനെ അടുത്ത് അറിയാൻ പാടില്ലാത്ത ആൾക്കാരാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ അതുകൊണ്ടാണ് അവനെ വിമർശിക്കുന്നവർ കൂടുതൽ.. അതിന് വഴിയൊരുക്കിയതും അവൻ തന്നെ, വിമർശിക്കുന്നവരെ കുറ്റം പറയാൻ പറ്റില്ല എന്നതാണ് വാസ്തവം.

സിനിമയിൽ ഒരു നടൻ ആകണം, എന്ന സ്വപ്നവുമായി വന്ന അവന് നല്ല പെർഫോമൻസ് കാഴ്ചവെയ്ക്കാനുള്ള അവസരം ഉണ്ടായിട്ടും അവൻ ഒന്നും ചെയ്യുന്നില്ല, പെർഫോമൻസ് ൽ മണിക്കൂട്ടനൊക്കെ സൂചി വെക്കാനുള്ള ഇടം കൊടുത്താൽ തൂമ്പ ഇട്ട് ഉഴുതു മറിച്ചുള്ള പ്രകടനമാണ്, ഇതൊക്കെ കണ്ടിട്ടും സായ് ക്ക് ഒരു അനക്കുമില്ലെന്നതാണ് സത്യം. ടാസ്‌ക് നെ ടാസ്‌ക് ആയി കാണാതെ കഴിഞ്ഞുപോയ കാര്യങ്ങൾ മനസ്സിൽ വെച്ചു ടാസ്‌ക് ൽ പെരുമാറുന്നത് നല്ല രീതിയല്ല എന്ന് സായ് മനസ്സില്ക്കിയാൽ നല്ലത്. BB ൽ കൂട്ടുകാർ ഇല്ലെന്ന് നീ മനസ്സിലാക്കണം. മുന്നോട്ടുള്ള ബിബി യാത്രയിൽ അവര് തന്നെ നിന്നെ തേക്കും.
ആദ്യമൊക്കെ സായിക്ക് ഞാൻ സപ്പോർട്ട് കൊടുത്തിരുന്നു.ഇപ്പൊ എന്തും പറഞ്ഞു കൊടുക്കും ???? എന്നാണ് ഞാൻ ആലോചിക്കുന്നത്. ഒന്ന് സപ്പോർട്ട് ചെയ്ത് പറയാൻ പോലുമുള്ള പെർഫോമൻസ് അവൻ കാഴ്ചവെയ്ക്കുന്നില്ല എന്നോർക്കുമ്പോൾ സങ്കടം-സുഹൃത്ത് കുറിച്ചു.
Recommended Video
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം


Click it and Unblock the Notifications











