പിറന്നാള്‍ ആശംസ നേര്‍ന്ന് കുടുംബം എത്തി, കരച്ചിലടക്കാനാവാതെ സായി വിഷ്ണു

By Midhun Raj

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മല്‍സരാര്‍ത്ഥികളെല്ലാം ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഷോയിലെ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ക്കായി ആകാംക്ഷകളോടെ എല്ലാവരും കാത്തിരിക്കാറുണ്ട്. പതിനാല് മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസിന്റെ തുടക്കത്തില്‍ ഹൗസില്‍ പ്രവേശിച്ചത്. പിന്നാലെ രണ്ട് മല്‍സരാര്‍ത്ഥികള്‍ കൂടി വന്നിരുന്നു. ഫിറോസ്- സജ്‌ന ദമ്പതികളും, അഡാറ് ലവ് താരം മിഷേലുമായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയിരുന്നത്. ഇവര്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസം രണ്ട് പുതിയ മല്‍സരാര്‍ത്ഥികള്‍ കൂടി ബിഗ് ബോസില്‍ പ്രവേശിച്ചു.

ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

ചങ്ക്‌സ് താരം രമ്യാ പണിക്കര്‍, എഞ്ചല്‍ തോമസ് എന്നിവരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയത്. കഴിഞ്ഞ ദിവസം ഫിറോസ്-സജ്‌ന, മിഷേല്‍ എന്നിവര്‍ക്ക് താക്കീത് നല്‍കിയായിരുന്നു മോഹന്‍ലാല്‍ ബിഗ് ബോസ് തുടങ്ങിയത്. പുറത്തെ കാര്യങ്ങള്‍ അകത്ത് പറയരുത് എന്ന നിര്‍ദ്ദേശം ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ ലാലേട്ടന്‍ ചൂടായത്.

ഇതിന് തീര്‍ച്ചയായും പണിഷ്‌മെന്റ് ഉണ്ടാവുമെന്ന്

ഇതിന് തീര്‍ച്ചയായും പണിഷ്‌മെന്റ് ഉണ്ടാവുമെന്ന് നടന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിഗ് ബോസ് സായി വിഷ്ണുവിന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയത്. ഇന്നലെയായിരുന്നു സായിയുടെ പിറന്നാള്‍. സുഹൃത്തുക്കള്‍ക്കൊപ്പം മുറ്റത്തുനിന്ന് സംസാരിക്കുന്നതിനിടെ ആണ് പെട്ടെന്ന് മൈക്കിലൂടെ സായിയുടെ സഹോദരിയുടെ ശബ്ദം വന്നത്.

സായിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുളള

സായിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുളള വീഡിയോ ആണ് സഹോദരിയുടെതായി വന്നത്. വീഡിയോ പ്ലേ ചെയ്യുന്നുണ്ടോ എന്ന് സുഹൃത്തുക്കളില്‍ ചിലര്‍ പോയി നോക്കുകയും ചെയ്തു. എല്‍ഇഡി ടിവിയിലെ വീഡിയോയിലൂടെയാണ് സായിക്ക് കുടുംബത്തിന്‌റെ പിറന്നാള്‍ ആശംസ എത്തിയത്. സഹോദരിക്ക് പിന്നാലെ സായിയുടെ അച്ഛനും അമ്മയും മകന് ആശംസ നേര്‍ന്നു.

സായി എത്തിയപ്പോള്‍ വീഡിയോ

സായി എത്തിയപ്പോള്‍ വീഡിയോ അവസാനിച്ചെങ്കിലും ഒരുതവണ കൂടി വീഡിയോ പ്ലേ ചെയ്യാന്‍ മറ്റ് മല്‍സരാര്‍ത്ഥികള്‍ ആവശ്യപ്പെട്ടപ്പോള്‍ ബിഗ് ബോസ് ഒന്നുകൂടി വീഡിയോ കാണിച്ചു. പിറന്നാള്‍ ദിനം കുടുംബത്തെ അപ്രതീക്ഷിതമായ കണ്ട സന്തോഷത്തില്‍ സായിക്ക് കരച്ചിലടക്കാനായില്ല.
കരഞ്ഞുകൊണ്ടിരുന്ന സായിയെ സഹമല്‍സരാര്‍ത്തികളെല്ലാം ചേര്‍ന്ന് ആശ്വസിപ്പിച്ചു.

തുടര്‍ന്ന് സായിക്കുളള പിന്നാള്‍ കേക്കും

തുടര്‍ന്ന് സായിക്കുളള പിന്നാള്‍ കേക്കും ബിഗ് ബോസ് നല്‍കി. സ്‌റ്റോര്‍ റൂമിലുളള അലാം മുഴങ്ങിയപ്പോള്‍ സുഹൃത്തുക്കള്‍ പോയി കേക്ക് എടുത്തുകൊണ്ടുവന്നു. പിന്നാലെ എല്ലാവരുടെയും ആശംസകള്‍ക്കിടെയില്‍ വെച്ച് സായി വിഷ്ണു കേക്ക് മുറിച്ചു. അതേസമയം ബിഗ് ബോസില്‍ ഇത്തവണ മോശം പ്രകടനം കാഴ്ചവെച്ചതിന് ജയിലില്‍ അടയ്ക്കപ്പെട്ട മല്‍സരാര്‍ത്ഥിയാണ് സായി. കിടിലം ഫിറോസിനൊപ്പം ആയിരുന്നു സായി ജയിലില്‍ കിടന്നത്. ബിഗ് ബോസില്‍ പൊതുവെ ശാന്തസ്വഭാവക്കാരനാണ് സായി. ബിഗ് ബോസില്‍ പൊതുവെ ശാന്തസ്വഭാവക്കാരനാണ് സായി. സിനിമാ നടന്‍ ആവണം എന്ന സ്വപ്‌നവുമായാണ് സായി ബിഗ് ബോസിലേക്ക് എത്തിയത്. പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതനല്ലാത്ത താരമായിരുന്നു ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് സായി. വീഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചിട്ടുളള സായി വിഷ്ണു മുന്‍പ് ചില വെബ് സീരീസുകളില്‍ അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X