സ്ത്രീകളെ ഉപദ്രവിക്കുന്ന ആളാക്കി മാറ്റി, അങ്ങനെ ചെയ്യുന്നതില്‍ സങ്കടമുണ്ടെന്ന് സായി വിഷ്ണു

By Midhun Raj

ബിഗ് ബോസ് വീക്ക്‌ലി ടാസ്‌കിനിടെ ഉണ്ടായ സജ്‌ന-സായി വിഷ്ണു പ്രശ്‌നം ഹൗസില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബിഗ് ബോസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും വീണ്ടും ഇതേകുറിച്ച് സംസാരമുണ്ടായി. കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയ മോണിംഗ് ടാസ്‌ക്കിനിടെ സായി നടത്തിയ പ്രകടനം ഫിറോസിനെ ചൊടിപ്പിച്ചു. സീരിയല്‍ സ്റ്റൈലില്‍ മറ്റുളളവരെ കുങ്ഫു പഠിപ്പിക്കാനായി അനൂപിനെയായിരുന്നു ബിഗ് ബോസ് ചുമതലപ്പെടുത്തിയത്. തുടര്‍ന്ന് വളരെ രസകരമായി നോബിയും ഡിംപലുമെല്ലാം ടാസ്‌ക്കില്‍ പങ്കെടുത്തു. ഇവര്‍ക്ക് പിന്നാലെയാണ് സായി വിഷ്ണുവും
എത്തിയത്.

saivishnu

എന്നാല്‍ ടാസ്‌ക്കിനിടെ സായി വീണ്ടും പഴയ പ്രശ്‌നം കുത്തിപ്പൊക്കുകയായിരുന്നു. ഇത് ഫിറോസിനെ ചൊടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ സംഭവത്തെ തുടര്‍ന്ന് തനിക്കുണ്ടായ നെഗറ്റീവ് ഇമേജിനെ കുറിച്ച് വല്ലാതെ ആകുലപ്പെട്ടാണ് സായിയെ കാണപ്പെട്ടത്. ഈ സങ്കടം ഭാഗ്യലക്ഷ്മിയോട് പറഞ്ഞ് കരയുകയായിരുന്നു സായി. ഒരു സ്ത്രീ എന്ന നിലയിലല്ല താന്‍ സജ്‌നയെ ആക്രമിച്ചതെന്നും അത് പ്രതികരണം മാത്രമായിരുന്നു എന്നും സായി പറഞ്ഞു. ഇത് ബിഗ് ബോസിനോടും സായി നേരിട്ട് പറഞ്ഞു.

ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

Recommended Video

ഫിറോസ് പറഞ്ഞത് പച്ചക്കള്ളം..സായ് എന്താന്ന് ഈ അമ്മ പറയും Filmibeat Malayalam

ഒരു സ്ത്രീയ്ക്ക് നല്‍കേണ്ട ബഹുമാനം താന്‍ നല്‍കുന്നുണ്ടെന്നും തന്നെ ആക്രമിച്ചപ്പോള്‍ തിരിച്ച് സംഭവിച്ച പ്രതികരണമായിരുന്നു അതെന്നും സായി പറഞ്ഞു. തനിക്ക് ഇക്കാര്യത്തില്‍ സങ്കടമുണ്ടെന്നും അവിടെ ഇതേവിഷയം സംസാരമാകുന്നുണ്ടെന്നും സായി ബിഗ് ബോസിനോട് നിറക്കണ്ണുകളോടെ ശബ്ദ ദമിടറികൊണ്ട് പറഞ്ഞു. അതേസമയം പൊന്ന് വിളയും മണ്ണ് ടാസ്‌ക്കിനിടെയായിരുന്നു സായിയും സജ്‌നയും തമ്മില്‍ പ്രശ്‌നമുണ്ടായത്. നിയമപാലകയായാണ് സജ്‌ന ടാസ്‌ക്കില്‍ പങ്കെടുത്തത്. സായി മണ്ണ് ശേഖരിക്കുന്നവരുടെ ടീമിലും ഉള്‍പ്പെട്ടു. തുടര്‍ന്ന് ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് ഇവര്‍ തമ്മില്‍ കൈയ്യാങ്കളിയുണ്ടായത്. സായി ഉപദ്രവിച്ച് എന്ന് ആരോപിച്ച് സജ്‌ന രംഗത്തെത്തുകയായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X