സായിയെ ഷോയിൽ നിന്ന് മനപ്പൂർവം പുറത്താക്കാൻ നീക്കം, ഇത് മറ്റൊരാൾക്ക് വേണ്ടി, റിപ്പോർട്ട്

ബിഗ് ബോസ് സീസൺ 3 സംഭവ ബഹുലമായി മുന്നോട്ട് പോകുകയാണ്. നാടകീയ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസിൽ അരങ്ങേറുന്നത്. ഷോ അതിന്റെ 50 ദിവസം പൂർത്തിയാകുമ്പോൾ മത്സരാർഥികളെ കുറിച്ചുള്ള പല മുൻധാരണകളും മാറിയിട്ടുണ്ട്. ആദ്യം വിമർശിച്ചിരുന്ന പലരും ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളാണ്.

ഷോയുടെ തുടക്കത്തിൽ ഹൗസിനകത്തും പുറത്തും ഏറ്റവും കൂടുതൽ വിമർശകർ ഉണ്ടായിരുന്ന മത്സരാർഥിയായിരുന്നു സായ് വിഷ്ണു. സായിയുടെ പെരുമാറ്റമായിരുന്നു അന്ന് സോഷ്യൽ മീഡിയയിൽ ഹേറ്റേഴ്സിനെ സൃഷ്ടിച്ചത്. എന്നാൽ പിന്നീട് തെറ്റ് മനസ്സിലാക്കി വിമർശിച്ചവരെ ഫാൻ ആക്കി മാറ്റുകയായിരുന്നു ചെറുപ്പക്കാരൻ. ഇപ്പോഴിത സായിയെ ബിഗ് ബോസ് ഹൗസിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നതായി റിപ്പോർട്ട്. മൂപ്പൻസ് വ്ലോഗ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വാർത്ത പുറത്തു വന്നിരിക്കുന്നത്.

സായി വിഷ്ണുവിനെ പുറത്താക്കാന് ശ്രമം

സായ് വിഷ്ണുവിനെ ഹൗസിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം ബിഗ് ബോസിന്റെ ഭാഗത്ത് നിന്ന് നടക്കും എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ഒരു പ്രബലനായ മത്സരാർഥിയെ ഷോയിൽ നിന്ന് പുറത്താക്കുമെന്നും മറ്റൊരു മത്സരാർഥിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബിഗ്ബോസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ളൊരു നീക്കമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇത് ഒരിക്കലും സംഭവിക്കാതെ ഇരിക്കട്ടെ എന്നും വ്ലോഗിൽ പറയുന്നു.

പിന്തുണച്ച് പ്രേക്ഷകർ

സായിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സായിയെ വോട്ട് ചെയ്ത് നിലനിർത്തുമെന്നാണ് പ്രേക്ഷകർ അധികം പേരും പറയുന്നത്. ആദ്യം വിമർശിച്ച പലരും സായിയെ ഇപ്പോൾ സപ്പോർട്ട് ചെയ്യുണ്ട്. സായ് നല്ലൊരു മത്സരാർഥിയാണെന്നും അതിലുപരി മികച്ച വ്യക്തിത്വമാണെന്നും പ്രേക്ഷകർ പറയുന്നു. തെറ്റുകൾ തിരുത്തി കൊണ്ട് മുന്നോട്ട് പോകുന്ന സായിയുടെ സ്വഭാവത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് സായ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

ഫിറോസ്- സായി കോമ്പോ

കൂടാതെ സായ്- ഫിറോസ് ഖാൻ കോമ്പോയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സീസൺ 3 മികച്ച കൂട്ട്കെട്ട് ആണ് ഇവർ എന്നാണ് പ്രേക്ഷകർ പറയുന്നത്. തുടക്കത്തിൽ കയ്യാങ്കളി വരെ ഇവർ തമ്മിൽ നടന്നിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിലുള്ള മഞ്ഞ് ഉരുകുകയായിരുന്നു. സായ് വിഷ്ണുവിന്റെ ക്യാപ്റ്റൻസി ക്ക് ശേഷമാണ് പൊളി ഫിറോസ്- സായ് സൗഹൃദം മെച്ചപ്പെട്ടത്. ക്യാപ്റ്റൻസി സമയത്ത് സായിയെ വിമർശിച്ചുവെങ്കിലും എന്നാൽ മോഹൻലാൽ എത്തിയ ദിവസം സായ് വിഷ്ണുവിന്റെ ക്യാപ്റ്റൻസിയെ കുറിച്ച് നല്ല അഭിപ്രായം പറയുകയായിരുന്നു ഫിറോസ്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
സായിയുടെ  ഉപദേശം

കഴിഞ്ഞ ദിവസത്തെ സായിയും ഫിറോസും തമ്മിലുള്ള സംഭാഷണം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചായായിട്ടുണ്ട്. നിങ്ങളുടെ കുറച്ച് പ്രശ്നം ഒഴിവാക്കി കഴിഞ്ഞാൽ,നിങ്ങൾ പറയുന്ന കുറെ കാര്യങ്ങൾ ശരിയാണ്. നിങ്ങൾ നേരിട്ട് ഒരാളോട് സംസാരിക്കും. വേറെ കളികൾ ഒന്നുമില്ല. പക്ഷെ ഉപയോഗിക്കുന്ന വാക്കുകൾ സൂക്ഷിക്കണം. നിങ്ങളെ പ്രകോപിപ്പിക്കൻ ശ്രമിക്കുമെന്നും അത് സൂക്ഷിക്കണമെന്നു സായ് പറയുന്നു. ഇത് വളരെ ശാന്തമായിട്ടാണ് ഫിറോസ് കേട്ടിരുന്നത്. അത് തനിക്ക് അറിയാമെന്നും എന്നെ ഇവിടെന്ന് അങ്ങനെ പുറത്താക്കാനാണ് ഇവരൊക്കെ ചിന്തിക്കുന്നതെന്നും ഫിറോസ് പറയുന്നു. നിന്നിൽ തെറ്റ് കണ്ടാൽ ഞാൻ ഇതുപോലെ തന്നെ പറയുമെന്നും തിരിച്ചും നീയും അങ്ങനെ തന്നെ ആയിരിക്കണമെന്നും ഫിറോസും പറയുന്നു. സായ് -ഫിറോസ് കൂട്ട്കെട്ട് ഒന്നിച്ചാൽ കളി മാറുമെന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X