വാതിലിന് കുറ്റിവാങ്ങാൻ പണമില്ല, പരിഹസിച്ച് ഫിറോസ് ഖാൻ, തന്റെ ജീവിത കഥ വെളിപ്പെടുത്തി സായ്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഇന്നത്തെ എപ്പിസോഡിനായി കാത്തിരുന്നത് . സായ് വിഷ്ണു, ഫിറോസ് ഖാൻ തമ്മിലുള്ള തർക്കം രാവിലെ തന്നെ ആരംഭിച്ചിരുന്നു. സായ് വിഷ്ണുവിന്റെ മോർണിങ്ങ് ടാസ്ക്കിന്റെ തുടർച്ചയായിട്ടാണ് തർക്കം നടക്കുന്നത്. സായിയെ തകർക്കുമെന്ന് ഫിറോസ് ടാസ്ക്കിന് ശേഷം പറഞ്ഞിരുന്നു. സായ്ക്കെതിരെയുള്ള കരുനീക്കങ്ങൾ ഫിറോസ് ഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്തിരുന്നു.

ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംസാരം ആരംഭിക്കുന്നത്. പ്രണയത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ഫിറോസ് സംസാരം ആരംഭിക്കുന്നത്. എന്നാല്‍ എല്ലാ പ്രണയവും ശരിയല്ല എന്ന് ഫിറോസ് ഖാൻ പറഞ്ഞു. വിവാഹിതയായ സ്ത്രീയോടുള്ള സ്‍നേഹത്തെ കുറിച്ചായിരുന്നു ഫിറോസ് ഖാൻ പറഞ്ഞത്. അത് പ്രണയമല്ല അവിവിഹിതമാകാമെന്നും സായ് വിഷ്‍ണു പറഞ്ഞു. തുടർന്ന് ഫിറോസ് ഖാന്റെ സംസാരം മാറുന്നു എന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മിയും മറ്റു ചിലരും അവിടെ നിന്ന് പോയി.

ഇതിനെ കുറിച്ച് സായ് സൂചിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ തമ്മിലുള്ള സംസാരം ആരംഭിക്കുകയായിരുന്നു. സായ് വിഷ്‍ണു വെറുതെ ദാരിദ്ര്യം പറയുകയാണെന്ന് ഫിറോസ് പറഞ്ഞു. തുടർന്ന് സായിയുടെ വീടിനെ കുറിച്ച് ബിഗ് ബോസ് ഷോയിൽ പറഞ്ഞ കാര്യങ്ങളെ പറ്റി ഫിറോസ് ചോദിക്കുകയായിരുന്നു.വില കൂടിയ വസ്‍ത്രം ധരിക്കുന്ന, ശരീരം നന്നാക്കാൻ ഒരുപാട് മുട്ട കഴിക്കുന്ന സായ് വിഷ്‍ണുവിന് എന്തുകൊണ്ട് 35 രൂപയ്‍ക്ക് സ്വന്തം വീടിന് ഒരു കുറ്റി വാങ്ങിച്ചിട്ടുകൂടേ എന്ന് ഫിറോസ് ഖാൻ ചോദിച്ചു.

biggboss

ഇതിന് സായ് കൃത്യമായ മറുപടി നൽകുകയായിരുന്നു. ഞാൻ കടന്നു പോയ വഴികളെ കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലെന്ന് സായ് വിഷ്‍ണു പറഞ്ഞു. വീട് വയ്‍ക്കാനോ അല്ലെങ്കില്‍ ടിവി വാങ്ങിക്കാനോ പറ്റില്ലെന്നല്ല പറഞ്ഞത്. ചെറുപ്പം തൊട്ട് ജോലി ചെയ്യാത്ത ഒരു ദിവസമില്ല. പഠന കാലത്ത് തന്നെ അമ്മയുടെ ഓപ്പറേഷന് പണം കണ്ടെത്തേണ്ടി വന്നു. മൂന്നര ലക്ഷം രൂപ വരെ വേണ്ടി വന്നു. സഹോദരി കോളേജില്‍ പോകുന്നതിന് പണം കണ്ടെത്തണം. ഞങ്ങള്‍ ഷെഡിലാണ് കഴിഞ്ഞത്. വീട് നിര്‍മിച്ചില്ല എന്നല്ല പറഞ്ഞത്. അടച്ചുറപ്പില്ലാത്ത വീടില്ല എന്നാണ് പറഞ്ഞത്. അതിനാണ് ഗ്യാസ് സിലിണ്ടറൊക്കെ വെച്ചത്.

എന്നെ ബിഗ് ബോസിലേക്ക് വിളിക്കുമ്പോള്‍ 80 കിലോയായിരുന്നു. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആയിരുന്നു. അതിനാല്‍ പപ്‍സ് ഒക്കെയായിരുന്നു കഴിച്ചത്. ചായ ഒരുപാട് കുടിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്‍ത് കുറച്ച ശരീരമാണ് കാണുന്നത്. ബിഗ് ബോസിലേക്ക് വിളിച്ചതുമുതല്‍ തനിക്ക് ഒപ്പം ഒരാളുണ്ട്. ജിമ്മിന് ഒക്കെ പോകുന്ന ആളാണ് ഞാൻ. ബിഗ് ബോസില്‍ വന്നാല്‍ കഷ്‍ടപ്പാടുകള്‍ മാറുമെന്ന് അയാള്‍ പറഞ്ഞു. എനിക്ക് വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ആവശ്യമായ ഭക്ഷണം വാങ്ങിച്ച് തരുന്നത് അയാളാണ് . ബിഗ് ബോസില്‍ നിന്ന് കിട്ടുന്ന പൈസ അയാള്‍ക്കു കൂടി അയച്ചുകൊടുക്കുന്നുണ്ട്.. തന്റെ കാര്യങ്ങള്‍ വ്യക്തമാക്കിയ സായ് വിഷ്‍ണുവിനെ തുടര്‍ന്നും ഫിറോസ് ഖാൻ പരിഹസിച്ചു. സംഭവം ഒടുവില്‍ കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്‍തു. ഹൗസിലുള്ള മറ്റുള്ളവർ ചേർന്ന് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X