കിടിലവും മണിക്കുട്ടനും പുറത്തുനിന്ന് പ്ലാന്‍ ചെയ്താണ് എത്തിയത്, റിതുവിനോട് സായി വിഷ്ണു
അറുപത് ദിവസങ്ങള്‍ പിന്നിട്ടതോടെ ബിഗ് ബോസ് മൂന്നാം സീസണിലെ മല്‍സരം കടുക്കുകയാണ്. 12 മല്‍സരാര്‍ത്ഥികളാണ് നിലവില്‍ ബിഗ് ബോസ് കീരിടത്തിനായി മല്‍സരിക്കുന്നത്. ഫിറോസ് സജ്ന പുറത്തുപോയതോടെ അതുവരെയുണ്ടായിരുന്ന തന്ത്രങ്ങളെല്ലാം മാറ്റിപിടിക്കുകയാണ് മല്‍സരാര്‍ത്ഥികള്‍. വേറിട്ട ഗെയിം സ്ട്രാറ്റജികളുമായാണ് ഓരോരുത്തരും ഷോയില്‍ മുന്നേറുന്നത്. ഇനി വരാനിരിക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
ഗ്ലാമര്‍ ചിത്രങ്ങളുമായി ശ്രദ്ധാ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
അതേസമയം ഇത്തവണ ബിഗ് ബോസിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാളാണ് കിടിലം ഫിറോസ്. ഷോയുടെ തുടക്കം മുതല്‍ ശ്രദ്ധേയ പ്രകടനമാണ് കിടിലം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. തനിക്ക് പറയാനുളള അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം കൃത്യമായി തുറന്നുപറയാറുണ്ട് ഫിറോസ്. അതുകൊണ്ട് തന്നെ കിടിലത്തോട് സംസാരത്തില്‍ മുട്ടിനില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് മിക്ക മല്‍സരാര്‍ത്ഥികളും പറയാറുണ്ട്.

അതേസമയം ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് മിക്കവരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് കിടിലം ഫിറോസ്. കഴിഞ്ഞ ദിവസം കിടിലത്തെ കുറിച്ച് സായി വിഷ്ണുവും റിതു മന്ത്രയും സംസാരിച്ചിരുന്നു. ബിഗ് ബോസ് വീട്ടില്‍ ഇരുന്ന് ബിഗ് ബോസ് കാണുന്ന ഒരു പ്രേക്ഷകനെ പോലെയാണ് കിടിലം ഫിറോസെന്ന് സായി പറയുന്നു.

കൂടാതെ മണിക്കുട്ടനും കിടിലവും പുറത്തുനിന്ന് എല്ലാ പ്ലാനിങ്ങും നടത്തിയിട്ടാണ് ഇവിടേക്ക് എത്തിയതെന്നും സായി വിഷ്ണു ആരോപിച്ചു. മണിക്കുട്ടനും കിടിലവും ഗെയിം പ്ലാന്‍ സെറ്റ് ചെയ്തിട്ടുവന്നവര്‍ ആണ്. രണ്ടായിട്ട് നിന്ന് ഇപ്പോള്‍ ഒന്നാകുന്നു. അതാണ് ഇന്നവര്‍ കാണിച്ചത്. മനസിലാകുന്നില്ലെന്ന് അവര്‍ വിചാരിക്കും, സായി റിതുവിനോട് പറഞ്ഞു.

തുടര്‍ന്ന് എല്ലാവരും കണക്കാ ഇവിടെ എന്നാണ് റിതുവിന്‌റെ മറുപടി. കിടിലം ഫിറോസിന്‌റെ അടുത്ത് ഇരിക്കാന്‍ പറ്റില്ലെന്നും ഫുള്‍ ഗെയിമിന്‌റെ കാര്യമാണ് പറയുന്നതെന്നും സായി പറഞ്ഞു. ഞാന്‍ ഇപ്പോള്‍ അവിടുന്ന് വന്നതാണെന്ന് റിതു പറഞ്ഞു. എന്റെ അടുത്ത് അയാള്‍ അധികം ആക്കാന്‍ വരാറില്ല, ഇനി ആരെയാണ് രണ്ടുപേരെ ജയിലില്‍ വിടുന്നതെന്ന് സംസാരിച്ചു.

ഞാന്‍ കരുതി എന്നോട് മാത്രം ആണോ ഇത് പറയുന്നതെന്ന്. അപ്പോള്‍ സൂര്യയും വന്നു. സൂര്യയോടും ചോദിക്കാം എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു നിങ്ങള്‍ ഇവിടെ ഇരുന്ന് എല്ലാവരെയും വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണോ എന്ന്. റിതു പറഞ്ഞു. ഇതിന് മറുപടിയായി പുളളി ഉദ്ദേശിക്കുന്ന പുളളിയുടെ ഗെയിം ഇതായിരിക്കുമെന്ന് സായി പറഞ്ഞു. എനിക്ക് തോന്നുന്നത് പുളളി ഇതിനകത്തിരുന്നു ബിഗ് ബോസ് കാണുന്ന ഒരാള്‍ ആണെന്നാണ്, സായി വിഷ്ണു പറഞ്ഞു.
Recommended Video

അതേസമയം കിടിലവുമായി മുന്‍പ് പ്രശ്‌നങ്ങളുണ്ടായിരുന്ന മല്‍സരാര്‍ത്ഥിയാണ് സായി. ഭാഗ്യലക്ഷ്മിയോടുളള സംസാരത്തില്‍ തന്‌റെ പേര് അനാവശ്യമായി വലിച്ചിട്ടു എന്ന് പറഞ്ഞാണ് മുന്‍പ് കിടിലം സായിയോട് തര്‍ക്കിച്ചത്. അന്ന് കിടിലത്തിനോട് സംസാരിച്ചുപിടിച്ചുനില്‍ക്കാന്‍ സായിക്ക് സാധിച്ചിരുന്നില്ല. സായി സംസാരിച്ചെങ്കിലും തനിക്കുളള മറുപടി ലഭിച്ചില്ലെന്നാണ് കിടിലം ഫിറോസ് അന്ന് പറഞ്ഞത്. സായിക്ക് പുറമെ പൊളി ഫിറോസിനോടും നിരവധി തവണ വഴക്കിട്ടിരുന്നു കിടിലം.


Click it and Unblock the Notifications