പൊളിയല്ല, പൊളിഞ്ഞ ഫിറോസാണ്, ജെന്‍ഡര്‍ ഡിസ്‌ക്രിമിനേഷന്‍ പരാമര്‍ശത്തിനെതിരെ സായി

By Prashant V R

ബിഗ് ബോസില്‍ ഫിറോസ് ഖാനും അനൂപും തമ്മില്‍ നടന്ന വാക്കേറ്റം സംഘര്‍ഷത്തിലേക്ക് വഴിമാറിയിരുന്നു. അനൂപിന്‌റെ രണ്ടഭിപ്രായത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഫിറോസ് ഖാന്‍ രംഗത്തെത്തിയത്. അനൂപ് എല്ലാവര്‍ക്കുമായി ദോശ ചുട്ടുകൊണ്ടിരിക്കെയാണ് ഫിറോസ് പ്രകോപനപരമായ രീതിയില്‍ സംസാരിച്ചത്. വീക്ക്‌ലി ടാസ്‌ക്ക് സമയമായതിനാല്‍ അനൂപ് വളരെ ശാന്തമായി ഫിറോസിനോട് ആദ്യം പ്രതികരിച്ചു.

നടി ഭാവനയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

എന്നാല്‍ ടാസ്‌ക്ക് അവസാനിച്ചതായി ബിഗ് ബോസ് പറഞ്ഞതോടെ ഫിറോസിന് രൂക്ഷമായ ഭാഷയില്‍ അനൂപ് മറുപടി കൊടുത്തിരുന്നു. അനൂപിനുളളില്‍ സ്ത്രീത്വമുണ്ടെന്ന പരാമര്‍ശം വാക്കേറ്റത്തിനിടെ ഫിറോസ് ഖാന്‍ നടത്തി. തുടര്‍ന്ന് ഇതിനെ ചോദ്യം ചെയ്ത് സായി വിഷ്ണുവും രംഗത്തെത്തിയിരുന്നു.

ഇത് ജെന്‍ഡര്‍ ഡിസ്‌ക്രിമിനേഷനല്ലേ

ഇത് ജെന്‍ഡര്‍ ഡിസ്‌ക്രിമിനേഷനല്ലേ എന്ന് ചോദിച്ചാണ് സായി എത്തിയത്. എന്തിനാണ് ആണിനെയും പെണ്ണിനേയും രണ്ടു തട്ടുകളില്‍ കാണുന്നതെന്നും ഇതോടെ അഴിഞ്ഞുവീഴുന്നത് ഫിറോസ് ഖാന്റെ മുഖംമൂടി തന്നെയല്ലേ എന്നുമായിരുന്നു സായി പറഞ്ഞത്. ആണിനെയും പെണ്ണിനേയും എന്തിനാണ് വലുതാക്കി കാണിക്കേണ്ട കാര്യം.

ഇതിന് മറുപടിയായി ആണും വലുതാണ്

ഇതിന് മറുപടിയായി ആണും വലുതാണ് പെണ്ണും വലുതാണ് എന്നാണ് ഫിറോസ് പറഞ്ഞത്. എന്നാല്‍ തന്നോട് എനിക്ക് അധികം സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും ജെന്‍ഡര്‍ ഡിസ്‌ക്രിമിനേഷന്‍ ആണ് താന്‍ കാണിച്ചതെന്നുമാണ് സായി പറഞ്ഞത്. ഇത് പൊളി ഫിറോസല്ല പൊളിഞ്ഞ ഫിറോസാണെന്നാണ് ഈ സംഭവത്തിന് പിന്നാലെ സായി പറഞ്ഞത്. ഓരോ ആഴ്ചയും തന്റെ ഗ്രാഫുയരുകയാണ് എന്നാണ് അയാള്‍ കരുതുന്നതെന്നും വിമര്‍ശിച്ചുകൊണ്ട് സായി പറഞ്ഞു.

അതേസമയം എല്ലാവരിലും

അതേസമയം എല്ലാവരിലും ആണും പെണ്ണും ഉണ്ടെന്നും പുരുഷന്മാരിലുളള സ്ത്രീത്വം പെണ്ണത്വമല്ല അത് അമ്മത്വമാണ് എന്നാണ് കിടിലം ഫിറോസ് ഇതിനോട് പ്രതികരിച്ചത്. ബീപ് സൗണ്ടോടുകൂടിയാണ് പൊളി ഫിറോസ് നടത്തിയ പല പരാമര്‍ശങ്ങളും ബിഗ് ബോസ് കാണിച്ചത്. വളരെ സെന്‍സിറ്റീവായ വിഷയത്തെയാണ് ഫിറോസ് ഖാന്‍ ഹൗസിനുളളില്‍ ഉപയോഗിച്ചതെന്നും, ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തത് നിയമലംഘനമല്ലേ എന്നും മറ്റു മല്‍സരാര്‍ത്ഥികള്‍ വിലയിരുത്തി.

Recommended Video

Bigg Boss Malayalam : ഫിറോസ് സായിയെ പൊളിച്ചടുക്കിയതിന് പിന്നിൽ | FilmiBeat Malayalam
അനൂപുമായുളള വാക്കേറ്റത്തിന് പിന്നാലെ

അനൂപുമായുളള വാക്കേറ്റത്തിന് പിന്നാലെ ഫിറോസിനെയും അനൂപിനെയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. കുടുംബ പ്രേക്ഷകര്‍ കാണുന്ന ഷോ ആണിതെന്നും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ബിഗ് ബോസ് ഓര്‍മ്മപ്പെടുത്തി. ഇത്തരം നിസ്സാര കാര്യങ്ങള്‍ അധികം നീട്ടിക്കൊണ്ടുപോവാതെ പറഞ്ഞുതീര്‍ക്കണമെന്നും ബിഗ് ബോസ് പറഞ്ഞു.

കൂടാതെ പഴയ കാര്യങ്ങള്‍ വീണ്ടും എടുത്തിട്ട്

കൂടാതെ പഴയ കാര്യങ്ങള്‍ വീണ്ടും എടുത്തിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും കഴിഞ്ഞ ദിവസം കണ്‍ഫെഷന്‍ റൂമില്‍ വെച്ച് അനൂപിനോടും ഫിറോസിനോടും ബിഗ് ബോസ് പറഞ്ഞിരുന്നു. അതേസമയം ഫിറോസും അനൂപും തമ്മിലുളള വഴക്കിന് പിന്നാലെ ഫിറോസിനെ ട്രോളിയാണ് നോബിയും മണിക്കുട്ടനുമൊക്കെ സംസാരിച്ചത്. അളിയാ ഇത് കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് പത്ത് ദിവസത്തേക്ക് റൂമെടുക്കണം. ഇപ്പോ നടന്നത് ഒകെ പറഞ്ഞ് ചിരിക്കാനാ എന്ന് മണിക്കുട്ടനോട് നോബി പറഞ്ഞു. മണിക്കുട്ടനും നോബി പറഞ്ഞത് ശരിവെച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X