വനിത മത്സരാർഥിയെ കുറിച്ച് റാംസൻ മോശമായിപറഞ്ഞു, തുറന്നടിച്ച് സായ്, ചെരുപ്പേറ്...
ബിഗ് ബോസ് സീസൺ 3 പത്താം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ദിവസം കഴിയുന്തോറും മത്സരവും കടുക്കുകയാണ്. ടോപ്പ് ഫൈവ് എന്ന ലക്ഷ്യം കണ്ടുകൊണ്ടാണ് മത്സരാർഥികൾ ഹൗസിൽ നിൽക്കന്നത്. മികച്ച പ്രകടനമാണ് ഓരോരുത്തരും ഇപ്പോൾ കാഴ്ചവെയ്ക്കുന്നത്.
മാലി ദ്വീപിൽ ഗ്ലാമറസ് ലുക്കിൽ സാനിയ ഇയ്യപ്പൻ, ചിത്രം വൈറലാകുന്നു

ബിഗ് ബോസ് മത്സരാർഥികൾക്കായി നൽകുന്ന വീക്കിലി ടാസ്ക്ക് പലപ്പോഴും ഹൗസിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ടാസ്ക്ക് നിർത്തി വയ്ക്കുന്ന അവസ്ഥവരെ ഹൗസിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിത വീക്കിലി ടാസ്ക്ക് വീണ്ടും ഹൗസിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. 10ാം ആഴ്ചയിൽ നാട്ടുക്കൂട്ടം എന്നുള്ള ടാസ്ക്കാണ് മത്സരാർഥികൾക്കായി ബിഗ് ബോസ് നൽകിയത്. രണ്ട് ടീമുകളായി തിരിഞ്ഞ് മത്സരാർഥികളെ ചോദ്യം ചെയ്യുന്നതാണ് ടാസ്ക്ക്.

68ാം ദിവസം സായ് വിഷ്ണുവാണ് വിചാരണയ്ക്കായി എത്തിയത്. റംസാനായിരുന്നു സായിയെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. സ്വന്തമായി നിലപാട് ഇല്ലാത്തവൻ എന്ന രീതിയിലാണ് സായ്ക്കെതിരെ സംസാരിച്ചു തുടങ്ങിയത്. പന്നീട് സംസാരം മറ്റൊരു തലത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. സായ്ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച റംസാനെതിരേയും സായിയും ആരോപണം ഉന്നയിക്കുകയായിരുന്നു.

ബിഗ് ബോസ് ഹൗസിലെ മത്സരാർഥിയായ രമ്യയ്ക്കെതിരെ റംസാൻ ഉന്നയിച്ച കമന്റ് സായ് വെളിപ്പടുത്തുകയായിരുന്നു. ഇവിടെ കയറിവന്ന പെണ്‍കുട്ടിയെക്കുറിച്ച് വളരെ മോശം കമന്റാണ് റംസാൻ ഉന്നയിച്ചത് എന്നാണ് സായ് പറഞ്ഞത്. പള്ളിപ്പെരുന്നാളിനും ഉത്സവത്തിനും കേള്‍ക്കുന്ന ശബ്ദമെന്ന് പറഞ്ഞു. സ്ത്രീകളെ വെറും ശരീരമായി കാണുന്നവനാണ് റംസാനെന്നും സായി തുറന്നടിച്ചു

തക്കുടുവാവയെന്നായിരുന്നു സായ് റംസാനെ വിശേഷിപ്പിച്ചത്. പെണ്‍ഫിറോസെന്നായിരുന്നു സന്ധ്യയെ വിശേഷിപ്പിച്ചത്. നല്ലൊരു പേര് തനിക്കുണ്ടെന്നും ഈ പ്രയോഗം ശരിയല്ലെന്നുമായിരുന്നു സന്ധ്യ നല്‍കിയ മറുപടി. എനിക്ക് നീ ഇത്രയേയുള്ളൂവെന്ന് പറഞ്ഞായിരുന്നു റംസാന്‍ കാലിൽ കിടന്ന ചെരുപ്പൂരി എറിഞ്ഞു. എന്നാൽ ഇത് മറ്റൊരു വഴക്കിലേയ്ക്ക് മാറുകയായിരുന്നു. റംസാൻ എറിഞ്ഞ ചെറുപ്പ് വീണത് മണിക്കുട്ടന്റെ അടുത്തേയ്ക്ക് ആയിരുന്നു. ഇത് ഹൗസിൽ മറ്റൊരു വഴക്ക് സൃഷ്ടിക്കുകയായിരുന്നു.
Recommended Video

മണിക്കുട്ടനെ ചെരുപ്പെറിഞ്ഞതോടെ ടാസ്‌ക്ക് സംഘര്‍ഷഭരിതമായി മാറുകായിരുന്നു. റംസാൻ എറിഞ്ഞതല്ലെന്നും കാൽ വിയർത്തപ്പോൾ ഊരി എറിഞ്ഞതാണെന്നും നോബി വാദിച്ചു. ഇതിന്റെ പേരിൽ കിടിലൻ ഫിറോസും മണിക്കുട്ടനും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ചെരിപ്പൂരിയത് ന്യായീകരിക്കാന്‍ പറ്റുന്ന കാര്യമല്ലെന്ന് റംസാനെതിരെ എല്ലാവരും പറഞ്ഞു. ഒടുവിൽ റംസാൻ മാപ്പ് പറയുകയായിരുന്നു.ഈ സംഭവത്തിന് പിന്നാലെ ബിഗ് ബോസ് എല്ലാവരേയും വിളിപ്പിച്ചു. നല്ല രീതിയില്‍ ഈ ടാസ്‌ക്ക് മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയുമെങ്കില്‍ സമയം ബാക്കിയുണ്ട്. അല്ലെങ്കില്‍ ഇത് ഇവിടെ അവസാനിപ്പിക്കാമെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. എല്ലാവരുമായി കൂടി ആലോചിച്ച ശേഷം ടാസ്ക്ക് പൂർത്തിയാക്കാമെന്ന് ക്യാപ്റ്റനായ അഡോണി ബിഗ് ബോസിനോട് പറയുകയായിരുന്നു.


Click it and Unblock the Notifications