മികച്ച നടനുള്ള ഓസ്‍കാര്‍ പുരസ്കാരം നേടണം, വലിയ സ്വപ്നവുമായി ബിഗ് ബോസിലേക്ക് സായ് വിഷ്‍ണു

ഒരുപാട് ആഗ്രഹങ്ങളുമായിട്ടാണ് ഇക്കുറി മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. ഇപ്പോഴിത ആ കൂട്ടത്തിൽ ഒരാൾ കൂടി ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുകയാണ്. ഏറെ സ്നേഹത്തോടെയാണ് സായ് വിഷ്ണുവിനെ മോഹൻലാൽ ബിഗ് ബോസ് സീസൺ 3ലേയ്ക്ക് സ്വാഗതം ചെയ്യുന്നത്. മലയാളി പ്രേക്ഷകർക്ക് സുപരിചിതനല്ല സായ്. എങ്കിലും വരും ദിവസങ്ങളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുമെന്ന് ഉറപ്പാണ്.

 Sai Vishnu

തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി കൊണ്ടാണ് സായ് വിഷ്ണു ഷോയിൽ എത്തിയിരിക്കുന്നത്. അത് മറ്റൊന്നുമല്ല. സിനിമ തന്നെയാണ് സായ് വിഷ്ണുവിന്റെയും സ്വപ്നം. മികച്ച ന‍ടനുള്ള ഓസ്കാർ നേടുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. സിനിമാ മേഖലയിൽ ഉയരങ്ങൾ കീഴടക്കാൻ ഏത് വെല്ലുവിളിയും നേരിടാൻ തയ്യാറാണെന്നും സായ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

സ്കൂൾ കാലഘട്ടം മുതൽ അഭിനയമാണ് തന്റെ മനസ്സിൽ മുഴുവനെന്നാണ് സായ് പറയുന്നത്. പണ്ട് ക്ലാസില്‍ ടീച്ചര്‍ ആരാവണമെന്ന് ചോദിക്കുമ്പോഴേ സിനിമാനടന്‍ എന്നാണ് പറഞ്ഞിരുന്നത്. എത്ര പരിശ്രമിച്ചിട്ടും ഇതുവരെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയിട്ടില്ല. ബിഗ് ബോസ് അതിലേക്കുള്ള ഒരു വാതില്‍ തുറക്കുമെന്നാണ് പ്രതീക്ഷയാണെന്നും സായ് വിഷ്‍ണു അത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

മനസ്സിൽ മാത്രമല്ല കയ്യിലും ഓസ്കാർ മോഹം പച്ചകുത്തിയിട്ടുണ്ട്. മോഡൽ, വീഡിയോ ജോക്കി എന്നീ മേഖലകളിലുംവിഷ്ണു പ്രവർത്തിച്ചിട്ടുണ്ട്.
ചില വെബ് സിരീസുകളിലും അഭിനയിച്ചിട്ടുണ്ട്. മകന് പൂർണ്ണ പിന്തുണയാണ് വീട്ടുകാർ നൽകുന്നത്. അച്ഛൻ അമ്മ, സഹോദരി എന്നിവരടങ്ങുന്ന ചെറിയ കുടുംബമാണ് സായ് വിഷ്ണുവിന്റേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X