For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്‌റെ എല്ലാ കാര്യങ്ങളും ബിഗ് ബോസില്‍ എനിക്ക് അനുകൂലമായി മാറി, മനസുതുറന്ന് സായി വിഷ്ണു

  |

  ബിഗ് ബോസ് സീസണ്‍ 3യിലെ സായി വിഷ്ണുവിന്‌റെ നേട്ടം ആഘോഷമാക്കുകയാണ് ആരാധകര്‍. വലിയ സ്വപ്‌നങ്ങളുമായി ഷോയിലേക്ക് എത്തിയ മല്‍സരാര്‍ത്ഥിയാണ് സായി. ഓസ്‌കര്‍ നേടണം എന്ന സ്വപ്നമുളള സായിക്ക് ബിഗ് ബോസ് ഷോ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. ബിഗ് ബോസില്‍ മികച്ച പ്രകടനമാണ് സായി കാഴ്ചവെച്ചത്. തുടക്കത്തില്‍ ആര്‍ക്കും സുപരിചിതനല്ലാത്ത താരം പിന്നീട് എല്ലാവരുടെയും പ്രിയങ്കരനായി മാറി. ഫിനാലെയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ സായി എത്തുമെന്ന് പലരും പ്രവചിച്ചിരുന്നു.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം

  അതേസമയം റണ്ണറപ്പാവാന്‍ തനിക്ക് അനുകൂലമായ ഘടകങ്ങളെ കുറിച്ച് എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് സായി. ഞാന്‍ എന്ന വ്യക്തിയുടെ അടിതൊട്ട് മുടി വരെയുളള, ഉളളിലുളള കാര്യങ്ങളെല്ലാം സത്യസന്ധമായിട്ടാണ് അവതരിപ്പിച്ചത് എന്ന് സായി വിഷ്ണു പറയുന്നു. എന്‌റെ എല്ലാ കാര്യങ്ങളും ബിഗ് ബോസില്‍ എനിക്ക് അനുകൂലമായി മാറിയെന്നാണ് വിചാരിക്കുന്നത്.

  സ്വപ്‌നം കാണുന്നവരുടെ സീസണ്‍ ആണല്ലോ ഇത്തവണത്തേത്. സ്വപ്‌നങ്ങളുമായിട്ടാണ് ഞാനും ബിഗ് ബോസിലേക്ക് എത്തിയത്. എന്‌റെ ക്യാരക്ടര്‍ അടക്കമുളള എല്ലാ കാര്യങ്ങളും എനിക്ക് ബിഗ് ബോസില്‍ അനുകൂലമായിട്ടുണ്ട്. നൂറ് ശതമാനം സത്യസന്ധമായാണ് വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പറഞ്ഞത്. ബിഗ് ബോസില്‍ ആണെങ്കിലും പുറത്താണെങ്കിലും അങ്ങനെയാണ് ചെയ്യാറ്. എങ്കില്‍പോലും അന്ന് ഞാന്‍ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടില്ല. പറയാന്‍ ആവശ്യപ്പെട്ടത് ജീവിതമല്ലെ, അതില്‍ എന്ത് ഗെയിം സ്ട്രാറ്റജി വരാന്‍, സായി പറയുന്നു.

  ബിഗ് ബോസ് തുടങ്ങുന്നതിന് ഒരു വര്‍ഷം മുന്‍പാണ് താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ക്ഷണം വന്നതെന്നും സായി പറഞ്ഞു. ആദ്യം ഒരു പ്രാങ്ക് ആണെന്ന് വിചാരിച്ചു. എന്നാല്‍ സത്യമാണെന്ന് മനസിലാക്കിയത് മുതല്‍ എന്നെ മികച്ചതാക്കാന്‍ ശ്രമിച്ചു. ബോഡി ബില്‍ഡിംഗ് ചെയ്യാനും ഒരുപാട് വായിക്കാനും സമയം കണ്ടെത്തി. എന്‌റെ ക്യാരക്ടര്‍ മികച്ചതാകാന്‍ ശ്രമിച്ചു. ബിഗ് ബോസില്‍ എറ്റവും ഇഷ്ടം ആരെയെന്ന് ചോദിച്ചാല്‍ മനുഷ്യരോടുളള ഇഷ്ടത്തില്‍ ഏറ്റക്കുറിച്ചിലുകള്‍ ഉണ്ടായാല്‍ ഞാന്‍ പ്രവര്‍ത്തിച്ച കാര്യങ്ങളൊക്കെ വേയ്‌സ്റ്റാകും. എല്ലാവരോടും എനിക്ക് സ്‌നേഹം മാത്രം.

  ബിഗ് ബോസിന് ശേഷം ലഭിച്ച പ്രതികരണങ്ങളെ കുറിച്ചും സായി മനസുതുറന്നു. ഓവര്‍വെല്‍മ്ഡ് വിത്ത് ലൗ എന്ന് പറയില്ലെ. സ്‌നേഹം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ് എല്ലാവരും. നല്ല കാലം വരും എന്ന് അമ്മ എപ്പോഴും പറയും. അനിയത്തിക്കാണെങ്കിലും എന്നെ പോലെ വലിയ സ്വപ്‌നമാണ്. ഐഎഎസ് ആകണം എന്നാണ് ആഗ്രഹം. സ്വപ്‌നം കണ്ട് ഇങ്ങനെയൊക്കെ എത്താന്‍ കഴിയും എന്ന് എനിക്ക് കാണിച്ചുകൊടുക്കാന്‍ പറ്റിയല്ലോ. അച്ഛനാണെങ്കിലും ഇതുവരെ നല്ല ജീവിതമൊന്നും ഉണ്ടായിട്ടില്ല.

  എന്‌റെ സ്വപ്‌നങ്ങളൊക്കെ പൂര്‍ത്തിയാക്കുന്നതോടൊപ്പം എന്‌റെ കുടുംബത്തിനും വേണ്ടിയാണ് ഞാന്‍ എല്ലാം ചെയ്യുന്നത്. അതിന്‌റെ അടുത്തൊക്കെ എത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. എന്നെയോര്‍ത്ത് അച്ഛനും അമ്മയും അനിയത്തിയുമൊക്കെ അഭിമാനിക്കുന്നു.
  ബിഗ് ബോസിലുള്ള എല്ലാവരോടും സൗഹൃദത്തിലാകാനാണ് താന്‍ ശ്രമിച്ചത് എന്നും സായി പറഞ്ഞു. അവിടെയുള്ള എല്ലാവരോടും ഞാന്‍ തുറന്നുസംസാരിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ചെറിയൊരു ട്രെയിലറോ ടീസറോ ആയിട്ടാണ് എനിക്ക് അവിടെ തോന്നിയത്.

  ബിഗ് ബോസിന് ശേഷമുളള എറ്റവും വലിയ സന്തോഷം, ഫിനാലെയില്‍ മനസുതുറന്ന്‌ മണിക്കുട്ടന്‍

  കുറച്ച് സംസാരിച്ചുകഴിയുമ്പോള്‍ ചിലരെ ശരിയാകില്ല എന്നു നമുക്ക് മനസിലാകും. അങ്ങനെ തോന്നിക്കഴിഞ്ഞാല്‍ നമ്മള്‍ മാറിനില്‍ക്കും. അവരോട് ദേഷ്യമോ വെറുപ്പോ ഒന്നും കാണിക്കാന്‍ പോകുന്നില്ല. ബിഗ് ബോസില്‍ ഞാന്‍ എല്ലാവരെയും ഒരു പോലെ പരിഗണിച്ചിരുന്നു.
  പക്ഷേ ഗെയിമുകളും ടാസ്‌ക്കുകളും വരുമ്പോള്‍ ചിലപ്പോഴൊക്കെ സൗഹൃദങ്ങളിലേക്കും ഗെയിം വന്നപ്പോള്‍ എനിക്ക് ബുദ്ധിമുട്ടായി. അതൊന്നും സൗഹൃദത്തെ ബാധിക്കരുത് എന്നുണ്ടായിരുന്നു.

  ട്രോളുകള്‍ കിട്ടിയതില്‍ ക്വീന്‍ താനാണെന്ന് സൂര്യ, ഐസുമായി ബന്ധപ്പെട്ട തഗ്ഗിനെ കുറിച്ച് മണിക്കുട്ടന്‍

  Manikkuttan തന്നെ ഒന്നാംസ്ഥാനത്തിന് അർഹൻ- Kidilam Firoz | FilmiBeat Malayalam

  അവിടെയുള്ള എല്ലാവരോടും മാത്രമല്ല ലോകത്തുള്ള എല്ലാവരോടും എനിക്ക് സ്‌നേഹമാണ്. എല്ലാവരെയും തുല്യമായി കാണാനാണ് ശ്രമിക്കുന്നത്. ഇങ്ങനെ മുന്നോട്ടുപോകുന്ന ഒരാള്‍ അതിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമെന്ന് തോന്നിയാല്‍ അതില്‍ നിന്ന് സ്വയം മാറിനില്‍ക്കണം. എങ്കിലും എല്ലാവരോടും സ്‌നേഹവും സൗഹൃദവും തന്നെയാണ് ഇപ്പോഴും. എന്റെയും അഡോണിയുടെയും റംസാന്റെയും കാര്യമെടുത്താലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്, സായി പറഞ്ഞു.

  മോഹന്‍ലാലും ജഗതിയും തിലകനും തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡില്‍ കിട്ടില്ല, വിമര്‍ശനങ്ങളെ കുറിച്ച് പ്രിയദര്‍ശന്‍

  Read more about: bigg boss
  English summary
  sai vishnu reveals what In favor him after bigg boss show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X