പെൺകുട്ടിയെ കുറിച്ച് റംസാൻ പറഞ്ഞത് ഷോയിൽ പറയാൻ ആഗ്രഹിച്ചിരുന്നില്ല, പൊട്ടിക്കരഞ്ഞ് സായി വിഷ്ണു
നാട്ടുകൂട്ടം ടാസ്ക്ക് ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്. 12 പേരും വ്യത്യസ്ത ഗ്രൂപ്പായി തിരിഞ്ഞിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളായിരുന്ന പലരും ഇപ്പോൾ ശത്രുക്കളാണ്. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു സായ്, അഡോണി, റംസാൻ. എന്നാൽ ഇവർ മൂന്നു പേരും രണ്ട് വഴികളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. റംസാനും അഡോണിയും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്.
ഗ്ലാമറസ് ലുക്കിൽ ടൊവിനോ തോമസിന്റെ നായിക, ചിത്രം വൈറലാകുന്നു
സായ്, അഡോണി, റംസാൻ ഇവർ തമ്മിലുള്ള അഭിപ്രായഭിന്നത ഹൗസിൽ പരസ്യമായ രഹസ്യമാണ്. എന്നാൽ മൂവരും ടാസ്ക്കിന് ശേഷം അധികം സംസാരിക്കാറില്ല. ഇപ്പോഴിത നിറ കണ്ണുകളുമായി സായ് കൺഫെഷൻ റൂമിൽ എത്തിയിരിക്കുകയാണ്. തനിക്കെതിരെ നടന്ന ചെരുപ്പേറിനെ തുടർന്നാണ് നിറ കണ്ണുകളുമായി കൺഫെഷൻ റൂമിൽ എത്തിയിരിക്കുന്നത്

നാട്ടുകൂട്ടം ടാസ്ക്കിനിടെ സായ്ക്കെതിരെ രൂക്ഷമായ ആരോപണമായിരുന്നു റംസാൻ ഉന്നയിച്ചത്. തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് അതേനായണയത്തിൽ തന്നെ സായിയും മറുപടി കൊടുത്തു. എന്നാൽ വാക്ക് തർക്കം രണ്ടു പേരുടേയും കയ്യിൽ നിന്ന് പോകുകയായിരുന്നു. രമ്യയ്ക്കെതിരെ റംസാൻ ഉന്നയിച്ച ഒരു മോശമായ കമന്റ് സായ് പുറത്തു വിട്ടതോടെ കളി മാറുകയായിരുന്നു. വാക്ക് തർക്കം രൂക്ഷമായതോടെ റംസാൻ സായിക്ക് നേരെ റംസാൻ ചെരുപ്പ് എറിയടുകയായിരുന്നു. എന്നാൽ ഇത് പോയത് മണിക്കുട്ടന്റെ നേർക്കും. ഇതിനെ തുടർന്ന് ഹൗസിൽ വലിയ പ്രശ്നം ഉടലെടുക്കുകയായിരുന്നു.

സായ് വാക്കുകൾ വളച്ചൊടിക്കുന്നു എന്ന പരാതിയുമായി റംസാൻ കൺഫെഷൻ റൂമിൽ എത്തുകയായിരുന്നു. താൻ പറഞ്ഞതിന് മാപ്പു ചോദിക്കുന്നുവെന്നു റംസാൻ പറഞ്ഞു. ബിഗ് ബോസ് റംസാനെ സമാധാനിപ്പിച്ച് അയക്കുകയായിരുന്നു. ഇത് കുടുംബ പ്രേക്ഷക കാണുന്ന ഷോയാണെന്നും,മോശമായ പ്രവൃത്തികൾ മത്സരാർഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടായാൽഇടെപടുമെന്നും റാംസാനോട് ബിഗ് ബോസ് പറഞ്ഞു.

പിന്നീട് കൺഷെഷൻ റൂമിൽ എത്തിയത് സായ് വിഷ്ണു ആയിരുന്നു. തന്നെ ചെരുപ്പ് കൊണ്ട് എറിഞ്ഞതിനെ കുറിച്ചായിരുന്നു സായ് സംസാരിച്ച്. നിറ കണ്ണുകളോടെയാണ് സായ് സംസാരിച്ചത്. താനിക്ക് ആരുടേയും ചെരുപ്പേറ് കൊള്ളേണ്ട ആവശ്യമില്ലെന്നും വളരെ മോശമായിട്ടാണ് റംസാൻ പെരുമാറിയതെന്നു സായ് പറഞ്ഞു. റംസാൻ ആ പെൺകുട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ താൻ ടാസ്ക്കിൽ പറയണമെന്ന് വിചാരിച്ചില്ലെന്നും പുറത്ത് പോകുമ്പോൾ പറയാനിരുന്നതാണെന്നും സായ് പറഞ്ഞു. ഒരു ജീവിതത്തിന് വേണ്ടിയാണ് ഈ ഷോയിൽ എത്തിയതെന്ന് പറഞ്ഞ് സായ് പൊട്ടിക്കരയുകയായിരുന്നു. പിന്നീട് ബിഗ് ബോസ് സായിയെ സമാധാനിപ്പിക്കുകയും ചെയ്തിരുന്നു. സായ് സ്വപ്നം കാണുന്നവരുടെ സീസൺ ആണ് ഇത്. അതിൽ ഒരാളാണ് നിങ്ങൾ. നന്നായി കളിക്കുക എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്
Recommended Video

സായ് റംസാൻ പ്രശ്നം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിട്ടുണ്ട്. റംസാനെതിരെ രൂക്ഷ വിമർശനമാണ് പ്രേക്ഷകരിൽ നിന്ന് ഉയരുന്നത്. ചെരുപ്പറിഞ്ഞ സംഭവത്തിൽ റംസാനെ പുറത്താക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്. റംസാനെതിരെ രൂക്ഷ വിമർശനം ഉയരുമ്പോൾ സായിയ്ക്ക് പിന്തുണ കൂടുകയാണ്. അവസാനം വരെ കൂടെ നിൽക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്.


Click it and Unblock the Notifications