പ്രകോപനങ്ങള്‍ക്കിടയിലും സായി വിഷ്ണു ഇനിയും പറയാത്തൊരു കാര്യം കൂടിയുണ്ട്; വെളിപ്പെടുത്തലുമായി മാതാപിതാക്കള്‍

മോണിങ് ടാസ്‌കിനിടെ സായി വിഷ്ണുവും ഫിറോസ് ഖാനും ഏറ്റുമുട്ടിയത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ നിന്റെ മുഖം മൂടി ഞാന്‍ വലിച്ചൂരുമെന്ന് പറഞ്ഞാണ് ഫിറോസ് ഈ വിഷയം അവസാനിപ്പിച്ചത്. അവസരം കിട്ടുമ്പോള്‍ ഇതിനുള്ള മറുപടി കിട്ടുമെന്ന വെല്ലുവിളിയും നടത്തി. ഒടുവില്‍ ഇരുവരും തമ്മില്‍ വലിയ വഴക്ക് നടക്കാന്‍ സാധ്യതയുള്ളതായി പുറത്ത് വന്ന വീഡിയോയില്‍ കാണിച്ചിരുന്നു.

ബിക്കിനി വസ്ത്രത്തില്‍ ദിലീപ് നായിക, നടി വേദികയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

സായിയുടെ വീട്ടില്‍ ബാത്ത്‌റൂമിന് വാതിലില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടി കാണിച്ചാണ് ഫിറോസ് വഴക്കുണ്ടാക്കുന്നത്. ഇത്രയും പ്രായമായിട്ടും പണിക്ക് പോവാതെ ജീവിക്കുന്നതിനെ കുറിച്ചും സായിയോട് ഫിറോസ് ചോദിക്കുന്നുണ്ട്. എന്നാല്‍ സായിയുടെ ജീവിതത്തിലുണ്ടായിരുന്ന പ്രതിസന്ധികളെ കുറിച്ച് മാതാപിതാക്കന്മാര്‍ തന്നെ തുറന്ന് പറയുകയാണിപ്പോള്‍.

 സായിയെ കുറിച്ച് മാതാപിതാക്കൾ

'കഷ്ടപാടുകള്‍ സഹിച്ചാണ് അവന്‍ ഇവിടം വരെ എത്തിയതെന്ന് അമ്മ സാക്ഷ്യം പറയുന്നു. പണി തീരാത്ത വീടിന്റെ വരാന്തയിലിരുന്ന് സംസാരിക്കുമ്പോഴും അമ്മയ്ക്ക് സായിയിലുള്ള വിശ്വസം പ്രകടമായിരുന്നു. സ്വന്തം മക്കളെ നോക്കും പോലെയാണ് ഞങ്ങളെ നോക്കുന്നത്. അവനെ പോലൊരു മകനെ കിട്ടിയതില്‍ സന്തോഷമുണ്ട്. ബിഗ് ബോസില്‍ കിട്ടുമെന്ന് പറഞ്ഞ് അവന്‍ തുള്ളിച്ചാടുകയായിരുന്നു. അന്നും കുറച്ചധികം ഭക്ഷണ സാധനമൊക്കെ കൊണ്ട് തന്നു.

 സായിയെ കുറിച്ച് മാതാപിതാക്കൾ

അവന്‍ എന്ത് കഴിച്ചാലും അത് ഞങ്ങള്‍ക്കും കൊണ്ട് തരും. സ്വത്തും പണത്തിനെക്കാള്‍ വലുത് സ്‌നേഹിക്കുന്നു മക്കളാണെന്നും അവര്‍ പറഞ്ഞു. കുഞ്ഞിലേ തന്നെ പടം വരയ്ക്കുകയും മോഡലിങ് രംഗത്തേക്ക് നടക്കുകയും ചെയ്തിരുന്നു. അവന്റെ സ്വപ്‌നം സിനിമയായിരുന്നുവെന്നും കലാരംഗത്ത് വലിയ കഴിവ് മുന്‍പ് തന്നെയുണ്ടായിരുന്നു എന്നും അമ്മയും അച്ഛനും പറയുന്നു.

 സായിയെ കുറിച്ച് മാതാപിതാക്കൾ

സായിയുടെ എപ്പിസോഡ് കാണാന്‍ വീട്ടില്‍ ടിവിയില്ല. സുഹൃത്തുക്കളൊക്കെ കൊണ്ട് വന്ന്് കാണിച്ച് തരും. അങ്ങനെയാണ് കാണുന്നത്. പേപ്പറിടാനും ഹോട്ടല്‍ ജോലിക്ക് വരെ അവന്‍ പോയിട്ടുണ്ട്. വീട് നന്നാക്കാനായി രണ്ട് മൂന്ന് ലക്ഷം രൂപയൊക്കെ അവന്‍ ജോലി ചെയ്ത് ഉണ്ടാക്കിയിരുന്നു. അമ്മയുടെ ഹൃദയശസ്ത്രക്രിയയ്ക്കായി ഉപയോഗിച്ച് ആ പണം തീര്‍ന്ന് പോയെന്നും ഇരുവരും പറഞ്ഞു.

 സായിയെ കുറിച്ച് മാതാപിതാക്കൾ

എന്ത് കൊണ്ടാണ് സായിക്ക് വീട്ടില്‍ ജോലി ചെയ്യിക്കാന്‍ പറ്റാത്തതെന്ന് പലപ്പോഴും സായിയെ പ്രകോപിപ്പിച്ച്് പലരും സംസാരിച്ചിട്ടും സായി അമ്മയുടെ ഓപ്പറേഷന്റെ കാര്യം എടുത്ത് പറഞ്ഞ് പ്രതിരോധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ബിഗ് ബോസ് വീട്ടില്‍ അടുത്ത എപ്പിസോഡില്‍ സായിയും ഫിറോസും തമ്മില്‍ ഇതുമായി ബന്ധപ്പെട്ടുള്ള വിഷയം കൂടുതല്‍ ചര്‍ച്ചയാകുമെന്ന് തന്നെയാണ് പുതിയ പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X