എല്ലാവരുടെയും പരിശ്രമങ്ങളെ ഞാന്‍ മാനിക്കുന്നു. ഒത്തിരി സ്‌നേഹം, സായി വിഷ്ണുവിന്റെ വീഡിയോ
ബിഗ് ബോസ് മൂന്നാം സീസണില്‍ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സായി വിഷ്ണു. സെലിബ്രിറ്റി സ്റ്റാറ്റസുകളൊന്നുമില്ലാതെയാണ് സായി ഷോയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ സാധാരണക്കാരുടെ പ്രതിനിധി എന്ന നിലയിലാണ് സായി വിഷ്ണു അറിയപ്പെടുന്നത്. ബിഗ് ബോസില്‍ തുടക്കം മുതല്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച സായി മികച്ച ഗെയിമര്‍മാരില്‍ ഒരാളായാണ് അറിയപ്പെട്ടത്. അതേസമയം സായി വിഷ്ണുവിന്‌റെതായി വന്ന പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബ്യൂട്ടി വൈബ്‌സ് യൂടൂബ് ചാനലിലാണ് സായിയുടെ വീഡിയോ വന്നിരിക്കുന്നത്.

നമസ്‌കാരം സായിയാണ്, നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിങ്ങള്‍ ചെയ്ത ഓരോ വോട്ടിനും നന്ദിയുണ്ട്. ശനിയാഴ്ച രാത്രി 12 മണിവരെയാണ് വോട്ടിംഗ് ഉളളത്. അപ്പോ എല്ലാവരും നമുക്ക് വേണ്ടി വോട്ട് ചെയ്യുക. ഷോയുടെ ഭാഗമായിട്ട് കുറച്ച് നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടാണ് എല്ലാവരെയും എനിക്ക് നേരിട്ട് കോണ്‍ടാക്ട് ചെയ്യാന്‍ പറ്റാത്തത് എന്ന് സായി വീഡിയോയില്‍ പറയുന്നു.
ചഹലിന്‌റെ ഭാര്യ ധനശ്രീയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, കാണാം
Recommended Video
സോഷ്യല്‍ മീഡിയയിലും അല്ലാതെയും എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാവരുടെയും സ്‌നേഹം ഞാന്‍ മനസിലാക്കുന്നു,. സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍ എനിക്ക് വേണ്ടിയിട്ടുളള ഫാന്‍സ്, ആര്‍മി പേജുകള്‍, ഗ്രൂപ്പുകള്‍ എല്ലാവരുടെയും സ്‌നേഹം മനസിലാക്കുന്നു. അതിന്‌റെ അഡ്മിന്‍സ്, ഗ്രൂപ്പ് മെമ്പേര്‍സ് എല്ലാവരുടെയും പരിശ്രമങ്ങളെ ഞാന്‍ മാനിക്കുന്നു. എല്ലാവരോടും ഒത്തിരി സ്‌നേഹം. എനിക്ക് നേരിട്ട് കോണ്‍ടാക്റ്റ് ചെയ്യാന്‍ പറ്റുന്ന ഒരു സാഹചര്യം വന്ന് കഴിഞ്ഞാല്‍ ഞാന്‍ എറ്റവും ആദ്യം വിളിക്കുക നിങ്ങളെയൊക്കെ ആയിരിക്കും. അപ്പോ എല്ലാവരും എനിക്ക് വേണ്ടി വോട്ട് ചെയ്യണം. സ്‌നേഹവും പിന്തുണയും കൂടെയുണ്ടാവണം നന്ദി, സായി പറഞ്ഞു.


Click it and Unblock the Notifications











