ഡിംപല്‍ സ്‌ട്രോംഗായിട്ട് ഇരിക്കണം, ഞങ്ങളൊക്കെ കൂടെയുണ്ട്, ആശ്വാസ വാക്കുകളുമായി സായി വിഷ്ണു

By Midhun Raj

ബിഗ് ബോസിന്‌റെ 76ാം എപ്പിസോഡില്‍ ഡിംപല്‍ ഭാലിന്‌റെ അസാന്നിദ്ധ്യം ബിബി വീട്ടില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. വേക്കപ്പ് സോംഗില്‍ ഡാന്‍സ് കളിച്ച് എല്ലാവരും ഉഷാറായ സമയത്ത് മണിക്കുട്ടന്‍ പ്രിയസുഹൃത്തിനെ ഓര്‍ത്ത് ഒറ്റയ്ക്കിരുന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു. തുടര്‍ന്ന് റിതു അരികിലെത്തിയാണ് മണിക്കുട്ടനെ ആശ്വസിപ്പിച്ചത്. മോണിംഗ് ആക്ടിവിറ്റി സമയത്ത് ഡിംപലിന്‌റെ ദുഖത്തില്‍ പങ്കുചേര്‍ന്ന് മല്‍സരാര്‍ത്ഥികള്‍ രണ്ടുമിനിറ്റ് മൗനം ആചരിച്ചു.

ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.

പിന്നാലെ കിച്ചണിലുളള സമയത്ത് സായി ബിഗ് ബോസ് ക്യാമറ നോക്കി ഡിംപലിനോട് ആശ്വാസ വാക്കുകള്‍ പറഞ്ഞിരുന്നു. ഡിംപല്‍ എവിടെയാണേലും സ്‌ട്രോംഗ് ആയിട്ട് ഇരിക്കുക. ഞങ്ങളൊക്കെ കൂടെയുണ്ട്. ഇവിടെ ആയതുകൊണ്ടാണ് ഒന്ന് ആശ്വസിപ്പിക്കാനോ കൂടെ നില്‍ക്കാനോ പറ്റാത്തത്. ശരീരത്തെ ഇട്ട് ഉലയ്ക്കരുത്. സായി പറഞ്ഞു.

സായി പറയുന്ന സമയത്ത് അനൂപ് കിച്ചണില്‍

സായി പറയുന്ന സമയത്ത് അനൂപ് കിച്ചണില്‍ പാചകം ചെയ്യുകയായിരുന്നു. അതെന്താണ് നീ അങ്ങനെ പറഞ്ഞതെന്ന് അനൂപ് സായിയോട് ചോദിച്ചു. തുടര്‍ന്ന് അവള്‍ ഫുള്‍ എക്‌സ്പ്രസ് ചെയുന്നത് ബോഡിയില്‍ കൂടി അല്ലെടാ എന്ന് സായി പറഞ്ഞു. അന്ന് മണിക്കുട്ടന്‍ പോയപ്പോള്‍ തന്നെ കണ്ടതല്ലെ. ഭയങ്കരമായിരുന്നു അത്.

ശരീരമിട്ട് ഉലയ്ക്കുകയായിരുന്നു

ശരീരമിട്ട് ഉലയ്ക്കുകയായിരുന്നു, സായി വിഷ്ണു പറഞ്ഞു. മണിക്കുട്ടന്‍ ഷോയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പിതാവിന്‌റെ വിയോഗ വാര്‍ത്ത അറിഞ്ഞ് ഡിംപല്‍ പോയത്. അതേസമയം സന്തോഷത്തോടെ ഷോയില്‍ തിരിച്ചെത്തിയ മണിക്കുട്ടന്‍ ഡിംപലിന്‌റെ ദുഖത്തില്‍ വീണ്ടും തകര്‍ന്നിരുന്നു. ബിഗ് ബോസ് ഹൗസിലെ മണിക്കുട്ടന്‌റെ എറ്റവും അടുത്ത സുഹൃത്താണ് ഡിംപല്‍.

ബിഗ് ബോസിന്‌റെ കഴിഞ്ഞ എപ്പിസോഡില്‍

ബിഗ് ബോസിന്‌റെ കഴിഞ്ഞ എപ്പിസോഡില്‍ ഡിംപലിനെ ഷോയില്‍ തിരിച്ചുകൊണ്ടുവരണമെന്ന് മണിക്കുട്ടന്‍ ബിഗ് ബോസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഡിംപല്‍ അവസാന അഞ്ചില്‍ വരാന്‍ മല്‍സരബുദ്ധിയുളള കുട്ടിയാണെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. ഡിംപല്‍ ടൈറ്റില്‍ വിന്നറായാല്‍ അതൊരു ചരിത്ര നിമിഷം തന്നെയായിരിക്കും എന്നും ബിഗ് ബോസിനോട് മണിക്കുട്ടന്‍ പറഞ്ഞിരുന്നു.

Recommended Video

Thinkal about Dimpal Bhal's Father's demise | FilmiBeat Malayalam
അതേസമയം നിലവില്‍

അതേസമയം നിലവില്‍ പത്ത് മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസ് വീട്ടിലുളളത്. ഷോ അവസാനിക്കാനായി ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ഇത്തവണ ബിഗ് ബോസ് വിന്നര്‍ ആരാകും എന്നറിയാന്‍ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. രമ്യയ്ക്ക് പിന്നാലെ അഡോണിയാണ് ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായത്. അവസാന ക്യാപ്റ്റന്‍സി ടാസ്‌ക്കായിരുന്നു കഴിഞ്ഞ എപ്പിസോഡില്‍ നടന്നത്. അനൂപ്, റംസാന്‍ തുടങ്ങിയവരായിരുന്നു ബിഗ് ബോസില്‍ അവസാന ക്യാപ്റ്റന്‍സിക്ക് വേണ്ടി അഡോണിക്കൊപ്പം മല്‍സരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X