twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റംസാന്‌റെ നിഴലായി നിന്നു, റിതു രണ്ട് നിലപാടുകളുളള വ്യക്തിയെന്ന് സഹമല്‍സരാര്‍ത്ഥികള്‍

    By Midhun Raj
    |

    ബിഗ് ബോസ് മൂന്നാം സീസണിലെ വീക്ക്‌ലി ടാസ്‌ക്കുകളെല്ലാം ശ്രദ്ധേയമായിരുന്നു. മല്‍സരാര്‍ത്ഥികളെല്ലാം തങ്ങളുടെ കഴിവിന്റെ പരമാവധി ഈ ടാസ്‌ക്കില്‍ പുറത്തെടുക്കാറുണ്ട്. അറുപത്തിയഞ്ചാമത്തെ എപ്പിസോഡില്‍ ബിഗ് ബോസ് നല്‍കിയ വീക്ക്‌ലി ടാസ്‌ക്ക് നാട്ടുകൂട്ടം ആണ്. കോലോത്ത് നാട്, കലിംഗ നാട് എന്നീങ്ങനെ രണ്ട് ടീമുകളായി തിരിച്ചാണ് ടാസ്‌ക്ക് നടക്കുന്നത്. കോലോത്ത് നാട് ടീമില്‍ അനൂപ്, മണിക്കുട്ടന്‍, സായി, സൂര്യ, ഡിംപല്‍, അഡോണി എന്നിവരും കലിംഗ നാടില്‍ റംസാന്‍, സന്ധ്യ, കിടിലം ഫിറോസ്, റിതു മന്ത്ര, രമ്യ, നോബി തുടങ്ങിയവരും മല്‍സരിക്കുന്നു.

    ഗ്ലാമര്‍ ചിത്രങ്ങളുമായി നടി, പുത്തന്‍ ഫോട്ടോസ് കാണാം

    അതേസമയം ബിഗ് ബോസില്‍ നില്‍ക്കാന്‍ യോഗ്യതയില്ലെന്ന് തോന്നുവരെ കോലോത്ത് നാട്ടുകാര്‍ പറയുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്യുന്നതാണ് ടാസ്‌ക്ക്. തുടര്‍ന്ന് ഋതു മന്ത്രയെ ആണ് കോലോത്ത് നാട് ചോദ്യം ചെയ്യലിനായി ആദ്യം തിരഞ്ഞെടുത്തത്. ഋതുവിനെ ചോദ്യം ചെയ്ത് അഡോണി ആദ്യം എത്തി. "ലാലേട്ടന്‍ വന്ന എപ്പിസോഡില്‍ നിങ്ങള്‍ തന്നെ പറഞ്ഞ കാര്യമാണ് ഇവിടെയുളളവരെല്ലാം മറ്റ് എപ്പിസോഡുകള്‍ കണ്ടും മറ്റ് സീസണുകള്‍ കണ്ടിട്ട് വന്നവരാണെന്ന്.

    പ്രവചനങ്ങളും മറ്റ് കാര്യങ്ങളും

    പ്രവചനങ്ങളും മറ്റ് കാര്യങ്ങളും എപ്പിസോഡുകള്‍ വെച്ചുളള വിശകലനവുമായിട്ടാണ് ഇവിടെ ജീവിക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും.
    ഒന്നുമുതല്‍ പതിമൂന്ന് വരെയുളള സ്ഥാനത്തിന് വേണ്ടി ആളുകള്‍ വോട്ട് ചെയ്യുന്ന സമയത്ത് ഒന്നാം സ്ഥാനത്തിന് വേണ്ടി മല്‍സരിച്ച സായി , രമ്യ, പൊളി ഫിറോസ് സജ്ന. ഇവര്‍ മൂന്ന് പേരില്‍ രമ്യയും പൊളി ഫിറോസ് സജ്‌നയും വൈല്‍ഡ് കാര്‍ഡില്‍ വന്നവരാണ്.

    അവര്‍ക്ക് ഒന്നാം സ്ഥാനത്ത് എത്താന്‍

    അവര്‍ക്ക് ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കില്ല. കാരണം മുന്‍ സീസണുകളില്‍ അങ്ങനെ സംഭവിച്ചിട്ടില്ല എന്ന് അങ്ങനെ പറഞ്ഞിട്ടുളള നിങ്ങളാണ് ഇപ്പോള്‍ രണ്ട് രീതിയില്‍ സംസാരിക്കുന്നത്. സായിയെ നോമിനേറ്റ് ചെയ്ത നിങ്ങള്‍ ഉദ്ദേശിച്ചത് മുന്‍ സീസണുകളാണ്. അന്ന് നിങ്ങള്‍ ലാലേട്ടനോട് പറഞ്ഞത് എനിക്ക് അതിന് താല്‍പര്യമില്ല എന്നതാണ്, അഡോണി പറഞ്ഞു.

    ലാലേട്ടന് മുന്നില്‍ വെച്ച ഒരു കാര്യവും

    പിന്നാലെ ലാലേട്ടന് മുന്നില്‍ വെച്ച ഒരു കാര്യവും ഇവിടെ വെച്ച ഒരു കാര്യവും ഡബിള്‍ സ്റ്റാന്‍ഡുളള വ്യക്തി ഈ സ്റ്റാന്‍ഡില്‍ പോലും നില്‍ക്കാനുളള അര്‍ഹതയില്ലെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു എന്ന് സായിയും റിതുവിനോട് പറഞ്ഞു. റംസാന്റെ നിഴലായിട്ടാണ് ഋതു നിന്നതെന്നാണ് സായി ആരോപിച്ചത്. ഡബിള്‍ സ്റ്റാന്‍ഡുളള ഒരു വ്യക്തിയാണ് റിതുവെന്നും അതുകൊണ്ട് ഇവിടെ നില്‍ക്കാന്‍ അര്‍ഹതയില്ലെന്നും സായി പറഞ്ഞു.

    റംസാനുമായുളള റിതുവിന്‌റെ പിണക്കത്തെ

    റംസാനുമായുളള റിതുവിന്‌റെ പിണക്കത്തെ കുറിച്ചും സായി പറഞ്ഞു. റംസാന്റെ കൈയ്യിലുളള നോമിനേഷന്‍ കാര്‍ഡ് നിങ്ങള്‍ക്ക് കിട്ടില്ലെന്ന് അറിഞ്ഞപ്പോഴാണ് നിങ്ങള്‍ റംസാനുമായുളള പിണക്കം തുടങ്ങിയത്. സൗഹൃദത്തിന്‌റെ പേരിലുളള പിണക്കമായിരുന്നെങ്കില്‍ നിങ്ങള്‍ തമ്മില്‍ മിണ്ടിയേനെ, സായി പറഞ്ഞു. തുടര്‍ന്ന് റിതു ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് മണിക്കുട്ടന്‍ പറഞ്ഞതോടെ ടാസ്‌ക്ക് വാക്കുതര്‍ക്കത്തിലേക്ക് പോയി. ഒടുവില്‍ മാപ്പ് പറയണമെന്ന് കോലോത്ത് നാട് ടീം ആവശ്യപ്പെട്ടെങ്കിലും റിതു അതിന് തയ്യാറായില്ല.

    English summary
    bigg boss malayalam season 3: sai vishnu says against rithu manthra in weekly task
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X