ബിഗ് ബോസിലുള്ള സായ് അല്ല ഇത്, ദിലീപിന്റെ മകൾ മീനാക്ഷിയെ കുറിച്ച് നമിതയോട് അന്ന് ചോദിച്ചത്...

ബിഗ് ബോസ് സീസൺ3 ൽ എത്തിയതിന് ശേഷമാണ് സായ് വിഷ്ണു പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. വളരെ ചെറിയ സമയം കൊണ്ടാണ് സായ് മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത്. ബിഗ് ബോസ് ഹൗസിൽ ദേഷ്യത്തോടെ പെരുമാറുന്ന സായിയെയാണ് പ്രേക്ഷകർ അധികം കണ്ടിട്ടുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ സായ് വിഷ്ണുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

sai vishnu

സായ് ഒരു അവതാരകൻ കൂടിയാണ്. സായ് വിഷ്ണുവും നമിത പ്രമോദുമായുള്ള അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളരെ പക്വതയോടെയായിരുന്നു സായ് യുടെ അവതരണ ശൈലി. നമിതയുടെ സിനിമാ വിശേഷങ്ങൾ ചോദിക്കുന്നതിനോടൊപ്പം തന്നെ മീനാക്ഷിയുമായുള്ള സൗഹൃദത്തെ കുറിച്ചും സായ് ചോദിച്ചിരുന്നു.

മീനാക്ഷിയോട് തിരക്കിയെന്ന് പറയാമോ എന്നുള്ള സായിയുടെ ചോദ്യത്തിന് ഉറപ്പായും താൻ പറയാല്ലോ എന്നായിരുന്നു നമിത ഉത്തരം നൽകിയത്. എങ്ങനെയാണ് മീനാക്ഷിയുമായുള്ള സൗഹൃദമെന്നും സായ് ചോദിക്കുന്നുണ്ട്. തന്റെ സഹോദരിയെപോലെ എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരാൾ ആണ് മീനാക്ഷി. എനിക്ക് എന്നെ അറിയാവുന്ന പോലെ അവൾക്ക് എന്നെ അറിയാം. അത്രക്കും അഗാധമായി തന്നെ അവൾക്ക് എന്നെ അറിയാമെന്നും നമിത പറയുന്നു. മീനാക്ഷിയുടെ സിനിമാ പ്രവേശനത്തെ കുറിച്ചും സായ് ചോദിക്കുന്നുണ്ട്. ഇപ്പോഴെങ്ങാനും സിനിമയിലേക്ക് വരുമോ എന്നായിരുന്നു ചോദ്യം.അവളുടെ അച്ഛനോട് ചോദിക്കണം എന്ന മറുപടി ആണ് നമിത നൽകിയത്.

അതേസമയം തന്നെ സിനിമയിലെ പ്രണയം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും സായ് നമിതയോട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. എങ്ങിനെയാണ് സിനിമയിൽ ലവ് അല്ലെങ്കിൽ ക്രഷ് കൈകാര്യം ചെയ്യുന്നത് എന്ന സായിയുടെ ചോദ്യത്തിന് നമിതയുടെ മറുപടി അത് കഥാപാത്രത്തിന് വേണ്ടി ആല്ലേ, ആ പ്രണയം , ലൈഫിലേക്ക് അതൊന്നും എടുക്കാറില്ല എന്നാണ് നമിത മറുപടി നൽകുന്നത്. സായി വിഷ്ണുവിന്റെ അവതരണ ശൈലിയെ കുറിച്ചാണ് ഇപ്പോൾ അധികം കമന്റുകളും വരുന്നത്. മനോഹരമായിട്ടാണ് സായ് ചോദ്യങ്ങൾ ചോദിച്ചത്. വിജെ ട്രെയിനിങ്ങ് പൂർത്തിയാക്കിയതിന് ശേഷമാണ് സായ് വിഷ്ണു ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X