താരദമ്പതിമാര്‍ ഒന്നിച്ച് ഷോ യില്‍ നിന്ന് പുറത്താകുന്നു? നിങ്ങള്‍ക്ക് നിങ്ങളുടെ വഴിയെന്ന് ബിഗ് ബോസ്

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ദമ്പതിമാരെ കൊണ്ട് വരുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലെത്തിയ ഫിറോസ് ഖാനും ഭാര്യ സജ്‌നയും ആദ്യ ദിവസങ്ങളില്‍ തന്നെ തരംഗം സൃഷ്ടിച്ചിരുന്നു. രണ്ട് പേരായിട്ടാണ് വരുന്നതെങ്കിലും ഒറ്റ മത്സരാര്‍ഥിയായിട്ടാണ് ഇരുവരും നില്‍ക്കുകയാണ്. എന്നാല്‍ ഇരുവരും പുറത്തേക്ക് പോവാനുള്ള സാധ്യതകള്‍ തെളിഞ്ഞ് വന്നിരിക്കുകയാണ്.

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

കഴിഞ്ഞ എപ്പിസോഡില്‍ ഭര്‍ത്താവിനോട് തനിക്കിവിടെ നില്‍ക്കാന്‍ സാധിക്കില്ലെന്ന് സജ്‌ന പറഞ്ഞിരുന്നു. വികാരഭരിതയായി കരഞ്ഞോണ്ടാണ് വീട്ടില്‍ പോകാമെന്നും ഇവിടെ നില്‍ക്കാന്‍ ഇനി പറ്റില്ലെന്നും പറഞ്ഞ സജ്‌നയെയും ഫിറോസിനെയും ബിഗ് ബോസ് വിളിപ്പിച്ചിരിക്കുകയാണ്. കാരണം അന്വേഷിച്ചതിന് ശേഷം തീരുമാനം എടുക്കാനുള്ള നിര്‍ദ്ദേശം ദമ്പതികള്‍ക്ക് നല്‍കിയിരിക്കുകയാണ് ബിഗ് ബോസ്. വിശദമായി വായിക്കാം.

താരദമ്പതിമാര്‍ പുറത്ത് പോവുന്നു?

ഇവിടെ ഉള്ളവര്‍ക്കെല്ലാം ഇക്കയെ പേടി ആയി കൊണ്ടിരിക്കുകയാണ്. റംസാന്‍ പറഞ്ഞ കാര്യം ഇഷ്ടപ്പെട്ടില്ലെന്ന് സൂചിപ്പിച്ച സജ്‌ന അവന്‍ ഒരു കൊച്ചാണെന്ന് പറയുന്നു. അവന്‍ മാത്രമല്ല ഓരോ മുക്കിലും മൂലയിലും എല്ലാവരും നമ്മളെ പറ്റിയാണ് സംസാരിക്കുന്നത്. അതില്‍ എന്നെയും കൂടിയാണ് ബാധിക്കുക. ഇക്ക ഇവിടെ നിന്നോ. എനിക്കിവിടെ നില്‍ക്കാന്‍ ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോള്‍ പറ്റുന്നില്ല. ഫിറോസിക്കയുടെ അടുത്ത് ഞാന്‍ പറഞ്ഞ കാര്യം ഭയങ്കരമായിട്ട് ഹേര്‍ട്ട് ചെയ്യുന്നുണ്ട്.

താരദമ്പതിമാര്‍ പുറത്ത് പോവുന്നു?

കരയരുതെന്ന് പറഞ്ഞിട്ടില്ലേന്ന് ഫിറോസ് പറയുമ്പോള്‍ കരയുന്നത് എനിക്കും ഇഷ്ടമല്ല. പക്ഷേ അത് പിടിച്ച് വെച്ചാല്‍ വേറെ പല ദോഷവും ഉണ്ടാവും. ഇക്ക ഉണ്ടെന്ന് പറഞ്ഞാലും എനിക്ക് ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യുന്നുണ്ട്. സത്യമായിട്ടും ഞാന്‍ വരണ്ടായിരുന്നു. കരച്ചില്‍ പിടിച്ച് വെക്കുന്നതിനും പരിധിയുണ്ട്. പക്ഷേ എനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. നമ്മുടെ മക്കളുടെ അടുത്തേക്ക് പോവാം. തമാശ പറയുന്നതല്ല, എനിക്കിവിടെ പറ്റുന്നില്ല. തിരിച്ച് പോവാമെന്ന് തന്നെയാണ് സജ്‌ന ആവര്‍ത്തിച്ച് പറഞ്ഞത്.

 താരദമ്പതിമാര്‍ പുറത്ത് പോവുന്നു?

അപകടം സംഭവിക്കുമെന്ന് ഒന്നിലധികം തവണ പരഞ്ഞതോടെയാണ് ബിഗ് ബോസ് ഇക്കാര്യത്തില്‍ ഇടപ്പെട്ടത്. 'സജ്ന നിങ്ങള്‍ സ്വയം അപകടപ്പെടുന്നുവെന്നു പറഞ്ഞതായി ഇത് രണ്ടാം തവണയാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്ന് തുടങ്ങുന്ന ബിഗ് ബോസിന്റെ ചോദ്യത്തിന് താന്‍ അങ്ങനെ പറയുന്നുണ്ടെങ്കില്‍ അതെനിക്ക് ഇവിടെ നില്‍ക്കാന്‍ പറ്റാത്ത ഒരു സാഹചര്യം ആയിരിക്കുമൊന്നാണ് സജനയുടെ മറുപടി. ഇവിടെ ഓരോരുത്തരുടെയും ജീവന്‍ വിലപ്പെട്ടതാണ്. ഇവിടുത്തെ സമ്മര്‍ദ്ദങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വഴി തെരഞ്ഞെടുക്കാം എന്ന് ബിഗ് ബോസും വ്യക്തമാക്കി.

Recommended Video

Bigg Boss Malayalam Season 3 : അവസാന അടവും പാളി ഋതുമന്ത്ര | FilmiBeat Malayalam
 താരദമ്പതിമാര്‍ പുറത്ത് പോവുന്നു?

എനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് സജ്‌ന ആവര്‍ത്തിച്ച് പറഞ്ഞത് ആത്മഹത്യ ആണോ എന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് താഴെ സമാനമായ കമന്റുകള്‍ ഉയര്‍ന്ന് വരികയാണ്. ഒറ്റ മത്സരാര്‍ഥിയായി അകത്തേക്ക് വന്നതിനാല്‍ സജ്‌ന പോവുകയാണെങ്കില്‍ ഫിറോസും പുറത്തേക്ക് പോവേണ്ടി വരുമോ എന്ന ചോദ്യങ്ങളും പ്രേക്ഷകര്‍ക്കുണ്ട്. അതേ സമയം സജ്ന മാത്രമാണോ പുറത്തേക്ക് പോകുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.

പ്രൊമോ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X