സായ് ദേഹത്ത് അടിച്ചെന്ന് സജ്ന, ഹൗസിൽ കയ്യാങ്കളി, അന്ത്യമ തീരുമാനം അറിയിച്ച് ബിഗ് ബോസ്
ഒട്ടും പ്രതീക്ഷ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസിൽ ദിനംപ്രതി സംഭവിക്കുന്നത്. ഇത് തന്നെയാണ് ഷോയുടെ പ്രത്യേകതയും. ബുദ്ധിയും ശക്തിയും ഒരുപോലെ പ്രയോഗിച്ചാൽ മാത്രമേ ബിഗ് ബോസ് ഹൗസിൽ പിടിച്ച് നിൽക്കാൻ സാധിക്കുകയുള്ളൂ. ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3 മൂന്നാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും അപ്രതീക്ഷിത സംഭവങ്ങളാണ് ഹൗസിൽ നടക്കുന്നത്.

അമല പോളിന്റെ മേക്കോവർ ചിത്രം കാണാം
തുടക്കത്തിൽ വളരെ സമാധനത്തോട് കൂടിയായിരുന്നു ഹൗസ് മുന്നോട്ട് പോയത്. വളരെ പെട്ടെന്ന് തന്നെ മത്സരാർഥികൾ തമ്മിൽ അടുക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാം ആഴ്ച കഴിഞ്ഞതോടെ ഷോ ആകെ മാറുകയായിരുന്നു. ചെറിയ പ്രശ്നങ്ങൾ പോലും അംഗങ്ങളുടെ ഇടയിൽ വലിയ വഴക്ക് സൃഷ്ടിച്ചു. ഇപ്പോഴിത ബിഗ് ബോസ് ഹൗസ് സംഘർഷ ഭൂമിയായിരിക്കുകയാണ്. വീക്കിലി ടാസ്ക്കാണ് കയ്യാങ്കളിയിൽ വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചത്.

പൊന്ന് വിളയുന്ന മണ്ണ് എന്ന് പേരിലുള്ള ഏറെ രസകരമായ ടാസ്ക്കാണ് ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. മത്സരം ഇങ്ങനെയാണ്.... ആക്ടിവിറ്റി ഏരിയയിൽ സെറ്റ് ചെയ്തിട്ടുള്ള കളിമൺ കൂനയിൽ നിന്ന് മണ്ണ് ശേഖരിച്ച് കരകൗശല ഉൽപ്പന്നങ്ങൾ നിർമിക്കുന്നതാണ് ടാസ്ക്. എന്നാൽ ഇതിനിടയിൽ അവിടെ നിന്ന് ലഭിക്കാനിടിയുള്ള രത്നങ്ങൾ തൊഴിലാളികൾക്ക് സ്വന്തമാക്കാൻ സാധിക്കും. എന്നാൽ ഈ മണ്ണ് ശേഖരിക്കുന്ന സ്ഥലത്തേയ്കക് പ്രവേശിക്കണമെങ്കിൽ ക്യാപ്റ്റന്റെ പാസ് വേണം.ഈ പാസ് നിയമപാലകർ പരിശോധിച്ച ശേഷമായിരിക്കും ഇവരെ അകത്തേക്ക് കടത്തി വിടുക. മണ്ണ് ശേഖരിച്ച് തിരികെ വരുമ്പോൾ ചെക്ക് പോസ്റ്റിൽ വീണ്ടും പരിശേധനയുണ്ടാകും. പോലീസ് പരിശോധനയിൽ മേഷണം തെളിഞ്ഞാൽ ശിക്ഷ ലഭിക്കുന്നതായിരിക്കും. ഇതാണ് പൊന്ന് വിളയുന്ന മണ്ണ് എന്നുള്ള ടാസ്ക്ക്.

ടാസ്ക്കിൽ റംസാൻ, ഡിംപൽ, സജ്ന എന്നിവരാണ് പോലീസ്. ബാക്കിയെല്ലാവരും കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന തൊഴിലാളികളാണ്. ഈ രസകരമായ ടാസ്ക്കാണ് ഇപ്പോൾ കയ്യാങ്കളിയിൽ എത്തിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് സീസൺ 3 യുടെ പുതിയ പ്രെമോ വീഡിയോയാണ്. സജ്നയേയും സായ് വിഷ്ണുവിനേയുമാണ് വീഡിയോയിൽ കാണിക്കുന്നത്. രത്നം മോഷണമാണ് അടിയിൽ അവസാനിച്ചിരിക്കുന്നത്. മത്സരാർഥികൾ തമ്മിൽ മുഖാമുഖം എത്തിയതോടെ ബിഗ് ബോസ് ഈ ടാസ്ക്ക് അവസാനിപ്പിക്കുകയായിരുന്നു

സജ്ന സായ് പ്രശ്നംബിഗ് ബോസ് ഹൗസിൽ വലിയ ചർച്ചയായിരിക്കുകയാണ്. സായ് തന്നെ തല്ലിയെന്ന് ഉറച്ച് നിൽക്കുകയാണ് സജ്ന. ഇപ്പോഴിത ഈ പ്രശ്നത്തിൽ ഫിറോസ് ഇടപെട്ടിരിക്കുകയാണ്. സായ് യോട് ചോദിക്കാൻ പോകുന്ന ഫിറോസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മണിക്കുട്ടനും അനൂപും ഇതിനെ കുറിച്ച് സംസാരിച്ചതിന് ശേഷമാണ് ഫിറോസ് ഇക്കാര്യം ചോദിക്കാനായി സായ് യുടെ അടുത്തേയ്ക്ക് പോകുന്നത്. ഇനി ബിഗ് ബോസ് ഹൗസിൽ എന്ത് സംഭവിക്കും എന്ന് അറിയാൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Recommended Video

ഈ പ്രശ്നത്തിൽ സായ് വിഷ്ണുവിന് നേരെ രൂക്ഷമായ കമന്റുകളാണ് ഉയരുന്നത്. സായ് ഓവർ ആകുന്നു എന്നാണ് അധികം പ്രേക്ഷകരും പറയുന്നത്. കൂടാതെ സജിനയേയും വിമർശിക്കുന്നുണ്ട്, കൂടാതെ ഫിറോസ് ഭാര്യയുടെ കാര്യത്തിൽ ഇടപെടുന്നില്ല എന്നുള്ള കമന്റുകളും ഉയരുന്നുണ്ട്. സായ് വിഷ്ണുവിനോട് അൽപം ദേഷ്യം കുറയ്ക്കാനാണ് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നത്.


Click it and Unblock the Notifications