Don't Miss!
- News
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം: മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കുറ്റക്കാരന്‍, ശിക്ഷ 8 ആഴ്ചയ്ക്കുള്ളില്‍
- Sports
IPL 2021: ഡല്‍ഹിയോട് നാണം കെട്ട് മുംബൈ, എവിടെ പിഴച്ചു? ഇതാ മൂന്ന് കാരണങ്ങള്‍
- Automobiles
ഇരട്ട സ്ക്രീനുകളും റഡാർ അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും, തരംഗമാകാൻ മഹീന്ദ്ര XUV700
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Finance
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി, 14,788 കോടി ചെലവ്
- Lifestyle
ഇന്നത്തെ ദിവസം വിജയം ഈ രാശിക്കാര്‍ക്ക് സ്വന്തം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സായ് - സജ്ന പ്രശ്നം, വീഡിയോ കാണിച്ച് മോഹൻലാൽ, സജ്‌നയ്ക്ക് തീരുമാനമെടുക്കാമെന്ന് നടൻ
പ്രേക്ഷകരും മത്സരാർഥികളും ഏറെ ആകാംക്ഷയോടെയാണ് ആഴ്ച വാരാന്ത്യം എപ്പിസോഡിനായി കാത്തിരുന്നത്. സംഭവബഹുലമായ കാര്യങ്ങളാണ കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിൽ നടന്നത്. മത്സരാർഥികളുടെ ഇടയിലും പ്രേക്ഷകരുടെ ഇടയിലും ഏറെ ചർച്ചയായ സംഭവമായിരുന്നു സായ് വിഷ്ണു- സജ്ന - ഫിറോസ് പ്രശ്നം. 'പൊന്ന് വിളയും മണ്ണ്' എന്ന് ടാസ്ക്കിനിടെയാണ് ഇവർക്കിടയിൽ പ്രശ്നം നടന്നത്. ടാസ്ക്കിനിടെ സായ് ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന് ആരോപിച്ച് സജ്ന രംഗത്തെത്തുകയായിരുന്നു. ഇതിനെ തുടർന്ന് ബിഗ് ബോസ് ഹൗസിൽ വലിയ വാക്വാദങ്ങൾ നടന്നിരുന്നു. ടാസ്ക്ക് കയ്യാങ്കളിയിൽ എത്തിയേതാടെ ബിഗ് ബോസ് മത്സരം അവസാനിപ്പിക്കുകയായിരുന്നു.
ഈ പ്രശ്നം ബിഗ് ബോസ് പരിഹരിച്ചെങ്കിലും അങ്ങനെ വിട്ടുകളയാൻ സജ്ന തയ്യാറായിരുന്നില്ല. ഈ പ്രശ്നവുമായി വീണ്ടും നിരവധി തവണ ബിഗ് ബോസിനെ സമീപിക്കുകയായിരുന്നു. ഇപ്പേഴിത മോഹലാൽ ഈ പ്രശ്നം അവസാനിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരോടും ഇതിനെ കുറിച്ച് മോഹൻലാൽ ചോദിച്ചിരുന്നു. അടിച്ചുവെന്ന് സജ്നയും ഇല്ലെന്ന് സായിയും ഉറച്ചു തന്നെ നിന്നു. തുടർന്ന് മോഹൻലാൽ ആ വീഡിയോ കാണിക്കുകയായിരുന്നു. തുടർന്ന് സജ്നയ്ക്ക് തീരുമാനമെടുക്കാമെന്നും മോഹൻലാൽ പറഞ്ഞു.
പിന്നീട് മത്സരാർഥികളെല്ലാവരും ചേർന്ന് വീഡിയോയുടെ പശ്ചാത്തലത്തിൽ ചർച്ച നടത്തുകയായിരുന്നു. സജ്ന തനിക്ക് വേദന അനുഭവപ്പെട്ടു എന്ന് തന്നെയായിരുന്നു അപ്പോഴും പറഞ്ഞത്. എന്നാൽ സായിയെ പിന്തുണച്ച് അനൂപും കിടിലൻ ഫിറോസും രംഗത്തെത്തുകയായിരുന്നു. ബോധപൂര്‍വ്വമായല്ല സായ് അങ്ങനെ ചെയ്തതെന്നായിരുന്നു ഇവർ പറഞ്ഞത്.
തങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് സജ്ന മോഹൻലാലിനോട് പറഞ്ഞു.ലാലേട്ടാ ഗെയിം വെയ്സ് ഞാന്‍ അക്കാര്യം വിട്ടു. പക്ഷേ എല്ലാവരുടെയും മനസില്‍ ഒരു തോന്നല്‍ ഉണ്ടായിരുന്നു, ഞാന്‍ കള്ളം പറഞ്ഞതാണോ എന്ന്. അത് മാത്രം ബോധിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളു എന്ന് സജിന വ്യക്തമാക്കുകയും ചെയ്തു. സായ് വീട്ടിൽ തുടരുന്നതിനോട് പ്രശ്നമില്ലല്ലോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു സജിനയുടെ മറുപടി. ഈ തീരുമാനത്തെ എല്ലാവരും കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തു. 'ഇനി ഈ കാര്യമായിട്ട് വരല്ലേ' എന്ന് തൊഴു കയ്യോടെ മോഹന്‍ലാല്‍ പറയുകയും ചെയ്തു.