ഋതുവിനെയും മണിക്കുട്ടനെയും ഒന്നിപ്പിക്കാൻ മൂവർ സംഘം, ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമെന്ന് നടൻ
വഴക്കും ബഹളവും മാത്രമല്ല രസകരമായ സംഭവങ്ങളും ബിഗ് ബോസ് ഹൗസിൽ നടക്കുന്നുണ്ട്. ഷോ ആരംഭിച്ച് 50 ദിവസം പൂർത്തിയാവുകയാണ്. മത്സരം മുറുകുന്നതിനോടൊപ്പം തന്നെ മത്സരാർഥികൾ തമ്മിലുള്ള മാനസിക അകലവും കുറഞ്ഞിരിക്കുകയാണ് . അഭിപ്രായഭിന്നതകൾ ഉണ്ടെങ്കിലും പരസ്പരം സഹകരണത്തോടെയാണ് ഇവർ മുന്നോട്ട് പോകുന്നത്.
ഗ്ലാമറസ് ലുക്കിൽ ഇനിയ, ചിത്രം കാണൂ
സൗഹൃദങ്ങൾ മാത്രമല്ല പ്രണയവും ബിഗ് ബോസ് ഷോകളിലെ സ്ഥിരം കാഴ്ചയാണ്. സീസൺ 1 പ്രണയജോഡികളായിരുന്നു പേളി മാണിയും ശ്രീനീഷും. മലയാളി പ്രേക്ഷകർ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. ഷോയ്ക്ക് ശേഷം ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു. സീസൺ 3 ആരംഭിച്ചപ്പോഴും പ്രണയത്തിന് സാധ്യതയുണ്ടോ എന്ന് പ്രേക്ഷകർ ചോദിച്ചിരുന്നു. സൂര്യയ്ക്ക് മണിക്കുട്ടനോടുളള ഇഷ്ടം ഒഴിച്ചാൽ സീരിയസ് പ്രണയം ബിഗ് ബോസ് ഹൗസിൽ ഉണ്ടായിട്ടില്ല

ഇപ്പോഴിത ബിഗ് ബോസ് ഹൗസിൽ ഒരു പ്രണയം തട്ടിക്കൂട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് സജ്നയും ഫിറോസും സായിയും. ഋതുവിനേയും മണിക്കുട്ടനേയും ഒന്നിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്.സായിയും, സജ്‌ന ഫിറോസും തമ്മിലുള്ള ചർച്ചയിലാണ് ഋതുവിനും മണിക്കുട്ടനും ജീവിത്തിൽ ഒരുമിച്ചുകൂടെ എന്ന ആശയം പുറത്തുവരുന്നത്. ഇത് മൂവരും മണിക്കുട്ടനോടും ഋതുവിനോടും തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ താൽപര്യമില്ലാത്ത രീതിയിലായിരുന്നു ഇവരുടെ പ്രതികരണം

മണിക്കുട്ടനും ഋതുവും നല്ല മാച്ചിങ്ങ് ആണെന്നാണ് ഇവരുടെ ചർച്ചയുടെ തുടക്കത്തിൽ സജ്ന പറഞ്ഞു. താനിക്കും തോന്നിയിട്ടുണ്ടെന്ന് സായ് വിഷ്ണുവും പറഞ്ഞു. ഒരു സാധ്യത ഇരുവർക്കിടയിൽ ഉണ്ടെന്നും മൂന്നുപേരും പറയുന്നു. 'മണിക്കുട്ടന് ആണെങ്കിൽ ഒത്തിരി ആഗ്രഹമാണ് ഒരു റിലേഷൻ അല്ലെങ്കിൽ കല്യാണം വേണമെന്ന്. എനിക്ക് തോന്നുന്നു ഇവിടെ വന്നപ്പോൾ പുള്ളിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും സായ് പറയുന്നു. ഋതുവിനോട് ചെറുതായി എന്തോ മണിക്കുട്ടൻ ചേട്ടന് ഉണ്ടെന്ന് തനിക്ക് പേഴ്സണലി ഫീൽ ചെയ്തുവെന്നും സജ്ന പറഞ്ഞു.. ചർച്ചക്കൊടുവിൽ ഇവർ മണിക്കുട്ടനോടും ഋതുവിനോടും നേരിട്ട് തന്നെ ചോദിക്കാൻ തീരുമാനിക്കുകയായിരുന്നു.

മണിക്കുട്ടനോടാണ് ആദ്യം ചോദിച്ചത്. ഋതുവിന് എന്താ കുഴപ്പം എന്ന് മണിക്കുട്ടനോട് സജ്ന ചോദിച്ചു. ആദ്യം ഈ അമ്പതു ദിവസം കഴിഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങട്ടെ എന്നിട്ട് പോരെ. അപ്പോൾ അല്ലെ നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കേണ്ടത്. ഇവിടെ ഇപ്പോൾ പലരിൽ നിന്നും എന്തൊക്കെ പഠിക്കാനുണ്ട്. ഇനിയുള്ള അൻപതു ദിവസങ്ങൾ ക്രൂഷ്യൽ ആണ്. പ്രണയം അല്ല ചിന്ത',എന്ന് മണിക്കുട്ടൻ സജ്നയോടും മറ്റുള്ളവരേടും പറഞ്ഞു. നിങ്ങൾ തമ്മിൽ നല്ല ജോഡിയാണെന്ന് വീണ്ടും സജ്ന മണിക്കുട്ടനോട് പറഞ്ഞു.

ഇതേ കാര്യം തന്നെ ഋതുവിനോടും ഇവർ ചോദിച്ചിരുന്നു.മണിക്കുട്ടനെ കുറിച്ച് എന്താണ് അഭിപ്രയാമെന്നാണ് സജ്ന ഋതുവിനോട് ചോദിച്ചത്.
വളരെ നല്ലൊരു മനുഷ്യനാണ്. കണ്ണിലുണ്ണിയാണ്, പെൺകുട്ടികളുടെ ദോസ്താണ്, എന്നാൽ കല്യാണം കഴിക്കാൻ നോക്കുന്നില്ല എന്നായിരുന്നു ഋതു മറുപടി നൽകിയത്. ഇതിന് മുൻപും ഋതു- മണിക്കുട്ടൻ പേരുകൾ ബിഗ് ബോസ് ഹൗസിൽ ഉയർന്നു വന്നിരുന്നു. മോഹൻലാലും ഇക്കാര്യം ഇവരോട് ചോദിച്ചിരുന്നു. ന അങ്ങനെയൊരു താൽപര്യമില്ല എന്നാണ് ഋതു പറഞ്ഞത്.


Click it and Unblock the Notifications