For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ഭര്‍ത്താവിനെ കുറിച്ച് വെളിപ്പെടുത്തി സജ്‌ന ഫിറോസ്; ഗര്‍ഭിണിയായിരുന്ന സമയത്തെ പ്രശ്നങ്ങളെ കുറിച്ചും താരം

  |

  ബിഗ് ബോസ് നല്‍കിയ പുതിയ ടാസ്‌കിന്റെ ആവേശത്തിലായിരുന്നു മത്സരാര്‍ഥികള്‍. ഇത്തവണ ആദ്യ പ്രണയത്തെ കുറിച്ച് മറ്റ് മത്സരാര്‍ഥികള്‍ക്ക് മുന്‍പില്‍ സംസാരിക്കാനാണ് അവസരം കൊടുത്തത്. എല്ലാവരും നഷ്ടപ്രണയത്തെ കുറിച്ച് പറഞ്ഞപ്പോള്‍ സജ്‌ന ഫിറോസ് ആദ്യ ഭര്‍ത്താവിനെ കുറിച്ചായിരുന്നു സംസാരിച്ചത്. തന്റെ ആദ്യ വിവാഹവും പ്രണയമായിരുന്നു എന്നാണ് സജ്‌ന പറയുന്നത്.

  തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

  വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കുഞ്ഞ് ജനിച്ചിട്ടും തീരാതെ വന്നതോടെ വേണ്ടെന്ന് വെക്കുകയായിരുന്നു. ഗര്‍ഭിണിയായ സമയത്തും നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ചും ഭര്‍ത്താവ് ഫിറോസിന്റെ മുന്നില്‍ വെച്ച് സജ്‌ന വെളിപ്പെടുത്തി. വിശദമായി വായിക്കാം...

  ബാപ്പയും ഉമ്മയും അടുത്തില്ലാതെ ബന്ധുവിന്റെ വീട്ടില്‍ ആയിരുന്നപ്പോഴാണ് ഒരാള്‍ എന്റെ അടുത്ത് പ്രണയം പറയുന്നത്. അത് കല്യാണത്തിലെത്തി. കല്യാണം കഴിഞ്ഞ് ഒരു മാസം വരെ കുഴപ്പമില്ലെന്ന് വേണമെങ്കില്‍ പറയാം. ഭയങ്കര സന്തോഷമൊക്കെ ആയിരുന്നു. പിന്നീടാണ് പുള്ളിയുടെ നാട്ടിലേക്ക് വരുന്നത്. അവിടെ എത്തിയതിന് ശേഷം കൂട്ടുകാരുടെ കൂടെ കൂടിയപ്പോഴാണ് പുള്ളിക്കാരന്റെ യഥാര്‍ഥ സ്വഭാവം എനിക്ക് മനസിലാകുന്നത്.

  പുള്ളി ഡ്രഗ്‌സിനും മദ്യപാനത്തിനുമൊക്കെ അടിമയായിരുന്നു. രാത്രി വന്ന് സിനിമാ സ്‌റ്റൈലില്‍ ആയിരുന്നു എന്നെ ദ്രേഹിക്കുന്നതൊക്കെ. ലവ് മ്യാരേജ് ആയിരുന്നത് കൊണ്ട് അതൊന്നും ഞാനെന്റെ വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്റെ ഉമ്മയ്ക്ക് അതറിഞ്ഞാല്‍ വലിയ വിഷമമാവുന്നത് കൊണ്ട് സഹിച്ച് നിന്നു. കുറേ നാള്‍ കുഴപ്പമില്ലെന്ന് കരുതി മുന്നോട്ട് പോയി, അങ്ങനെയിരിക്കുമ്പോഴാണ് ഗര്‍ഭിണിയാവുന്നത്. ആ സമയത്തും എന്നെ തള്ളി താഴെ ഇട്ടിട്ടൊക്കെ ഉപദ്രവിച്ചു. ആ സമയത്തും ഞാന്‍ കരുതി കുഞ്ഞൊക്കെ വന്ന് കഴിയുമ്പോള്‍ എല്ലാം ശരിയാവുമെന്ന്.

  കുഞ്ഞ് ജനിക്കുന്നതിന്റെ അന്ന് വലിയൊരു പ്രശ്‌നം ഉണ്ടാവുകയാണ്. കുടുംബത്തില്‍ എല്ലാം പെണ്‍കുട്ടികള്‍ ആയത് കൊണ്ടാവാം പുള്ളിക്കാരന് മകളെ കണ്ടപ്പോള്‍ ചോദിച്ചത് ആണ്‍കുട്ടിയെ ആണ് ഇഷ്ടം. ഇത് പെണ്‍കുട്ടി അല്ലേന്ന്. അപ്പോള്‍ ഞാന്‍ കേറാന്‍ നേരത്ത് സ്വിച്ച് മാറി പോയെന്ന് തമാശക്ക് പുള്ളിയുടെ അടുത്ത് പറഞ്ഞു. ആണ്‍കുട്ടിയ്ക്ക് പകരം പെണ്‍കുട്ടിയുടെ സ്വിച്ചില്‍ ഞെക്കി പോയെന്നും പറഞ്ഞു. അത് കേട്ട ഉടന്‍ അദ്ദേഹം ഒറ്റ അടിയായിരുന്നു. ഞാന്‍ അവിടെ വീണ് പോയി. ആ സമയത്ത് ഉമ്മയൊക്കെ പുറത്ത് നില്‍പ്പുണ്ട്.

  അതൊന്നും വിഷയമാക്കാതെ ഞാന്‍ മാനേജ് ചെയ്ത് മുന്നോട്ട് പോയി. മകള്‍ക്ക് ഒരു 30 ദിവസമായപ്പോള്‍ പുള്ളി ഭയങ്കരമായി കുടിച്ചിട്ട് വന്നു. കുഞ്ഞിനെ വേണ്ട, ഞാന്‍ കൂടെ ചെല്ലണമെന്ന് പറഞ്ഞു. പുള്ളിയുടെ കൈയിലായിരുന്നു കുട്ടി. അദ്ദേഹം മുറ്റത്തുള്ള കിണറിന്റെ അടുത്തേക്ക് പോയിട്ട് നീ ഇപ്പോള്‍ എന്റെ കൂടെ വന്നില്ലെങ്കില്‍ കുഞ്ഞിനെ ഞാന്‍ കിണറ്റില്‍ ഇടുമെന്ന് പറഞ്ഞു. പെട്ടെന്ന് വീടിന്റെ അടുത്ത് താമസിക്കുന്ന ആള്‍ പുള്ളിയുടെ പുറകില്‍ പോയി കുഞ്ഞിനെ പിടിച്ചെടുത്തു. എന്റെ മകള്‍ ഇപ്പോഴും ജീവനോടെ ഇരിക്കാനുള്ള കാരണം അവരാണ്. അന്നവിടെ വലിയ പ്രശ്‌നമായി.

  Bigg Boss Malayalam : ഈ ഊളനെ ആരാ ബിഗ്‌ബോസിൽ എടുത്തേ..എന്തൊരു ദുരന്തം

  പ്രണയിക്കുമ്പോള്‍ ഭര്‍ത്താവ് അങ്ങനെ ആയിരിക്കണം. ഇങ്ങനെയാവണം എന്നൊക്കെയുള്ള ചിന്ത നമുക്ക് ഉണ്ട്. പക്ഷെ അന്നത്തെ ദിവസം പുള്ളിയെ എനിക്ക് വേണ്ടാ എന്നുള്ള തീരുമാനം ഞാനെടുത്തു. അങ്ങനെ ഡിവോഴ്‌സ് ആയി. അത് കഴിഞ്ഞിട്ടാണ് ഇതാണ് ജീവിതമെന്ന് കാണിക്കാനായി ഒരാള്‍ എന്റെ ജീവിതത്തിലേക്ക് വന്ന് കേറുന്നത്. സ്വപ്‌നങ്ങള്‍ നമ്മള്‍ കാണും. അതൊന്നും ഒന്നും അല്ലെന്ന് പറയുന്ന ആളുകളും ഉണ്ട്. പക്ഷേ ഉണ്ട് സ്വപ്‌നത്തില്‍. എന്നെ തന്നെ ആക്കുന്നതും എന്റെ കുഞ്ഞിനെ സേവ് ചെയ്യുന്നതും അതിലൂടെ എല്ലാമാകുന്നത് എന്റെ ഫിറോസ് ഇക്കയാണ്. ഞാന്‍ അനുഭവിച്ചതിനെല്ലാം എന്റെ ഇക്ക എനിക്ക് തരുന്നുണ്ടെന്നും സജ്‌ന പറയുന്നു.

  English summary
  Bigg Boss Malayalam Season 3:Sajna Firoz Opens Up About Her First Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X