ഭർത്താവ് നിൽക്കുന്നത് പോലെ എന്റെ അടുത്തു വന്നു നിന്നു, റംസാനെതിരെ പരാതിയുമായി സജിന

വീക്കിലി ടാസ്ക്കായ പൊന്ന് വിളയും മണ്ണ് ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ടാസ്ക്കിന്റെ പേരിൽ മത്സരാർഥികൾ പോരടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തു വരുന്നത്. വളരെ രസകരമായ ടാസ്ക്ക് ആയിരുന്നു മത്സരാർഥികൾക്കായി ബിഗ് ബോസ് നൽകിയത്. എന്നാൽ ഇത് അഭിപ്രായഭിന്നത രൂക്ഷമായതോടെ വഴക്കിലേയ്ക്ക് നീങ്ങുകയായിരുന്നു. വഴക്ക് കയ്യാങ്കളിയിലേയ്ക്ക് പോകുന്ന കാഴ്ചയാണ് ഇപ്പോൾ ദൃശ്യമാകുന്നത്.

അമല പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു

രണ്ട് ടീമുകളായി തിരിഞ്ഞാണ് മത്സരം നടക്കുന്നത്. മൂന്ന് പേർ പോലീസുകാരും ബാക്കിയുള്ള അംഗങ്ങൾ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നവരുമാണ്. ബിഗ് ബോസ് ആയിരുന്നു ടീം തിരിച്ചത്. ഡിംപൽ, റംസാൻ. സജ്ന തുടങ്ങിയവരാണ് പോലീസുകാർ. കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നവരെ പരിശോധിക്കുകയാണ് പോലീസുകാരുടെ ചുതല. എന്നാൽ ഇപ്പോൾ പോലീസുകാർ തമ്മിൽ വാക്ക് തർക്കം രൂക്ഷമായിരിക്കുകയാണ്.. റംസാനും സജിനയുമാണ് നേർക്ക് നേർ എത്തിയിരിക്കുന്നത്.

സജിനയും-റാംസാനും

പോയിന്റുകൾ വീതം വയ്ക്കുന്ന ചർച്ചയ്ക്കിടെയാണ് ഇരുവരും തമ്മിൽ വഴക്ക് ആരംഭിക്കുന്നത്. സാക്ഷിയായി അനൂപും ഇവർക്കൊപ്പമുണ്ട്. അഭിപ്രായ വ്യത്യാസമാണ് ഒടുവിൽ വഴക്കിൽ കലാശിച്ചത്. ഇരുവരും തമ്മിൽ ഗുരുതരമായ. ആരോപണങ്ങൾ പരസ്പരം ഉന്നയിക്കുകയായിരുന്നു. റംസാൻ ദേഷ്യത്തോടെ സജിനനയുടെ അടുത്തേയ്ക്ക് വന്നിരുന്നു. ഇത് സജിനയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നീട് ഇതിനെ ചൊല്ലി വഴക്ക് കനക്കുകയായിരുന്നു.

 ഇരുവരും  തമ്മിലുള്ള  വഴക്ക്


ഇത് സജിന വലിയ വിഷയമാക്കുകയും ചെയ്തിരുന്നു. നിനക്ക് നാണമില്ലേടാ... ഒരു പെണ്ണിനടുത്ത് ഇങ്ങനെ വന്ന് നിൽക്കാൻ എന്ന് സജിന റാംസാനോട് ചോദിച്ചു. എന്നാൽ മാന്യമായി സംസാരിക്കാൻ പറഞ്ഞതാണോ തെറ്റ് എന്നാണ് റംസാൻ തിരിച്ചും ചോദിക്കുന്നുണ്ട്. പ്രായത്തിന്റെ കുറവണെങ്കിൽ അത് നിനക്ക് തെറ്റിയെന്നും റംസാൻ സജിനയോട് പറയുന്നത് കേൾക്കാം. മറ്റുള്ള മത്സരാർഥികളും ഈ പ്രശ്നത്തിൽ ഇടപെട്ടുവെങ്കിലും അങ്ങനെ അവസാനിപ്പിക്കാൻ സജ്ന തയ്യാറായിരുന്നില്ല, ഇത് ബിഗ് ബോസിനോട് പരാതി പറയുകയും ചെയ്തിരുന്നു.

3

പിന്നീട് സജിന ഈ വിവരം പരാതിയായി ക്യാപ്റ്റനായ മണിക്കുട്ടനോടും പറഞ്ഞിരുന്നു. തന്നെ തെറ്റിദ്ധരിച്ചേക്കാവുന്ന തരത്തിൽ എന്റെ ഭർത്താവ് നിൽക്കുന്നതോളം അടുത്താണ് റംസാൻ നിന്ന് സംസാരിച്ചതെന്ന് സജിന മണിക്കുട്ടനോട് പറഞ്ഞത്. എന്റെ ഭർത്താവ് നിൽക്കുന്നത് പോലെ എന്റെയടുത്ത് വന്നുനിന്ന് സംസാരിച്ചു. ആണുങ്ങളും ആണുങ്ങളും നിൽക്കുമ്പോലെയാണ് അവൻ സംസാരിച്ചത്. ക്യാമറയ്ക്ക് നേരെ മുന്നിലാണ് നിൽക്കുന്നത്. ഇത് എയർ ചെയ്ത് പോകുമ്പോൾ എന്തൊക്കെ കമന്റ് വരുമെന്ന് അറിയാമോ'- എന്ന ആവലാതിയും സജിന പങ്കുവെയ്ക്കുന്നുണ്ട്.

4

ഈ വിഷയം റംസാനോട് ഫിറോസ് ഖാൻ ചോദിക്കുകയും ചെയ്തിരുന്നു. മത്സരവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ആകാം. ആ കാര്യത്തിൽ ഞാൻ ഇടപെടാൻ വരില്ല, അതേസമയം ഭർത്താവ് എന്ന നിലയിൽ എടീ, പോടീ..തുടങ്ങിയ പരാമർശങ്ങൾ ഉൾക്കൊള്ളാനാകില്ലെന്നും ഫിറോസ് റംസാനോട് പറഞ്ഞു കൂടാതെ ശാന്തമായി സംസാരിച്ചിരുന്ന തന്റെ അടുത്ത് ചൂടായത് സജ്നയാണെന്നും റംസാൻ ഫിറോസിനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X