മജ്‌സിയയ്‌ക്കെതിരെ ക്യാപ്റ്റനോട് പരാതി പറഞ്ഞ് സജ്‌ന, ഭാനുവിന്‌റെ മറുപടി

By Midhun Raj

ബിഗ് ബോസ് സീസണ്‍ 3യിലെ പുതിയ ക്യാപ്റ്റനായി മണിക്കുട്ടന്‍ തിരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ നോബി, ലക്ഷ്മി തുടങ്ങിയവരായിരുന്നു മണിക്കുട്ടനൊപ്പം മല്‍സരിച്ചത്. ക്യാപ്റ്റനായതോടെ എലിമിനേഷനില്‍ നിന്നും നടന്‍ രക്ഷപ്പെട്ടിരുന്നു. ഇതിന്റെ സന്തോഷവും മറ്റു മല്‍സരാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ മണിക്കുട്ടന്‍ പങ്കുവെച്ചു. ക്യാപ്റ്റനായതിന് പിന്നാലെ സഹമല്‍സരാര്‍ത്ഥികളെ ബിഗ് ബോസ് ഹൗസിലെ ജോലികള്‍ ചെയ്യാനായി ഗ്രൂപ്പായി തിരിച്ചിരുന്നു മണിക്കുട്ടന്‍. പിന്നാലെ ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌ക് വരികയും ചെയ്തു.

ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

അതേസമയം മണിക്കുട്ടന്‍ ക്യാപ്റ്റനായതിന് പിന്നാലെ ക്യാപ്റ്റനോട് പരാതി പറഞ്ഞ് സജ്‌ന എത്തിയിരുന്നു. ബിഗ് ബോസില്‍ അടുത്തിടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സജ്‌ന ഫിറോസ് ഖാന്‍. ഭര്‍ത്താവ് ഫിറോസിനൊപ്പമായിരുന്നു സജ്‌ന ഹൗസില്‍ പ്രവേശിച്ചത്.

ഇരുവരും ഒറ്റ മല്‍സരാര്‍ത്ഥിയായാണ്

ഇരുവരും ഒറ്റ മല്‍സരാര്‍ത്ഥിയായാണ് ഷോയില്‍ പങ്കെടുക്കുന്നത്. മജ്‌സിയ ഭാനുവിനെതിരെയാണ് മണിക്കുട്ടനോട് പരാതി പറഞ്ഞ് സജ്‌ന എത്തിയത്. ബാത്ത്റൂമിലെ ബക്കറ്റില്‍ തുണി മുക്കിവെച്ചിരുന്നു ഭാനു. ഇതുളളത് കൊണ്ട് തനിക്ക് കുളിക്കാന്‍ പറ്റുന്നില്ലെന്നും ഉടന്‍ മാറ്റിത്തരണമെന്നുമായിരുന്നു ഭാനുവിനോട് സജ്‌നയുടെ ആവശ്യം. ജയിലില്‍ കിടക്കുന്ന ഫിറോസിനോടും സായിയോടും സംസാരിച്ചു നില്‍ക്കവേയാണ് മജ്‌സിയുടെ അടുത്ത് സജ്‌ന വന്നത്.

മജ്‌സിയയോട് ബാത്ത്‌റൂമില്‍

മജ്‌സിയയോട് ബാത്ത്‌റൂമില്‍ കിടക്കുന്ന തുണി മാറ്റിത്തരണമെന്ന് സജ്‌ന പറഞ്ഞപ്പോള്‍ കുറച്ച് വെയ്റ്റ് ചെയ്യാനായിരുന്നു ഭാനു പറഞ്ഞത്. പിന്നാലെ ശബ്ദമുയര്‍ത്തി സജ്‌ന വീണ്ടും മജ്‌സിയയോട് ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ കാത്തിരിക്കാനും ഇവരോട് സംസാരിച്ച ശേഷം വന്ന് ചെയ്ത് തരാമെന്നും മജ്‌സിയ പറഞ്ഞു.

എന്നാല്‍ ഉടന്‍ കുളിക്കണമെന്നും

എന്നാല്‍ ഉടന്‍ കുളിക്കണമെന്നും തുണി ബക്കറ്റിലിരുന്നാല്‍ അതിന് സാധിക്കില്ലെന്നുമാണ് സജ്‌ന മറുപടി നല്‍കിയത്. തുടര്‍ന്ന് ഇങ്ങനെയെ സംസാരിക്കാനറിയുളേളാ എന്നായിരുന്നു സജ്‌നയോട് മജ്‌സിയ പറഞ്ഞത്. പിന്നാലെ മണിക്കുട്ടന്റെ അടുത്ത് പരാതി പറഞ്ഞ് പോവുകയായിരുന്നു സജ്‌ന. സംഭവം മണിക്കുട്ടന്‍ ഇടപെട്ട് പരിഹരിച്ചു.

മജ്‌സിയ ബാത്ത്‌റൂമിലെത്തി സജ്‌നയ്ക്കായി

മജ്‌സിയ ബാത്ത്‌റൂമിലെത്തി സജ്‌നയ്ക്കായി തന്റെ തുണി മാറ്റികൊടുത്തു. തുടര്‍ന്ന് കുളി കഴിഞ്ഞ ശേഷം തന്‌റെ മൈന്‍ഡ് ശരിയല്ലായിരുന്നു എന്നും അതിനാലാണ് അങ്ങനെ സംസാരിച്ചതെന്നും ക്ഷമിക്കണന്നും ഭാനുവിനോട് സജ്‌ന പറഞ്ഞു. ഈ സംഭവത്തില്‍ ഭാനുവിനോട് വളരെ കൂളായി സംസാരിച്ചാല്‍ മതിയെന്നും തന്നേക്കാള്‍ പാവമാണ് അവളെന്നുമാണ് ഡിംപല്‍ സജ്‌നയോട് പറഞ്ഞത്.

Recommended Video

Bigg Boss Malayalam : Firoz khan and sajna scolded by bigg boss
കഴിഞ്ഞ ദിവസങ്ങളില്‍

കഴിഞ്ഞ ദിവസങ്ങളില്‍ ഫിറോസിനെ മറ്റ് അംഗങ്ങള്‍ ഒറ്റപ്പെടുത്തുന്നുവെന്ന് പറഞ്ഞും സജ്‌ന എത്തിയിരുന്നു. ഭര്‍ത്താവിനെ കുറിച്ച് സങ്കടപ്പെട്ട് കരയുന്ന സജ്‌നയെ ബിഗ് ബോസില്‍ എല്ലാവരും കണ്ടു. എന്നാല്‍ ആരും ആരെയും ഒറ്റപ്പെടുത്തില്ലെന്നായിരുന്നു മറ്റ് അംഗങ്ങള്‍ സജ്‌നയോട് പറഞ്ഞത്. സജ്‌നയ്ക്ക് പുറമെ ഫിറോസും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം അനൂപ് കൃഷ്ണനുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു ഫിറോസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X