സജ്‌നയുടെത് കളളകണ്ണീരെന്ന് സന്ധ്യയും മജ്‌സിയയും, ഞങ്ങളും അവിടെയുണ്ടായിരുന്നു എന്ന് താരങ്ങള്‍
ഫിറോസ് ഖാനെയും സജ്‌നയെയും ബന്ധപ്പെടുത്തിയുളള സംഭാഷണങ്ങളായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നടന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അടുത്തിടെ ബിഗ് ബോസില്‍ എത്തിയ താരങ്ങളാണ് ഇരുവരും. ഒറ്റ മല്‍സരാര്‍ത്ഥിയായാണ് താരദമ്പതികള്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നത്. മിഷേലും ഇവര്‍ക്കൊപ്പമാണ് ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ചത്. ഡിംപലിനെതിരെയുളള ആരോപണങ്ങളില്‍ മിഷേലിനൊപ്പം നിന്നാണ് ഫിറോസ് സജ്‌ന ദമ്പതികള്‍ ബിഗ് ബോസില്‍ തുടങ്ങിയത്.

കഴിഞ്ഞ ദിവസം ഫിറോസ്‌ക്കയെ എല്ലാവരും മനപൂര്‍വ്വം ഒഴിവാക്കുന്നുവെന്ന് സജ്‌ന തുറന്നുപറഞ്ഞിരുന്നു. ഫിറോസും അനൂപും തമ്മിലുളള വഴക്കിന് പിന്നാലെയാണ് സജ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ അങ്ങനെ ആരും ആരെയും ഒഴിവാക്കുന്നില്ല എന്ന് മണിക്കുട്ടനും നോബിയും സജ്‌നയോട് പറഞ്ഞു. തുടര്‍ന്ന് ഭാഗ്യലക്ഷ്മി ചേച്ചി തന്നെ അക്കാര്യം പറഞ്ഞുവെന്ന് സജ്‌ന പറയുകയുണ്ടായി. ഫിറോസ് ഖാനെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പേടിയാണ് അതുകൊണ്ട് അവഗണിക്കാന്‍ തീരുമാനിച്ചതെന്ന് ഭാഗ്യലക്ഷ്മി ചേച്ചി പറഞ്ഞെന്ന് സജ്ന വെളിപ്പെടുത്തി.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
പിന്നാലെ അങ്ങനെയൊരു സംഭവം അവിടെ ഉണ്ടായിട്ടില്ലെന്ന് മജ്‌സിയും സന്ധ്യാ മനോജും തുറന്നുപറഞ്ഞു. ഭാഗ്യലക്ഷ്മിയോട് സജ്‌ന സംസാരിക്കുന്നതിനിടെ ഇവരും അവര്‍ക്കൊപ്പം അവിടെയുണ്ടായിരുന്നു. ജീവിതം അവസാനിപ്പിക്കുമെന്ന് ഒന്നും പറയരുത് എന്നാണ് നോബിയും മണിക്കുട്ടനും സജ്‌നയോട് പറഞ്ഞത്. എന്നാല്‍ നിങ്ങള്‍ പറഞ്ഞപ്പോള്‍ തമാശ പോലെ താന്‍ അത് അംഗീകരിച്ചതാണ് എന്നായിരുന്നു സജ്‌നയുടെ മറുപടി. തനിക്ക് അങ്ങനെ പറഞ്ഞതായി ഓര്‍മ്മയില്ലെന്നു സജ്‌ന പറഞ്ഞു.
Recommended Video
തുടര്‍ന്ന് എന്തൊരു അഭിനയമാണിതെന്നായിരുന്നു സന്ധ്യയും മജ്‌സിയയും മറ്റുളളവരോട് സജ്നയെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ദിവസം സജ്‌നയെ കുറിച്ച് അനൂപ് ബിഗ് ബോസിനോട് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് ബിഗ് ബോസ് ഇടപെടുകയും തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് തീരുമാനിക്കാം ഇനി എന്നായിരുന്നു ബിഗ് ബോസ് സജ്‌നയോട് പറഞ്ഞത്. എന്നാല്‍ ഇനി താന്‍ അങ്ങനെ പറയില്ലെന്നും ഇവിടെ നില്‍ക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും സജ്‌ന ബിഗ് ബോസിനോട് പറഞ്ഞു.


Click it and Unblock the Notifications