For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാനു പൂര്‍ണ്ണമായും ഡിംപലിന്റെ കണ്ട്രോളിലാണ്; വൈകാതെ ഇവര്‍ തമ്മില്‍ അടിപൊട്ടുമെന്ന് സന്ധ്യയും ഭാഗ്യലക്ഷ്മിയും

  |

  ബിഗ് ബോസിലേക്ക് ശനി, ഞായര്‍ ദിവസം അവതാരകനായ മോഹന്‍ലാല്‍ വരുന്നതും കാത്താണ് മത്സരാര്‍ഥികളും പ്രേക്ഷകരും ഇരിക്കുന്നത്. അകത്ത് നടന്ന കാര്യങ്ങളെ കുറിച്ച് ചോദിക്കുകയും പറയുകയുമൊക്കെ ചെയ്യുന്ന ഈ ദിവസങ്ങളില്‍ മോഹന്‍ലാല്‍ ചില ടാസ്‌കുകള്‍ നടത്തും. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ചില രസകരമായ ടാസ്‌കുകളാണ് കൊടുത്തിരുന്നത്.

  ആരെയും മനം മയക്കുന്ന ചിത്രങ്ങളുമായി ആൻഡ്രിയ ജെറേമിയ; കിടിലൻ ഫോട്ടോസുമായി നടി, കാണാം

  മത്സരാര്‍ത്ഥികള്‍ ഒരു കാര്‍ഡ് തെരഞ്ഞെടുത്ത് അതിലെ സാധനവുമായി ബന്ധപ്പെടുത്താവുന്ന മത്സരാര്‍ത്ഥി ആരാണെന്നും അതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കുകയുമാണ് ടാസ്‌ക്. എല്ലാവരും ഓരോന്ന് തിരഞ്ഞെടുത്തതിന് ശേഷം മോഹന്‍ലാല്‍ മജ്‌സിയ ഭാനുവിനെ പ്രത്യേകം ക്ഷണിക്കുകയായിരുന്നു. ഇവിടെ മജ്‌സിയ സന്ധ്യയെ കുറിച്ചാണ് പറഞ്ഞത്. അത് വലിയൊരു ചര്‍ച്ചയ്ക്കും കാരണമായിരിക്കുകയാണ്.

  തള്ള് എന്നൊരു വാക്ക് തരികയാണെങ്കില്‍ അവിടെ ആരായിരിക്കും അതിന് ചേരുന്നതെന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. തള്ള് എന്ന ടൈറ്റിലില്‍ ഇവിടെ ഉള്ള എല്ലാവരെയും ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നാണ് മജ്‌സിയ പറഞ്ഞത്. എന്നാല്‍ പ്രത്യേകം ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞതോടെ സന്ധ്യയെ ആണ് ഭാനു തെരഞ്ഞെടുത്തത്. അതിന്റെ കാരണം ചോദിച്ച അവതാരകനോട് അടുക്കളയില്‍ വെച്ച് സജിനയുമായി സന്ധ്യ നടന്നൊരു സംഭവത്തെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു.

  ടാസ്‌കിന്റെ ഭാഗമായി സജ്‌ന എന്തൊക്കെയോ പറയുന്നതായി സന്ധ്യ തന്നോട് പറഞ്ഞു. അതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതില്ലെന്നും അവഗണിച്ചേക്കൂ എന്നും പറഞ്ഞാണ് ആ പ്രശ്‌നത്തെ ഞാന്‍ കൈകാര്യം ചെയ്തത്. പക്ഷേ രാത്രിയായപ്പോള്‍ അതിന്റെ വേറൊരു വേര്‍ഷന്‍ കേട്ടു. അത് തീര്‍ത്തും വേറിട്ടതായിരുന്നു. അപ്പോള്‍ ഏതാണ് സത്യമെന്ന് തിരിച്ചറിയാനായില്ല. സന്ധ്യയുടെ തള്ള് ആയിരുന്നോ അല്ലെങ്കില്‍ സജിനയുടെ തള്ള് ആയിരുന്നോ ഇതെന്ന് തനിക്ക് വ്യക്തമായില്ലെന്നും അതുകൊണ്ടാണ് ഈ പേര് പറഞ്ഞതെന്നും മജ്‌സിയ സൂചിപ്പിച്ചു.

  എന്നാല്‍ മജ്‌സിയ പറഞ്ഞത് ഇഷ്ടപ്പെടാത്ത സന്ധ്യ ഭാഗ്യലക്ഷ്മിയുമായി ഇക്കാര്യം സംസാരിച്ചു. ഞാന്‍ പറയുന്നത് മുഴുന്‍ കേള്‍ക്കുന്നതിന് മുന്‍പ് തന്നെ താന്‍ പറയുന്നത് തള്ളാണ് എന്ന് മജ്‌സിയ പറഞ്ഞു. അത് ക്ലിയര്‍ ചെയ്യ് എന്ന് തന്നോടൊരാള്‍ പറഞ്ഞപ്പോള്‍ അത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ വൃത്തികേടിലേക്ക് പോകുമെന്നതിനാല്‍ ചെയ്തില്ലെന്നും സന്ധ്യ പറയുന്നു. 'ഓള്‍റെഡി ബ്ലൌസിന്റെ കേസ് ഒരു ചെറിയ വൃത്തികേടാണ്. മജ്‌സിയ പറഞ്ഞ കാര്യത്തിന്റെ വീഡിയോ എടുത്ത് നോക്കിയാല്‍ അത് മനസിലാകും. സന്ധ്യ പറഞ്ഞാലൊക്കെ ശരിയാണ് എന്നാണ് സജ്‌ന പറഞ്ഞത്. അതെന്ത് വര്‍ത്തമാനമാണെന്ന് സന്ധ്യ ചോദിക്കുന്നു.

  അത് ഞാന്‍ ഭാനുവിനോട് പറഞ്ഞപ്പോള്‍ ഭാനു അത് ചെന്ന് സജ്‌നയോട് ചോദിക്കുകയായിരുന്നു. എന്റെ പിള്ളേരാണെ സത്യം ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നായിരുന്നു സജ്‌നയുടെ മറുപടി. ഈ പിള്ളേരുടെ പേരില്‍ സജ്‌ന ചെയ്യുന്നത് കള്ളസത്യമാണെന്ന് ഭാഗ്യലക്ഷ്മിയും പറയുന്നു. അത് മാത്രമേ സജ്‌ന ചെയ്യുകയുള്ളൂ വെന്ന് സന്ധ്യയും പറയുന്നു. ഈ പിള്ളേരോട് ഇവര്‍ക്ക് ഇത്രേ ഉള്ളോ സ്‌നേഹം എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഭാനുവിന് എങ്ങനെ വേണമെങ്കിലും എടുക്കാം, എനിക്കൊരു കുഴപ്പവുമില്ലെന്നായിരുന്നു ഞാന്‍ ഭാനുവിനോട് പറഞ്ഞതെന്ന് കൂടി സന്ധ്യ പറയുന്നു.

  Bigg Boss Malayalam : വ്യക്തിഹത്യ എന്ന ആയുധവുമായി പൊളി ഫിറോസ് | FilmiBeat Malayalam

  സ്വന്തമായി എന്തൊക്കെയോ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഭാനു പൂര്‍ണ്ണമായും ഡിംപലിന്റെ കണ്ട്രോളിലാണെന്ന് ഭാഗ്യലക്ഷ്മിയോട് സന്ധ്യ വ്യക്തമാക്കി. അത് മാത്രമല്ല ചേച്ചി, അവര്‍ തമ്മില്‍ അടിപൊട്ടും, അപ്പോള്‍ ഡിംപല്‍ തകര്‍ന്ന് താഴെ വീഴും. പക്ഷേ പുറത്ത് പോയി കഴിഞ്ഞാല്‍ ഇരുവരും സുഹൃത്തുക്കളാകും. പക്ഷേ ഭാനു കളിക്കാന്‍ തന്നെ വന്നിരിക്കുന്നതാണ്. ആദ്യം മുതല്‍ ആ പരാമര്‍ശം അവള്‍ നടത്തുന്നുണ്ട്. ഞാന്‍ നില്‍ക്കേണ്ടിടത്ത് നില്‍ക്കും, പറയേണ്ടിടത്ത് പറയും. ഈ ഗെയിമിന്റെ അടിയൊഴുക്ക് ആദ്യം മുതലേ അവള്‍ക്കറിയാമെന്നും സന്ധ്യ പറയുന്നു.

  English summary
  Bigg Boss Malayalam Season 3: Sandhya And Bhagyalakshmi Opens Up About Majsiya And Dimple Bhal Friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X