For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിംപലിന്‌റെ കഥകള്‍ കേട്ട് ഞാനും കരഞ്ഞിട്ടുണ്ട്, അഭിപ്രായ വ്യത്യാസങ്ങള്‍ അധികം വന്നിട്ടില്ല, മനസുതുറന്ന് സന്ധ്യ

  |

  ബിഗ് ബോസ് മൂന്നാം സീസണില്‍ പക്വതയാര്‍ന്ന സംസാരവും ആറ്റിറ്റ്യൂഡും കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് സന്ധ്യാ മനോജ്. പല കാര്യങ്ങളിലും കൃത്യമായ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം സന്ധ്യ തുറന്നുപറഞ്ഞിട്ടുണ്ട്. എഴുപത് ദിവസങ്ങള്‍ ഷോയില്‍ നിന്ന ശേഷമാണ് സന്ധ്യ പുറത്തായത്. അതേസമയം ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. തന്‌റെ യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഡിംപല്‍ ഭാലിനെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ് സന്ധ്യ. ബിഗ് ബോസില്‍ ഡിംപലിനെ ആദ്യം കണ്ടപ്പോള്‍ വ്യത്യസ്തയായ ഒരു ആളായി തോന്നിയെന്ന് സന്ധ്യ പറയുന്നു.

  അല്ലുവിന്‌റെ നായികയായി തിളങ്ങിയ കാതറിന്‍, ചിത്രങ്ങള്‍ കാണാം

  ഇങ്ങനത്തെ ഒരു അടിപൊളി ആളാണോ ബിഗ് ബോസില്‍ വന്നിരിക്കുന്നത് എന്ന് തോന്നി. ആദ്യമെ തൊട്ട് എല്ലാവരുമായും ഫ്രണ്ട്‌ലിയായിരുന്നു ഡിംപല്‍. എന്റെ ഒരു പെര്‍ഫോമന്‍സ് അവിടെ കൊണ്ടുവരാന്‍ ആദ്യം നിര്‍ബന്ധിച്ചത് ഡിംപലാണ് എന്നും സന്ധ്യ പറഞ്ഞു. വെറുതെ ഇരിക്കരുതെന്നും നന്നായി പെര്‍ഫോം ചെയ്യണമെന്നും പറഞ്ഞ് ഡിംപു എന്നെ പ്രചോദിപ്പിച്ചു. ആദ്യമേ തൊട്ട് ഞങ്ങള്‍ തമ്മില്‍ കണക്ഷനുണ്ടായിരുന്നു.

  ഒരു പക്വതയുളള ലെവലില്‍ സംസാരിക്കാന്‍ പറ്റിയ ആളാണ് ഞാനെന്ന് ഡിംപുവിനും തിരിച്ച് എനിക്കും ആദ്യമേ തോന്നി. ഡിംപുവിന്‌റെ ക്യാരക്ടറിലേക്ക് എനിക്ക് അനായാസമായി ഇറങ്ങിച്ചെല്ലാന്‍ പറ്റി. കളിയും ചിരിയും അല്ലാതെ സീരിയസായിട്ടുളള കാര്യങ്ങളും ഇമോഷന്‍സും ഡിസ്‌കസ് ചെയ്യാനുളള ഒരു കംഫര്‍ട്ട് സോണ്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഡിംപുവിന്‌റെ കഥകളെല്ലാം കേട്ട് എനിക്കും കരച്ചില്‍ വന്നിട്ടുണ്ട്. എനിക്കും ഒരുപാട് സങ്കടം വന്നു, സന്ധ്യ പറയുന്നു.

  ഡിംപുവിന് വന്നത് ക്യാന്‍സറാണോ ട്യൂമറാണോ എന്ന തരത്തില്‍ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. ഞാന്‍ അതിലേക്ക് ഒന്നും കടക്കുന്നില്ല. ഡിംപലുമായിട്ട് അങ്ങനെ വലിയ ഫൈറ്റോ അഭിപ്രായ വ്യത്യാസങ്ങളോ അധികം വന്നിട്ടില്ല എന്നും സന്ധ്യ പറഞ്ഞു. ഡിംപുവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഡയറക്ടായിട്ടല്ല. ഇന്‍ഡയറക്ട് അഭിപ്രായ വ്യത്യാസങ്ങളാണ് കൂടുതലും വന്നിട്ടുളളത്.

  പുറത്താക്കിയവര്‍ക്കും അവഗണിച്ചവര്‍ക്കും കലാഭവന്‍ മണി നല്‍കിയ മറുപടി, അനുഭവം പങ്കുവെച്ച് വിഎം വിനു

  അത് ഞങ്ങള് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡിംപുവിന്‌റെ നിലപാട് അതാണ്, എന്‌റെ നിലപാട് ഇതാണ് എന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് കൂടുതല്‍ ഡിസ്‌കസ് ചെയ്യാന്‍ പോയിട്ടില്ല, അത് അങ്ങനെ വിട്ടിട്ടുണ്ട്. പിന്നെ ഞാന്‍ ഓര്‍ക്കുന്നത് പെണ്‍കുട്ടികള്‍ എന്തുക്കൊണ്ട് കൂടുതല്‍ പുറത്തുപോവുന്നു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഡിംപല്‍ എന്നോട് ചോദിച്ച ചോദ്യമാണ്. എന്താണ് ഫെമിനിസ്റ്റ് ചിന്തയാണോ എന്ന് ഡിംപു ചോദിച്ചു.

  കാത്തിരുന്ന പ്രഖ്യാപനം; പൃഥ്വിരാജ്-വേണു ചിത്രം 'കാപ്പ', മോഷന്‍ പോസ്റ്ററുമായി ബിഗ് 'എം'സ്

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  ഒരിക്കലും അല്ലെന്നാണ് എന്റെ മറുപടി. ബിഗ് ബോസില്‍ ആ സമയത്ത് നടക്കുന്ന കാര്യം ബോധ്യപ്പെട്ടപ്പോള്‍ ഞാന്‍ അത് എടുത്തുപറഞ്ഞു. അത്രയേ ഉളളൂ. അതില് ഒരു ഫെമിനിസം അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് പ്രചോദനം കൊടുക്കണം എന്ന് പറയുന്നത് തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ശാക്തീകരണം എന്ന് പറയുന്നത് പ്രതികരിക്കാന്‍ ശേഷിയില്ലാത്ത കുട്ടികളുണ്ടെങ്കില്‍, അവരുടെ മനസിലുളള കാര്യങ്ങള്‍ വെളിയിലേക്ക് കൊണ്ടുവരാന്‍ നമുക്ക് ധെെര്യം കൊടുക്കാം. എന്നാല്‍ ഓള്‍റെഡി സ്‌ട്രോംഗായിട്ട് നില്‍ക്കുന്ന കുട്ടികള്‍ക്കും, എക്‌സ്പ്രസ് ചെയ്യാന്‍ അറിയുന്ന കുട്ടിക്കും, സമൂഹത്തോട് പറയാന്‍ കഴിയുന്ന കുട്ടിക്കും അങ്ങനെ ഒരു ശാക്തീകരണത്തിന്‌റെയും ആവശ്യമില്ല, സന്ധ്യ മനോജ് വ്യക്തമാക്കി.

  ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്, ഞാനതില്‍ വിശ്വസിക്കുന്നു, കാരണം പറഞ്ഞ് ലേഖ ശ്രീകുമാര്‍

  English summary
  Bigg Boss Malayalam Season 3: Sandhya Manoj Opens Up About Dimpal Bhal In Her Latest Vlog
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X